പ്രവാസി വോട്ട് : സഹായവുമായി കെ. എം. സി. സി.

March 6th, 2011

voting-india-epathram

ദുബായ്‌ : പ്രവാസികള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താന്‍ അപേക്ഷകള്‍ അയക്കാനുള്ള സഹായ പ്രവര്‍ത്തനങ്ങളുമായി ദുബായ്‌ കെ. എം. സി. സി. രംഗത്ത്. ആവശ്യക്കാര്‍ക്ക് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പൂരിപ്പിച്ചു നല്‍കല്‍, കൊറിയര്‍ വഴി അയച്ചു കൊടുക്കല്‍ എന്നിവയാണ് കെ. എം. സി. സി. നിര്‍വഹിച്ചു കൊടുക്കുകയെന്നും ഈ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ സമീപിക്കണമെന്നും സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.

ഫോറം നമ്പര്‍ ആറ്-എ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് നേരത്തെ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി
പ്രസ്താവിച്ചിരുന്നത്. ഇക്കാര്യം വിശദീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല. അപേക്ഷകള്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ സാക്ഷ്യപ്പെടു ത്തണമെന്നതാണ് പുതിയ വിവരം. എന്നാല്‍, പ്രവാസികളെ സംബന്ധിച്ചിടത്തോളം സ്വയം സാക്ഷ്യപ്പെടുത്തല്‍ തന്നെയാണ് ഏറെ ഉപകാര പ്രദമെന്നും ആ നിലക്കുള്ള നടപടി ക്രമങ്ങള്‍ പാലിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 14ന് നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പ്രവാസികളെ അനുവദിച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. 2011 ജനുവരി 1ന് 18 വയസ്സ് തികഞ്ഞ, വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളും
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കണം. ഇതിനായി തെരഞ്ഞെടുപ്പ് കമമിഷന്റെ വെബ്‌സൈറ്റില്‍ ഓവര്‍സീസ് ഫോറം നമ്പര്‍ ആറ്-എ പൂരിപ്പിച്ച് അയക്കുകയാണ് വേണ്ടത്. നാട്ടിലുള്ളവര്‍ നേരിട്ടും, അല്ലാത്തവര്‍ തപാലിലും അതാത് നിയമ സഭാ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. തഹസില്‍ദാറാണ് രജിസ്‌ട്രേഷര്‍ ഓഫീസര്‍.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിലെ ഫോട്ടോ പതിച്ച മേല്‍വിലാസമുള്ള പേജിന്റെ പകര്‍പ്പ്, വിസാ പേജിന്റെ പകര്‍പ്പ് എന്നിവ
വെയ്ക്കണം. നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായാണ് ഹാജരാകേണ്ടത്. വെരിഫിക്കേഷന് ശേഷം പാസ്‌പോര്‍ട്ട്
ഉടന്‍ തിരിച്ച് നല്‍കും.

എന്‍. ആര്‍. ഐ. വിഭാഗത്തിലുള്ളവര്‍ തിരിച്ചറിയല്‍ രേഖയായി പോളിംഗ് ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കാണിക്കല്‍ നിര്‍ബന്ധമാണ്. വിശദ വിവരങ്ങള്‍
തെരഞ്ഞെടുപ്പ് കമ്മീഷന്റെ http://ecinic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശൂര്‍ കെ.എം.സി.സി. മീലാദ്‌ സംഗമം

February 28th, 2011

meelad-sangamam-2011-epathram

ദുബായ്‌ : പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) തങ്ങളോടുള്ള സ്നേഹം മനുഷ്യ ജീവിതത്തിന്റെ രക്ഷാ കവചമാണെന്നും നബിയോടുള്ള വൈകാരിക ബന്ധം നമുക്ക്‌ ഉണ്ടാവണം എന്നും സ്നേഹ പ്രകടനത്തിന്റെ ബഹിര്‍ സ്ഫുരണങ്ങള്‍ പ്രകീര്‍ത്തന സദസ്സുകളില്‍ പ്രകടമാണെന്നും എസ്. വൈ. എസ്. സംസ്ഥാന ജന. സെക്രട്ടറിയും ചിന്തകനും എഴുത്തുകാരനുമായ അബ്ദുള്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു. ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. സംഘടിപ്പിച്ച മിലാദ് സംഗമം 2011ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


meelad-sangamam-2011-full-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

കേരളത്തിലെ ജനങ്ങള്‍ മാത്രമല്ല ലോകത്തില്‍ മുഴുവന്‍ നടക്കുന്നതാണ് നബി ദിന ആഘോഷങ്ങള്‍. ലോക ചരിത്രത്തില്‍ എല്ലാ വിഭാഗവും നടത്തി വരുന്നതാണ്. നബി (സ) തങ്ങളുടെ പ്രകീര്‍ത്തന സദസ്സുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


meelad-sangamam-2011-audience-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ജില്ല പ്രസിഡണ്ട് ജമാല്‍ മനയതിന്റെ അദ്ധ്യക്ഷതയില്‍ സക്കരിയ ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതവും അബ്ദുള്‍ ഹമീദ്‌ വടക്കേകാട് ഖിറാഅത്തും അവതരിപ്പിച്ചു. ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ, ഹുസൈന്‍ ദാരിമി, അബൂബക്കര്‍ മുസല്യാര്‍ ചേലക്കര എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ കെ. ടി. ഹാഷിം, ബീരാവുണ്ണി തൃത്താല, അലി കാക്കശ്ശേരി, എന്‍. കെ. ജലീല്‍, അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, അഷ്‌റഫ്‌ പിള്ളക്കാട്, ടി. എസ്. നൌഷാദ്, ടി. കെ. അലി എന്നിവര്‍ സംബന്ധിച്ചു. റസാഖ്‌ തൊഴിയൂര്‍, കബീര്‍ ഒരുമനയൂര്‍, അലി അകലാട്‌, ഉമ്മര്‍ മണലാടി, അഷ്‌റഫ്‌ കിള്ളിമംഗലം, ഖമറുദ്ദീന്‍ മൌലവി കരിക്കാട്‌, ആര്‍. വി. എം. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. ഓര്‍ഗ. സെക്രട്ടറി പി. എ. ഫറൂഖ്‌ നന്ദി പറഞ്ഞു.

അയച്ചു തന്നത് : മുഹമ്മദ്‌ വെട്ടുകാട്‌

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മീലാദ്‌ സംഗമം 2011

February 23rd, 2011

meelad-sangamam-epathram

ദുബായ്‌ : തൃശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മീലാദ്‌ സംഗമം 2011 ല്‍ എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകീട്ട് 06:30 ക്ക് ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.

അയച്ചു തന്നത് : മുഹമ്മദ്‌ വെട്ടുകാട്‌

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യാവിഷന് എതിരെ നിയമ യുദ്ധം : കെ.എം.സി.സി.

February 2nd, 2011

kmcc-puthoor-rahman-epathram

ഫുജൈറ :  ഇന്ത്യാവിഷന്‍  ചാനല്‍ കെട്ടിപ്പടുക്കാന്‍ മരുഭൂമി യിലെ പൊരി വെയിലില്‍ പണം ഉണ്ടാക്കി ക്കൊടുത്ത പ്രവാസി മലയാളികള്‍ ഇനി പണം ശേഖരിക്കുന്നത്  ചാനലിന്റെ നെറികേടുകള്‍ക്ക് എതിരായ നിയമ പോരാട്ടത്തിന് വേണ്ടി ആയിരിക്കും എന്ന് യു. എ. ഇ. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വ്യാജ രേഖകളും കള്ളക്കഥകളും ഉണ്ടാക്കി പതിറ്റാണ്ട് പഴക്കമുള്ള കേസ് കുത്തി പ്പൊക്കുകയും, മുസ്‌ലിം ലീഗ് നായകനെ വ്യക്തിഹത്യ നടത്തി പാര്‍ട്ടിയെ തകര്‍ക്കുകയും മാത്രമാണ് ഇന്ത്യാവിഷന്റെ മാധ്യമ ദൗത്യം.

ആരോപണങ്ങള്‍ സി. പി. എം – സംഘ്പരിവാര്‍ നേതാക്കള്‍ക്ക് എതിരെ യാവുമ്പോള്‍ വസ്തുത പുറത്തെത്തി ക്കാനുള്ള ഈ ജാഗ്രത നാം കണ്ടില്ല. കിളിരൂരും സൂര്യനെല്ലിയും മറ്റനവധി കേസുകളും ഇന്ത്യാവിഷന് വിഷയ മാവാതെ പോയി.

ഇന്ത്യാവിഷന്‍ പ്രമോട്ടര്‍ എന്ന നിലക്ക് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം റഊഫിന് നല്‍കണമെന്ന് മാനേജ്‌മെന്‍റി നോട്  അഭ്യര്‍ത്ഥിക്കുകയാണ്.

കുഞ്ഞാലിക്കുട്ടി ക്കെതിരായ വധഭീഷണി ചര്‍ച്ച ചെയ്യാതെ, സുപ്രീം കോടതി പോലും തള്ളിയ, വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കേസ് വീണ്ടും മാന്തി പുറത്തെടുക്കുന്നത് മുസ്‌ലിം ലീഗിനെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന തന്നെയാണ്.

മുസ്‌ലിം സമുദായ ത്തിന്റെ രാഷ്ട്രീയ സംഘടിത ശക്തി തകര്‍ക്കാനുള്ള ഒരു വന്‍ റാക്കറ്റിന്റെ ആയുധം ആയാണ് ഇന്ത്യാവിഷന്‍ പ്രവര്‍ത്തി ക്കുന്നതെന്നും പുത്തൂര്‍ റഹ്മാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. എം. കുട്ടി അവാര്‍ഡ് പി. എ. ഇബ്രാഹിം ഹാജിക്ക് സമ്മാനിച്ചു

January 31st, 2011

kmcc-cm-kutty-award-epathram

ദുബായ് : വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം ലീഗും പോഷക സംഘടന കളും നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ സമൂഹ ത്തിന് മാതൃക യാണെന്നും ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രവര്‍ത്ത നങ്ങളാണ് പി. എ. ഇബ്രാഹിം ഹാജി നടത്തി ക്കൊണ്ടി രിക്കുന്ന തെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പറഞ്ഞു.
 
 
ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. മുന്‍ എം. എല്‍. എ. യും മുസ്ലിം ലീഗ് നേതാവു മായിരുന്ന ഡോ. സി. എം. കുട്ടിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം വിദ്യാഭ്യസ രംഗത്തെ സമഗ്ര സംഭാവന യ്ക്ക് പി. എ. ഇബ്രാഹിം ഹാജിക്ക് നല്‍കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

ന്യൂന പക്ഷങ്ങള്‍ കേരള ത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ ഇനിയും മുന്നോട്ടു പോകണം എന്നും ഇത്തരം ശ്രമങ്ങളി ലൂടെ ലോകത്തിനു തന്നെ മാതൃക യാവണം എന്നും വിദ്യാഭ്യാസ വകുപ്പ്‌ മുന്‍ മന്ത്രിയുമായ  ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
 
ദുബായ് കേരള ഭവന്‍ റസ്‌റ്റോറണ്ടില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതം പറഞ്ഞു. ജൂറി അംഗവും സി. എം. കുട്ടി യുടെ കുടുംബാംഗ വുമായ അഡ്വ.  ഷബീല്‍ ഉമ്മര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.

ദുബായ് കെ. എം. സി. സി.  പ്രസിഡന്‍റ് എളേറ്റില്‍ ഇബ്രാഹിം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഉബൈദ് ചേറ്റുവ, ഖാദര്‍ഹാജി തിരുവനന്തപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
 
അവാര്‍ഡ് സ്വീകരിച്ച് പി. എം.  ഇബ്രാഹിം ഹാജി സംസാരിച്ചു.

ട്രഷറര്‍ ഖമറുദ്ദീന്‍,  ഭാരവാഹികളായ അലി കാക്കശ്ശേരി, കെ. എ. ജബ്ബാര്‍,  ടി. കെ അലി, എന്‍. കെ. ജലീല്‍, ടി. എസ്. നൗഷാദ്, കെ. എസ്. ഷാനവാസ്, അഷ്‌റഫ് പിള്ളക്കാട് എന്നിവര്‍ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. എ. ഫാറൂഖ് നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

1 അഭിപ്രായം »

Page 10 of 11« First...7891011

« Previous Page« Previous « ആസ്വാദകര്‍ക്ക് ഗസല്‍മഴ ഒരുക്കി ‘ഖയാല്‍’
Next »Next Page » സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine