കല യുവജനോത്സവം- 2011

May 5th, 2011

kala-abudhabi-logo-epathramഅബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി ഒരുക്കുന്ന ‘കല യുവജനോത്സവം- 2011’ മെയ് 26, 27 (വ്യാഴം, വെള്ളി) തിയ്യതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. യു. എ. ഇ. തലത്തില്‍ നടത്തുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, നാടോടി നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സര ങ്ങള്‍ നടക്കുക.

മത്സര ത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കുട്ടിയെ ‘കലാതിലകം അബുദാബി -2011’ എന്ന ബഹുമതി നല്കി ആദരിക്കും.

അപേക്ഷാ ഫോറങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. കല അബുദാബിയുടെ വെബ്‌സൈറ്റിലും അപേക്ഷാ ഫോറങ്ങള്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ kala അറ്റ്‌ kalaabudhabi ഡോട്ട് കോം എന്ന ഇ- മെയില്‍ വിലാസ ത്തിലും 02 55 07 212 എന്ന ഫാക്സ് നമ്പരിലും അയക്കാം.

മെയ്‌ 20 നു മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ അയച്ചിരിക്കണം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സര ങ്ങളുടെ വിധി നിര്‍ണ്ണയിക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 29 86 326, 050 – 26 54 656, 050 – 61 39 484 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാല ശാസ്ത്ര സമ്മേളനം അബുദാബിയില്‍

May 2nd, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. ഇ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചു. അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ അംഗങ്ങളുടെ കുട്ടികള്‍ വൈവിധ്യമാര്‍ന്ന ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിച്ചു.

darsana-science-talk-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ആണവ ഊര്‍ജ്ജത്തിന്റെ അപകടങ്ങള്‍, അഗ്നി പര്‍വതങ്ങള്‍, തിയറി ഓഫ് റിലേറ്റിവിറ്റി, വിമാനം പറക്കുന്നതെങ്ങിനെ, ജിനോം സീക്വന്സിംഗ്, ഓട്ടോമൊബൈല്‍സ്, വംശനാശം സംഭവിക്കുന്ന മൃഗങ്ങള്‍, റീസൈക്ക്ലിംഗ്, ആന്റി മാറ്റര്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ യുവ ചിന്തകര്‍ അവതരിപ്പിച്ചു. വിഷയ അവതരണത്തിന് ശേഷം കാണികളുമായി ചര്‍ച്ച ഉണ്ടായിരുന്നത് വിഷയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായകരമായി.

ഒമര്‍ ഷെറീഫ് പരിപാടിയുടെ മോഡറേറ്റര്‍ ആയിരുന്നു. ദിനേഷ് ഐ. സ്വാഗതം പറഞ്ഞു. രാജീവ്‌ ടി. പി., പ്രകാശ്‌ ആലോക്കന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങളും സാക്ഷ്യ പത്രവും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യുവ ചിന്തകരുടെ സമ്മേളനം അബുദാബിയില്‍

April 24th, 2011

darsana-science-talk-epathram

അബുദാബി : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു. എ. എ. ചാപ്റ്റര്‍ ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താല്പര്യം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സയന്‍സ് ടോക് യംഗ് തിങ്കേഴ്സ് മീറ്റ്‌ (ബാല ശാസ്ത്ര സമ്മേളനം) ഏപ്രില്‍ 29ന് അബുദാബി ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവ ചിന്തകര്‍  ശാസ്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയും ഉണ്ടാവും.

(അയച്ചു തന്നത് : ഒമര്‍ ഷെറീഫ്)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖദീജാ ഷബ്നം : സമാജം സാഹിത്യ പ്രതിഭ

April 21st, 2011

samajam-sahithya-prathibha-khadeeja-epathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിവിധ മല്‍സര ങ്ങളില്‍ പങ്കെടുത്തവര്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  സാഹിത്യ വിഭാഗം പതിനഞ്ചോളം ഇനങ്ങളി ലായി നടത്തിയ സാഹിത്യ മല്‍സര ങ്ങളില്‍ മലയാളം കവിതാ പാരായണം, ഉപന്യാസം, പ്രസംഗ മല്‍സരം എന്നിവ യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്ത് എത്തിയ ഖദീജാ ഷബ്നം, സമാജം സാഹിത്യ പ്രതിഭ പുരസ്കാരം നേടി.

സമാജം കലോല്‍സവ ത്തില്‍ പ്രചന്ന വേഷ മല്‍സരത്തിലും ഖദീജാ ഷബ്നം ഒന്നാം സമ്മാനം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി യായ ഖദീജ, കുന്നംകുളം കരിക്കാട് അബ്ദുല്‍ കരീം – ഷംല ദമ്പതി കളുടെ മകള്‍ ആണ്.

(ഫോട്ടോ : സഫറുള്ള പാലപ്പെട്ടി)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെക്കേഷണല്‍ ബൈബിള്‍ ക്ലാസ്സ്‌

March 27th, 2011

അബുദാബി : അലൈന്‍ സെന്‍റ്. ജോര്‍ജ്ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളി യില്‍ വെക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ ക്ലാസ്സുകള്‍ മാര്‍ച്ച് 27 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 1 വെള്ളിയാഴ്ച വരെ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം 5.30 നു ക്ലാസ്സുകള്‍ ആരംഭിക്കും. മലങ്കര വൈദിക സെമിനാരി അദ്ധ്യാപകന്‍ റവ. ഫാദര്‍ ഡോ. ജോമി ജോസഫ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും.

ഏപ്രില്‍ ഒന്നിന് സമാപന സമ്മേളനം, കുട്ടികളുടെ കലാ പരിപാടികള്‍, വര്‍ണ്ണ ശബളമായ റാലി എന്നിവ ഉണ്ടായിരിക്കും എന്ന് വികാരി റവ. ഫാദര്‍ മത്തായി ക്കുഞ്ഞു ചാത്തനാട്ടുകുടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയിംസ് വര്‍ഗ്ഗീസ്‌(ഹെഡ്‌ മാസ്റ്റര്‍) 050 330 58 44

-അയച്ചു തന്നത് : ജോയ്‌ തണങ്ങാടന്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 6 of 8« First...45678

« Previous Page« Previous « ചേറ്റുവ പ്രവാസികളു​ടെ ‘സ്നേഹ സംഗമം 2011’
Next »Next Page » ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് : എന്‍. എം. സി. ജേതാക്കള്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine