വേനല്‍ കൂടാരത്തിന് വര്‍ണ്ണാഭമായ സമാപനം

August 3rd, 2011

samajam-summer-camp-2011-winners-ePathram

അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘വേനല്‍ കൂടാരം’ സമാപിച്ചു. പദ്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നിലവിളക്കു കൊളുത്തി സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ പെരുവനം കുട്ടന്‍ മാരാരെയും കഥകളി കലാകാരന്‍ ഏറ്റുമാനൂര്‍ കണ്ണനെയും പൊന്നാട അണിയിച്ച് ആദരിച്ചു.

16 ദിവസം നീണ്ടുനിന്ന സമ്മര്‍ ക്യമ്പിന്‍റെ സമാപനം കുട്ടികളുടെ കലാവാസന കളുടെ മാറ്റുരച്ച് നോക്കുന്ന വേദി കൂടിയായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ സമാപന പരിപാടി കളെ വര്‍ണ്ണാഭമാക്കി.

ക്യാമ്പ് ഡയറക്ടര്‍ ചിക്കൂസ് ശിവന്‍ രചിച്ച നാല് നാടകങ്ങള്‍ ക്യാമ്പിലെ നാല് ഹൌസുകള്‍ അവതരി പ്പിച്ചു. എറ്റവും നല്ല നടനായി ശ്യാം അശോക് കുമാറി നെയും നടിയായി ശ്വേതാ ദയാലിനെ യും തെരഞ്ഞെടുത്തു.

samajam-summer-camp-2011-ePathram

എറ്റവും നല്ല ക്യാമ്പറായി അനുഷ്മാ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. എറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ബ്ലൂ ഹൌസിന് വേണ്ടി ടീം ലീഡര്‍ ഇര്‍ഫാന ഇസ്സത്ത്, അനുരാഗ് മെമ്മോറിയല്‍ ട്രോഫി പെരുവനം കുട്ടന്‍ മാരാറില്‍ നിന്നും ഏറ്റുവാങ്ങി.

സമാജം കമ്മിറ്റി അംഗങ്ങളും ചിക്കൂസ് ശിവനും ചേര്‍ന്ന്‍ അഭിനയിച്ച ഹാസ്യനാടകം ശ്രദ്ധേയമായി.

സജീവമായ പ്രവര്‍ത്തന ങ്ങളിലൂടെ വേനല്‍ കൂടാരം വിജയകര മാക്കിയ സമാജം വളണ്ടിയര്‍ മാരായ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, സുലജ കുമാര്‍, സീനാ അമര്‍കുമാര്‍, പുഷ്പാ ബാല കൃഷ്ണന്‍, ജീബ എം. സഹിബ്, ബിന്നി മോള്‍ ടോമിച്ചന്‍, അംബികാ രാജ ഗോപാല്‍, ആബിദാ അസീസ്, പ്രീതി ജോളി, ദീപാ സുനില്‍ എന്നിവര്‍ക്ക് പുരസ്കാരം നല്‍കി ആദരിച്ചു.

വൈസ് പ്രസിഡന്‍റ് യേശു ശീലന്‍ അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. രവി മേനോന്‍, അമര്‍സിംഗ്, കെ. കെ. മൊയ്തീന്‍ കോയ, ചിക്കൂസ് ശിവന്‍, കെ. എച്. താഹിര്‍ എന്നിവര്‍ സംസാരിച്ചു.

മനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഷറഫ്‌ പട്ടാമ്പി, അനില്‍ കുമാര്‍, കുമാര്‍ വേലായുധന്‍, അരുണ്‍, ബഷീര്‍, ഇര്‍ഷാദ്, അബൂബക്കര്‍, നിസാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്‍റ് സെക്രട്ടറി സതീശന്‍ സ്വാഗതം പറഞ്ഞു. ജീബ എം. സാഹിബാ നന്ദി പ്രകാശിപ്പിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥി

August 2nd, 2011

hafiz-shamir-dubai-holy-quraan-award-ePathram

ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസു സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി ഹാഫിസ് ശമീര്‍ ആണ് ഇത്തവണ മറ്റു 98 ഓളം രാജ്യങ്ങളിലെ മത്സരാര്‍ത്ഥി കളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശിയായ ശമീര്‍, കൊടക്കല്ലന്‍ മുഹമ്മദ്‌ കുട്ടി യുടെയും ഖദീജ യുടെയും മകനാണ്. 2002 ല്‍ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ ആനില്‍ ചേര്‍ന്ന ശമീര്‍ 2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥ മാക്കി. 

2008 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അറബിക് കലോത്സവ ത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ ശമീര്‍ 2010 ല്‍ ഈജിപ്റ്റില്‍ നടന്ന ഖുര്‍ആന്‍ മത്സര ത്തിലും 2007 ല്‍ തിരുവനന്തപുരത്തും 2009 ല്‍ കോഴിക്കോടും നടന്ന അഖില കേരള ഖുര്‍ആന്‍ മത്സര ങ്ങളിലും 2006 ല്‍ നടന്ന എസ്. എസ്. എഫ്. സംസ്ഥാന സാഹിത്യോത്സവ് ലും ഖിറാഅത്തിനു ഒന്നാം സ്ഥാനം നേടിയിരുന്നു.

ഇത്തവണയും മലയാളി യായ മത്സരാര്‍ത്ഥി ഇന്ത്യയെ പ്രതിനിധീ കരിക്കുന്നതില്‍ ആവേശ ത്തിലാണ് യു. എ. ഇ. യിലെ മലയാളി സമൂഹം.

2009 ല്‍ നടന്ന മത്സര ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി ഹാഫിസ് ഇബ്രാഹിം സയ്യിദ്‌ അഹമദ്‌ ഒന്നാം സ്ഥാനം നേടിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ‘വേനല്‍കൂടാര’ ത്തില്‍ വര്‍ക്കല കഹാര്‍

July 27th, 2011

varkala-kahar-mla-in-samajam-ePathram
അബുദാബി : മലയാളി സമാജം വേനല്‍കൂടാരം സമ്മര്‍ ക്യാമ്പില്‍ വര്‍ക്കല കഹാര്‍ എം. എല്‍. എ. എത്തി കുട്ടികളുമായി സംവദിച്ചു. സക്‌സസ് എന്ന പദത്തിലെ മൂന്ന് ‘എസു’കള്‍ ജീവിത ത്തില്‍ പ്രാവര്‍ത്തികം ആക്കണമെന്നും ആ മൂന്ന് എസ്സുകള്‍ സൂചിപ്പിക്കുന്നത് സിസ്റ്റമാറ്റിക്, സിന്‍സിയര്‍, സീരിയസ് എന്നീ പദങ്ങള്‍ ആണെന്നും ഇവയിലൂടെ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.

മലയാളി സമാജം പ്രസിഡന്‍റ് മനോജ് പുഷകര്‍, വൈസ് പ്രസിഡന്‍റ് ബി. യേശുശീലന്‍, ക്യാംപ് ഡയറക്ടര്‍ ചിക്കൂസ് ശിവന്‍, ഇടവാ സെയ്ഫ്, അമര്‍സിംഗ് വലപ്പാട്, സതീശന്‍ എന്നിവര്‍ സംസാരിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘വേനല്‍ത്തുമ്പികള്‍’ ക്ക് ഒപ്പം സാഹിത്യ നായകര്‍

July 26th, 2011

ambikasudhan-mangad-ksc-summer-camp-ePathram
അബുദാബി : വേനല്‍ അവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ ‘വേനല്‍ത്തുമ്പികള്‍’ എന്ന പേരില്‍ സംഘടിപ്പിച്ചു വരുന്ന വേനലവധി ക്യാമ്പില്‍ നാട്ടില്‍ നിന്നുള്ള സാഹിത്യ നായകരുടെ സന്ദര്‍ശനം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.

കവികളായ എന്‍. പ്രഭാവര്‍മ്മ, പ്രൊഫ. ഏറ്റുമാനൂര്‍ സോമ ദാസന്‍, കഥാകൃത്ത് അംബികാ സുതന്‍ മാങ്ങാട് എന്നിവരാണ് ക്യാമ്പ് സന്ദര്‍ശിച്ചത്. അവര്‍ പറഞ്ഞു കൊടുത്ത കഥകളും ഉപദേശ ങ്ങളും വേനല്‍ തുമ്പി കള്‍ ഏറെ താത്പര്യ പൂര്‍വ്വമാണ് സ്വീകരിച്ചത്.

ettumanoor-somadasan-ksc-summer-camp-ePathram

ശാസ്ത്ര കൗതുക ലോകത്ത് നൂതന പരീക്ഷണ ങ്ങളിലൂടെ ശ്രദ്ധേയനായ നജീം കെ. സുല്‍ത്താന്‍, കുട്ടി കളുടെ തിയേറ്റര്‍ സംഘാടകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായ നിര്‍മല്‍ കുമാര്‍ എന്നി വരാണ് കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ക്ലാസുകള്‍ എടുക്കുന്നത്.

ജൂലായ് 29 വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളനവും കുട്ടികളുടെ കലാ പരിപാടി കളോടും കൂടി ഈ വര്‍ഷത്തെ ക്യാമ്പിന് സമാപനമാവും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജ ത്തില്‍ വേനല്‍ കൂടാരം തുറന്നു

July 16th, 2011

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് -വേനല്‍ കൂടാരം- സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ ഉദ്ഘാടനം ചെയ്തു. സതീഷ് കുമാര്‍, യേശുശീലന്‍, ഷിബു വര്‍ഗീസ്, ജീബാ എം. സാഹിബാ, അമര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.

മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലേക്ക് മാറിയതിനു ശേഷം സമാജം നടത്തുന്ന ആദ്യ സമ്മര്‍ ക്യാമ്പില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ അഭൂത പൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. അപേക്ഷിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

16 ദിവസം നീളുന്ന ക്യാമ്പില്‍ വിവിധ വിഷയ ങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരായ വ്യക്തികളെ യാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന വ്യത്യസ്തമായ ഒരു സമ്മര്‍ക്യാമ്പാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.

ജൂലായ് 29 ന് എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളന ത്തില്‍ കേരള വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ മുഖ്യാതിഥി ആയിരിക്കും എന്നും സമാജം പത്രക്കുറിപ്പില്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 812345...Last »

« Previous Page« Previous « വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം
Next »Next Page » ആരോഗ്യ മന്ത്രിക്ക്‌ വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്‍റെ ഫാക്സ് സന്ദേശം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine