എം.എന്‍. വിജയന്‍ അനുസ്മരണം നടന്നു

July 21st, 2011

mn-vijayan-epathram

അബുദാബി: അബുദാബി കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എം. എന്‍. വിജയന്‍ അനുസ്മരണം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വച്ച് നടന്നു. കേസരിക്കു ശേഷം മലയാളത്തിന്റെ ഏറ്റവും മികച്ച ധൈഷണിക സാന്നിധ്യമായിരുന്നു വിജയന്‍ മാഷെന്ന് അദ്ദേഹത്തിന്റെ രചനകളെയും പ്രസംഗങ്ങളെയും കുറിച്ചുള്ള പഠനം അവതരിപ്പിച്ചു കൊണ്ട് ഫൈസല്‍ ബാവ പറഞ്ഞു. സംസ്കാരം, വിദ്യാഭ്യാസം, ആത്മീയത, കല തുടങ്ങിയവയെ പറ്റി വേറിട്ട് ചിന്തിക്കുകയും തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മലയാളിയുടെ ബോധത്തിലേക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു വിജയന്‍ മാഷെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, ഫാസില്‍, കൃഷ്ണ കുമാര്‍, രാജീവ് മുളക്കുഴ, ഇസ്കന്തര്‍ മിര്‍സ, ടി. പി. ശശി, ഷഹിന്‍ഷ്, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍‌ചിറ ചര്‍ച്ച നിയന്ത്രിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എക്കാലത്തും മികച്ച ഒരു ഊര്‍ജ്ജ സ്രോതസ്സായിരുന്നു വിജയന്‍ മാഷെന്ന് ചര്‍ച്ചയില്‍ നിരീക്ഷിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം എഫ് ഹുസൈന്‍ സ്മരണയും കുഴൂര്‍ വിത്സന്റെ കവിതകളുടെ സി ഡി പ്രകാശനവും

July 21st, 2011

അബു ദാബി: കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ ജൂലെ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ -8. വരെ കെ. എസ്. സി. സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു യു എ ഇ യില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ചിത്രങ്ങള്‍ വരക്കുന്നു. കുട്ടികളും വനിതകളും തങ്ങളുടെ രചനകള്‍ കൊണ്ട് ഈ പരിപാടിക്ക് പിന്തുണ നല്‍കും. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കും .തുടര്‍ന്ന് പ്രമുഖ കലാ നിരൂപകന്‍ വത്സലന്‍ മുഖ്യ പ്രഭാഷണം നടത്തും. സദസ്സില്‍ നിന്ന് ഹുസൈന്‍ സ്മരണ പറയാനും ഉള്ള അവസരം നല്‍കും.

എട്ടുമണിയോടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്റെ കാവ്യസമാഹാരത്തിന്റെ സി ഡി പ്രകാശനവും കവിതകളുടെ ചൊല്‍ കാഴ്ചയും ഉണ്ടാകും.
താല്പര്യമുള്ളവര്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രടറി സുരേഷ് പാടൂറിനെ നമ്പരില്‍ ബന്ധപ്പെടുക. 050 5708191

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴുത്തും വായനയും മനുഷ്യ മനസ്സുകളെ സംസ്‌കരിക്കും : അംബികാസുതന്‍ മാങ്ങാട്

July 20th, 2011

ambikasudhan-mangad-in-shakthi-abudhabi-ePathram
അബുദാബി : എഴുത്തും വായനയും മനുഷ്യനെ നല്ലനില യിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉതകും വിധം വലിയ ഒരളവില്‍ സംസ്‌കരിക്കും എന്ന് പ്രശസ്ത ചെറു കഥാകൃത്തും നോവലിസ്റ്റുമായ അംബികാ സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ‘വായനയും സമകാലീന സമൂഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റ ങ്ങളില്‍ തകഴി, ബഷീര്‍, ഉറൂബ്, എസ്. കെ. പൊറ്റക്കാട്, കേശവ ദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെ പോലെയുള്ള എഴുത്തുകാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.

ആ അവസ്ഥയില്‍ നിന്നും കാല്‍പനികത യിലേക്കും ആധുനികത യിലേക്കും ഉത്താരാധുനികത യിലേക്കും വഴിമാറിയ മലയാള സാഹിത്യം നവോത്ഥാന കാലത്ത് എന്തിനു വേണ്ടിയാണോ ഉപയോഗി ച്ചിരുന്നത് അതേ രീതിയില്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന രീതിയിലേക്ക് ഇന്ന് മാറിയിട്ടുണ്ട് .

പല തലങ്ങളിലായി പല കാര്യങ്ങളിലും കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകള്‍ ഇട പെട്ടിട്ടുണ്ട്. ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹിക മാറ്റ ങ്ങളുടേയും പിന്നില്‍ പ്രത്യക്ഷത്തില്‍ അല്ലാതെ തന്നെ സാഹിത്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വൈക്കം മുഹമ്മദ്‌ ബഷീറിന് അബുദാബിയുടെ പ്രണാമം

July 17th, 2011

basheer-narayani-epathram

അബുദാബി: കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം പരിപാടികളുടെ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അനുസ്മരണ സമ്മേളനം, നാടകം, ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണം, കാരിക്കേച്ചര്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. പ്രസക്തി, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ എന്നീ സംഘടനകളുടെ സംയുക്താ ഭിമുഖ്യത്തിലാണ് വൈക്കം മുഹമ്മദ്‌ ബഷീ൪ അനുസ്മരണം സംഘടിപ്പിച്ചത്. ബഷീര്‍ ‍അനുസ്മരണ സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണ൯ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകനായ എ൯. എസ്‌. ജ്യോതികുമാ൪ അനുസ്മരണ പ്രഭാഷണം നടത്തി. കവികളായ അസ്മോ പുത്തന്‍ചിറ, നസീ൪ കടിക്കാട്, ശിവപ്രസാദ്, ചെറുകഥാകൃത്ത്‌ ഫാസില്‍, ആയിഷ സക്കീ൪, കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂ൪, ടി. കൃഷ്ണകുമാ൪, ദേവിക സുധീന്ദ്ര൯, അഷ്‌റഫ്‌ ചമ്പാട്, റൂഷ്‌ മെഹ൪ എന്നിവ൪ പ്രസംഗിച്ചു. ഫൈസല്‍ ബാവ സ്വാഗതവും ഷറീഫ്‌ മാന്നാ൪ നന്ദിയും പറഞ്ഞു.

basheer-remembered-epathram

കുട്ടികള്‍ ഉള്‍പ്പെടെയുള്ള ചിത്രകാരന്മാര്‍ ബഷീറിന്റെ കാരിക്കേച്ചറുകളും ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്രീകരണവും നടത്തിയപ്പോള്‍ പാത്തുമ്മയുടെ ആടും, ആനവാരിയും, മജീദും, സുഹ്റയും, സാറാമ്മയും, മണ്ടന്‍ മുത്തപ്പയും എല്ലാം അബുദാബിയ്ക്ക് പുത്ത൯ കാഴ്ചകളായി. ശശിന്‍ സാ, രാജീവ്‌ മുളക്കുഴ, ജോഷി ഒഡേസ, ഹാരീഷ് തചോടി, ഷാബു, ഗോപാല്‍, നദീം മുസ്തഫ, റോയി മാത്യു, രാജേഷ്‌ ബാബു തുടങ്ങിയ ചിത്രകാരന്മാര്‍ പങ്കെടുത്തു.

basheer-painting-epathram

തുടര്‍ന്നു ഇസ്കന്ദര്‍ മിര്‍സയുടെ സംവിധാനത്തില്‍, നാടക സൗഹൃദം അണിയിച്ചൊരുക്കിയ “അനല്‍ഹഖ്’ എന്ന നാടകം ബഷീര്‍ കൃതികളുടെ തന്നെ ഒരു മറുപുറ വ്യാഖ്യാനമായി മാറി. അടൂര്‍ അഭ്ര പാളികളില്‍ ശബ്ദം കൊണ്ട് മാത്രം സാന്നിധ്യം അറിയിച്ച മതിലുകളിലെ നാരായണിയെ കേന്ദ്ര കഥാപാത്രമാക്കി രംഗത്ത് അവതരിപ്പിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയോരുക്കിയേക്കാം. നിരവധി തവണ യു. എ. ഇ. യിലെ മികച്ച നടിക്കുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അനന്തലക്ഷ്മി ഷെരീഫ്, നാരായണിയായി അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ചു. സഹീര്‍ ചെന്ത്രാപ്പിന്നി, ഷാബിര്‍ ഖാന്‍, സലിഹ് കല്ലട, ഷഫീക് എന്നിവര്‍ വിവിധ കാലഘട്ടങ്ങളിലെ ബഷീറിനെ അവതരിപ്പിച്ചപ്പോള്‍ കുഞ്ഞു പാത്തുമ്മയായി ബാല താരം ഐശ്യര്യാ ഗൌരി നാരായണ൯ മികച്ച അഭിനയം കാഴ്ച വെച്ചു. ഷാഹ്ധാനി വാസു, പ്രീത നമ്പൂതിരി, അബൂബക്ക൪, ബിജു, പ്രവീണ്‍ എന്നിവരും വിവിധ കഥാപാത്രങ്ങളെ രംഗത്ത് എത്തിച്ചു.

സുഭാഷ്‌ ചന്ദ്ര, മുഹമ്മദ്‌ അലി, ചന്ദ്രശേഖ൪, ഫാസില്‍ അബ്ദുള്‍ അസീസ്‌, സജി കെ. പി. എ. സി, വാസു കുറുങ്ങോട്ട് എന്നിവ൪ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിതയിലെ വെളിച്ചം. എം. എന്‍. വിജയന്‍ അനുസ്മരണം

July 16th, 2011

അബുദാബി:  നാം പാര്‍ക്കുന്ന ലോകങ്ങളെ പറ്റി, സാസ്കാരങ്ങളെ പറ്റി, വിദ്യാഭ്യാസത്തെ പറ്റി, ആത്മീയതയെ പറ്റി, നമ്മുടെ കലാ ദര്‍ശനത്തെ പ്പറ്റിയെല്ലാം വേറിട്ട് ചിന്തിക്കുകയും, പറയുകയും, ചെയ്ത എം. എന്‍. വിജയന്‍മാഷിന്റെ നാലാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി കോലായ സാഹിത്യ കൂട്ടായ്മ ജൂലായ്‌ 20 രാത്രി 8:30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 5 of 13« First...34567...10...Last »

« Previous Page« Previous « വിദ്യാഭ്യാസത്തെ മത സ്ഥാപനങ്ങള്‍ കമ്പോളവല്ക്കരിക്കുന്നു: ദല ദുബായ്
Next »Next Page » രണ്ടാമത് മലബാര്‍ പ്രവാസി ദിവസ് : ഏരിയ കണ്‍വെന്‍ഷന്‍ നടത്തി »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine