ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം പ്രവര്‍ത്തക സമിതി

September 23rd, 2011

dubai-kmcc-logo-big-epathram

ദുബായ് : ദുബായ് കെ. എം. സി. സി. കാസര്‍ഗോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക സമിതി യോഗം സെപ്തംബര്‍ 23 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമിതി അംഗങ്ങളും മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 4200785, 050 5747636.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം

August 29th, 2011

shj kmcc iftar-epathram

ഷാര്‍ജ : കെ.എം.സി.സി ഷാര്‍ജ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി കെ.എം.സി.സി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ്‌ ടി.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ശുഐബ് തങ്ങള്‍ പ്രഭാഷണം നടത്തി. ഓര്ഗ.സെക്രട്ടറി നിസാര്‍ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു. സൂപ്പി തിരുവള്ളൂര്‍, ഇബ്രാഹിം നടുവണ്ണൂര്‍, മുസ്തഫ പൂക്കാട്, സുബൈര്‍ തിരുവങ്ങൂര്‍, സി.കെ കുഞ്ഞബ്ദുള്ള, അഷ്‌റഫ്‌ അത്തോളി, സുബൈര്‍ വള്ളിക്കാട് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ബദര്‍ ഖിസ്സ പാട്ട് ദുബായില്‍

August 22nd, 2011

basheer-ahmed-burhani-salman-farisy-in-badar-khissa-ePathram

ദുബായ് : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഖിസ്സ പാട്ട് പ്രതിഭ യും പ്രഭാഷകനു മായ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി മുള്ളൂര്‍ക്കര യുടെ ബദര്‍ ഖിസ്സ പാട്ട് അവതരണം ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്നു. ബദര്‍ കഥാ അവതരണം നടത്തിയ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി യോടൊപ്പം സല്‍മാന്‍ ഫാരിസി ഖിസ്സ പാട്ടുകള്‍ പാടി.

basheer-ahmed-burhani-in-badar-khissa-ePathram

ബഷീര്‍ അഹമ്മദ് ബുര്‍ഹാനി മുള്ളുര്‍ക്കര

ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് കലാ കാരനും ഖിസ്സ പാട്ട് അവതാര കനുമായിരുന്ന മുള്ളൂര്‍ക്കര ഹംസ മൌലവി യുടെ കൂടെയും മകനായ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി യോടൊപ്പവും കഴിഞ്ഞ ഏഴു വര്‍ഷമായി ഖിസ്സ പാട്ടു പാടുന്ന യുവ ഗായകന്‍ ആണ് സല്‍മാന്‍ ഫാരിസി. തിങ്കളാഴ്ച കൂടി കെ. എം. സി. സി. ഹാളില്‍ ബദര്‍ ഖിസ്സ പാട്ട് അവതരിപ്പിക്കും.

ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡന്‍റ് ഉബൈദ് ചേറ്റുവ, പരിപാടി ഉദ്ഘാടനം ചെയ്തു. ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. എം. എ. ബക്കര്‍ മുള്ളൂര്‍ക്കര, റഈസ് തലശ്ശേരി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട്, അലി കാക്കശ്ശേരി, കെ. എസ്. ഷാനവാസ്, അലി കയ്പ്പമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് വെട്ടുകാട് സ്വാഗതവും പി. എ. ഫാറൂക്ക് നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഹീം മേച്ചേരി അനുസ്മരണം

August 21st, 2011

rahim-mecheri-ePathram
അബുദാബി : ചന്ദ്രിക പത്രാധിപര്‍ ആയിരുന്ന റഹീം മേച്ചേരി യെ അബുദാബി കെ. എം. സി. സി. അനുസ്മരിക്കുന്നു. ‘മറവി ക്കെതിരെ ഓര്‍മ്മ യെ ആയുധമാക്കി നടത്തുന്ന സമരമാണ് നമ്മുടെ കാലത്തെ എഴുത്തു കാരന്‍റെ ധര്‍മ്മം’ എന്ന് ഓരോ തവണ പേന എടുത്തപ്പോഴും നമ്മെ ബോധ്യപ്പെടുത്തിയ റഹീം മേച്ചേരി, ആ ദീപ്ത സ്മരണക്ക് മുന്നില്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നത് ആഗസ്റ്റ്‌ 21 ഞായറാഴ്ച രാത്രി 10 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍. പ്രസ്തുത പരിപാടി യില്‍ ചന്ദ്രിക യുടെ മുന്‍ സബ്‌ എഡിറ്റര്‍ റഫീഖ്‌ തിരുവള്ളൂര്‍ സംസാരിക്കും. പൊതു രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹം : കെ.എം.സി.സി

August 15th, 2011

air-india-epathram
ദുബായ് : മംഗലാപുരം വിമാന ദുരന്ത ത്തില്‍ മരണ പ്പെട്ടവരുടെ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ നല്‍കണം എന്ന ഹൈക്കോടതി വിധി ക്കെതിരെ അപ്പീല്‍ നല്‍കിയ എയര്‍ ഇന്ത്യ യുടെ നടപടി പ്രതിഷേധാര്‍ഹം എന്ന് ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജനങ്ങളെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ വിമാന ദുരന്ത ത്തില്‍ മരിച്ച വരുടെ കുടുംബ ങ്ങളോട് പോലും കാണിക്കുന്ന അനീതി ന്യായീകരിക്കാന്‍ ആവില്ല.

മരിച്ചതില്‍ മിക്കവരും കുടുംബ ത്തിന്‍റെ ഏകാശ്രയ മായിരുന്നു എന്നത് പോലും പരിഗണി ക്കാതെ യുള്ള ഈ നിലപാട് അന്തര്‍ദേശീയ തല ത്തില്‍ ഇന്ത്യ യുടെ യശസ്സിന് കോട്ടം തട്ടുന്നതാണ്.

അന്താരാഷ്ട്ര മാനദണ്ഡ ങ്ങള്‍ കാറ്റില്‍ പറത്തുന്ന ഈ നിലപാടിന് എതിരെ ശക്തമായ പ്രതിഷേധം ഉയരണം എന്നും അര്‍ഹമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം എന്നും ദുബായ് കെ. എം. സി. സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് മഹ്മൂദ് കുളങ്ങരയും സെക്രട്ടറി സലാം കന്യാപ്പാടിയും അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 5 of 11« First...34567...10...Last »

« Previous Page« Previous « മുസഫ കര്‍മേല്‍ ഐ. പി. സി. കണ്‍വെന്‍ഷന്‍
Next »Next Page » ഇന്ത്യന്‍ എംബസ്സിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine