അദ്ധ്യാപകര്‍ക്കായി പരിഷദ് വര്‍ക്ക്ഷോപ്പ്

June 21st, 2011

kssp-logo-epathramദുബായ് : സ്‌കൂള്‍ അദ്ധ്യാപകര്‍ക്കായി ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് വര്‍ക്ക്ഷോപ്പ് നടത്തുന്നു. ആഗസ്റ്റ് 3 – 4 തീയ്യതി കളില്‍ ആലുവ കീഴ്മാട് എയ്‌ലി ഹില്‍സില്‍ വെച്ചാണ് വര്‍ക്ക്‌ ഷോപ്പ് നടക്കുക.

‘പുതിയ അദ്ധ്യയന രീതികള്‍’ എന്ന വിഷയത്തെ അധികരിച്ച് നടത്തുന്ന വര്‍ക്ക്‌ ഷോപ്പില്‍ പുതിയ സിലബസിനെ ക്കുറിച്ചും അദ്ധ്യയന രീതിയെ ക്കുറിച്ചും ചര്‍ച്ച ചെയ്യും.

ഈ രംഗത്തെ പരിചയ സമ്പന്നരും വിദഗ്ദരുമായ വ്യക്തികളാണ്‌ വര്‍ക്ക്‌ഷോപ്പ് നയിക്കുക.

ഗള്‍ഫ് മേഖല യിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും കൂടുതല്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച വെക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് 06 52 28 191 എന്ന ഫാക്‌സ്‌ നമ്പറിലോ ksspdubai at gmail dot com എന്ന ഇ – മെയില്‍ വിലാസത്തിലോ അയയ്ക്കണം.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ആഗോള പരിസ്ഥിതി ദിന സെമിനാര്‍ ജൂണ്‍ 10 ന്

June 8th, 2011

kssp-logo-epathramഅബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് അബുദാബി ഫ്രന്‍റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സെമിനാര്‍ ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍.

ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും മനുഷ്യര്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നു. അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി ബുദ്ധിയുള്ള നാം ഉറക്കം നടിക്കുന്നു.

ഇതിനു എന്തു ചെയ്യണം എന്നതിനെ ക്കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യുക യാണ് ഫ്രന്‍റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉദ്ദേശിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസ ത്തിന്‍റെ സന്ദേശ വാഹകര്‍ ആകരുത് : പരിഷദ്

April 25th, 2011

pslv-rocket-pooja-superstition-epathram

അബുദാബി : പി. എസ്. എല്‍. വി. റോക്കറ്റ് വിക്ഷേപണം കുറ്റമറ്റതാക്കാന്‍ ശാസ്ത്രീയ മായി പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനു പകരം തിരുപ്പതി ക്ഷേത്ര ത്തില്‍ റോക്കറ്റ് മാതൃക പൂജിച്ച് അനുഗ്രഹം വാങ്ങിയ ശാസ്ത്രജ്ഞന്മാരുടെ നടപടി അത്യന്തം അപലപനീയം ആണെന്ന് ഫ്രണ്ടസ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു.

വഞ്ചനാ പരമായ ഇത്തരം നിലപാടു കളില്‍നിന്ന് ശാസ്ത്രജ്ഞര്‍ പിന്തിരിയണം എന്ന് സമ്മേളനം പാസ്സാക്കിയ പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന സമ്മേളനം, പരിഷദ് യു. എ. ഇ. പ്രസിഡന്‍റ് മനോജ് ഉദ്ഘാടനം ചെയ്തു. അബുദാബി പ്രസിഡന്‍റ് മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയാനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരേഷ്ബാബു, ഭാവി പ്രവര്‍ത്തന ങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ച യില്‍ കെ. എം. എ. ഷരീഫ് മാന്നാര്‍, ഷെരീഫ് മാറഞ്ചേരി, ഇ. ആര്‍. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹി കളായി കുഞ്ഞിലത്ത് ലക്ഷ്മണന്‍ (പ്രസിഡന്‍റ്), ധനേഷ് (ജനറല്‍ സെക്രട്ടറി), മണികണ്ഠന്‍ (വൈസ് പ്രസിഡന്‍റ്), ജയാനന്ദന്‍ (ജോയിന്‍റ് സെക്രട്ടറി), സമീര്‍ഷംസ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 22 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

യു.എ.ഇ. യില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഉപവാസം

April 25th, 2011

kssp-logo-epathramദുബായ്‌ : കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനം ആചരിക്കുന്ന ഏപ്രില്‍ 25ന് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഉപവാസം ആചരിക്കുന്നു. ഉപവാസം ആചരിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന പണം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സഹായത്തിനായി അയച്ചു കൊടുക്കും എന്ന് പരിഷത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യയും ചൈനയുമൊഴികെ ലോക രാഷ്ട്രങ്ങള്‍ എല്ലാം നിരോധിച്ച ഈ മാരക വിഷത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ കോമരങ്ങളായ മന്ത്രിമാരാണ് ജയറാം രമേഷും ശരദ്‌ പവാറും. 30 ബില്യണ്‍ ഡോളറിന്റെ കീടനാശിനി വ്യവസായത്തിന്റെ കോര്‍പ്പൊറേറ്റ്‌ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ജനകീയ മുന്നേറ്റത്തിന് നേരെ കൊഞ്ഞനം കാട്ടുകയാണ്. ഈ നാണംകെട്ട കോര്‍പ്പൊറേറ്റ്‌ ദല്ലാളന്മാര്‍ക്കെതിരെ ഒന്നിച്ചുചേര്‍ന്നു സമരം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏപ്രില്‍ 25ന്റെ കൂട്ട ഉപവാസത്തില്‍ പങ്കെടുത്ത് ഈ പ്രതിരോധത്തില്‍ എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പങ്കാളികളാവണം എന്ന് പരിഷത്ത്‌ പ്രസ്താവനയില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക്

March 24th, 2011

kssp-logo-epathramദുബായ് : ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. യുടെ ദുബായ് ചാപ്റ്റര്‍, ഏഴാം വാര്‍ഷിക ആഘോഷ ത്തിന്‍റെ അനുബന്ധ പരിപാടിയായി ‘കുട്ടികളുടെ വിദ്യാഭ്യാസ ത്തില്‍ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയ ത്തില്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ മാര്‍ച്ച് 25, വെള്ളിയാഴ്ച വൈകീട്ട് 5 മണി ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ കെ. കെ. ശിവദാസന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിക്കും.

വിദ്യാഭ്യാസ ത്തിന്‍റെ ലക്ഷ്യം ഉത്തമ പൌരനെ സൃഷ്ടിക്കുക യാണോ ?.  ഇതൊരു പഴയ ചോദ്യം. വിവര വിസ്ഫോടന ത്തിന്‍റെ വര്‍ത്തമാന കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്നത് ഉത്തമ മനുഷ്യനാകാനുള്ള വിദ്യാഭ്യാസമാണോ എന്നത് ഏതൊരു രക്ഷിതാവിനെയും അലട്ടുന്നു.

മാറിയ സാഹചര്യ ത്തിലെ വെല്ലുവിളി കളെ നേരിടുന്നതിന് അടുത്ത തലമുറയെ സജ്ജരാക്കുന്ന തില്‍ രക്ഷിതാ ക്കളുടെ ഉത്തരവാദിത്വ ങ്ങള്‍ എന്തൊക്കെയാണ് എന്ന് ചര്‍ച്ച ചെയ്യുന്ന സെമിനാറിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 395 17 55 , 050 – 488 90 76

അയച്ചു തന്നത് : റിയാസ് വെഞ്ഞാറമൂട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« വാര്‍ഷിക സുവിശേഷ യോഗം
സിനിമാറ്റിക് സംഘ നൃത്ത മത്സരം കെ. എസ്. സി. യില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine