അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സമ്മര്‍ ക്യാമ്പ്

July 7th, 2011

അബുദാബി : അബുദാബി ഇന്ത്യാ സോഷ്യല്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലായ്‌ 8 വെള്ളിയാഴ്ച തുടങ്ങും. ജൂലായ്‌ 30 നു സമാപനം. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് ക്യാമ്പ്‌. 7 വയസ്സു മുതല്‍ 10 വയസ്സു വരെയും 11 വയസ്സു മുതല്‍ 13 വയസ്സു വരെയും 14 വയസ്സു മുതല്‍ 17 വയസ്സു വരെയും ഉള്ള മൂന്നു ഗ്രൂപ്പുകളില്‍ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 67 300 66.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേനല്‍ തുമ്പികള്‍ 2011സമ്മര്‍ക്യാമ്പ് കെ.എസ്.സിയില്‍

July 3rd, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സമ്മര്‍ ക്യാംബ് “വേനല്‍ തുമ്പികള്‍ അബുദാബി കെ.എസ്.സിയില്‍ 2011 ” ജൂലൈ 8 ന് ആരംഭിക്കുന്നു. കേരളത്തിനകത്തും പുറത്തും യു .എ .ഇ, സൗദി, ഖത്തര്‍ തുടങ്ങി നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി വര്‍ഷങ്ങളുടെ അനുഭവസംബതിനുടമാകളായ ശ്രീ .നജീം കെ.സുല്‍ത്താനും ശ്രീ. നിര്‍മ്മല്‍ കുമാറുമാണ് ഈ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
2011 രസതന്ത്രവാര്‍ഷമായി ലോകം ആച്ചരിക്കുന്നതുകൊണ്ട് ക്യാമ്പില്‍ ശാസ്ത്രവിഷയങ്ങക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാവും. ഭാഷ, തീയറ്റര്‍, പാട്ടുകള്‍, കളികള്‍ തുടങ്ങിയവയിലൂടെ വിരസമായ വിദ്യാലയ അന്തരീഷത്തില്‍ നിന്നും മാറി കുട്ടികളില്‍ പഠനം രസകരമായ ഒരു അനുഭവമാക്കി മാറ്റാനും കുട്ടികളില്‍ അവരുടെ കഴിവികളെ സ്വയം തിരിച്ചറിഞ്ഞു അവ പ്രകടിപ്പിക്കാനും സഹായിക്കുന്ന തരത്തിലാണ് ക്യാംബ് ഒരുക്കിയിട്ടുള്ളത്. ജൂലൈ 29 ന് അവസാനിക്കുന്ന ക്യാംബ് വൈകിട്ട് 6 മുതല്‍ 9 സമയങ്ങളിലാവും നടത്തുക. 6 വയസുമുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. നിങ്ങളുടെ കുട്ടികളുടെ അഡ്മിഷന്‍ ഉറപ്പുവരുത്തുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 02 6314455 , 050 6210736 , 050 7720925 , ഫാക്സ് : 02 6314457

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം സമ്മര്‍ ക്യാമ്പ്‌ ജൂലായ്‌ 14 മുതല്‍

July 3rd, 2011

abudhabi-malayalee-samajam-logo-epathram

അബുദാബി :  മലയാളി സമാജം ബാലവേദി യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സമ്മര്‍ ക്യാമ്പ് ‘വേനല്‍ കൂടാരം’ ജൂലായ് 14  മുതല്‍ 29 വരെ നടക്കും.

സമാജത്തിന്‍റെ മുസഫയിലെ പുതിയ ആസ്ഥാനത്ത് നടക്കുന്ന ക്യാമ്പില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം നല്‍കുക.

കേരളത്തില്‍ നിന്ന് എത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചിക്കൂസ് ശിവന്‍ ആണ് ക്യാമ്പ് ഡയറക്ടര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 642 82 48, 050 – 413 91 66, 050 – 570 03 14, 050 – 51 51 365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും

June 30th, 2011

kerala-students-epathram

ഷാര്‍ജ : മലയാളി ആര്‍ട്സ്‌ ആന്‍ഡ്‌ സോഷ്യല്‍ സെന്റര്‍ ഷാര്‍ജ – മാസ് “കേരള വിദ്യാഭ്യാസം : പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 1 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ രാത്രി 8 മണിക്കാണ് സെമിനാര്‍ ആരംഭിക്കുക. കേരള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി, കാര്‍ത്തികേയന്‍ നായര്‍ സെമിനാറിന് നേതൃത്വം നല്‍കും. മറ്റ് നിരവധി വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

(അയച്ചു തന്നത് : ശ്രീപ്രകാശ്‌)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല മാതൃഭാഷ പുരസ്ക്കാരം

June 18th, 2011

dala-30th-anniversary-logo-epathram

ദുബായ്‌ : ദല മാതൃഭാഷ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. എസ്. എസ്. എല്‍. സി., സി. ബി..എസ്. ഇ. (പത്താം തരം) പരീക്ഷകളില്‍ മലയാളം അടക്കം എല്ലാ വിഷയങ്ങളിലും A+ നേടി പാസ്സായ കുട്ടികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. ദുബായ് എമിറേറ്റിലെ സ്കൂളില്‍ നിന്നുള്ള കുട്ടികളാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റോടൂ കൂടി താഴെ പറയുന്ന അഡ്രസ്സുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഫാക്സ് : 04-2725898. ഈമെയില്‍ : mail അറ്റ്‌ daladubai ഡോട്ട് കോം. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 055 2722729, 050 2865539.

നാരായണന്‍ വെളിയംകോട്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

Page 4 of 8« First...23456...Last »

« Previous Page« Previous « എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ചതിച്ചു : യാത്രക്കാര്‍ ദുരിതത്തില്‍
Next »Next Page » സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine