മുംബൈ സ്ഫോടനം. ദല അനുശോചിച്ചു

July 16th, 2011

ദുബായ്: രാജ്യത്തെ നടുക്കിയ മുംബൈ സ്ഫോടന പരമ്പരകളില്‍ ദല ദുബായ് നടുക്കവും, നിരപരാധികളുടെ മരണത്തില്‍ ദുഃഖവും രേഖപ്പെടുത്തി. രാജ്യത്തെ അസ്ഥിരമാക്കി തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ ജനാധിപത്യ ശക്തികളോട് ദല ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത അയച്ചു തന്നത്: സജീവന്‍. കെ. വി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ കൂട്ടായ്മ സഹായിക്കും

May 27th, 2011

news-paper-epathram

ദുബായ്‌ : യു.എ.ഇ. യിലെ ആദ്യ കാല മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ കെ. പി. കെ. വെങ്ങരയുടെ തുണയ്ക്കായി ഒടുവില്‍ ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ നീക്കങ്ങള്‍ ആരംഭിച്ചു. ദുബായില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതിലേക്കായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. തങ്ങളില്‍ ഒരുവനെ, അതും പ്രസ്തുത സംഘടനയുടെ ഒരു മുന്‍ കാല അദ്ധ്യക്ഷന്‍ കൂടിയായ വ്യക്തിയെ, സഹായിക്കാന്‍ വിമുഖത പ്രകടിപ്പിച്ച നടപടി നേരത്തെ വിമര്‍ശന വിധേയമാവുകയും ഇതിനെതിരെ ചില മാധ്യമ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിനോദ് ജോണിന് കെ. സി. വര്‍ഗീസ് ഫൌണ്ടേഷന്‍ അവാര്‍ഡ്‌

May 23rd, 2011

manorama-reporter-vinod-john-epathram
അബുദാബി : മൂന്നു പതിറ്റാണ്ടുകളോളം ഖത്തറിലെ സാമൂഹിക – സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യം ആയിരുന്ന പരേതനായ കെ. സി. വര്‍ഗ്ഗീസിന്‍റെ സ്മരണാര്‍ത്ഥം രൂപീകരിച്ച കെ. സി. വര്‍ഗ്ഗീസ്‌ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2010ലെ മികച്ച പത്ര പ്രവര്‍ത്ത കനുള്ള അവാര്‍ഡ് മലയാള മനോരമ കോട്ടയം യൂണിറ്റ് ചീഫ് സബ് എഡിറ്റര്‍ വിനോദ്‌ ജോണിന്.

നാലു വര്‍ഷം മനോരമ ചീഫ്‌ റിപ്പോര്‍ട്ടറായി ദുബായില്‍ പ്രവര്‍ത്തിച്ച വിനോദ്‌ ജോണ്‍ പ്രവാസി കളുടെ നിരവധി പ്രശ്നങ്ങള്‍ അധികൃത രുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ വലിയ പങ്കു വഹിച്ചതായി അവാര്‍ഡ്‌ നിര്‍ണ്ണയ സമിതി വിലയിരുത്തി.

കോട്ടയം കറുകച്ചാല്‍ ശാന്തിപുരം സ്വദേശിയാണ് വിനോദ്‌ ജോണ്‍. പ്രസ്സ്‌ ക്ലബ്ബിന്‍റെ എ. ശിവറാം അവാര്‍ഡ്‌, തൃശൂര്‍ സ്പോര്‍ട്സ്‌ കൌണ്‍സില്‍ അവാര്‍ഡ്‌ തുടങ്ങീ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കെ. സി. വര്‍ഗ്ഗീസിന്‍റെ ചരമ ദിനമായ മെയ് 26 വ്യാഴാഴ്ച വൈകീട്ട് 4.30 ന് ചങ്ങനാശ്ശേരി കെ. ടി. ഡി. സി. ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നിരവധി മന്ത്രിമാരും സാംസ്കാരിക നായകരും പരിപാടി യില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം മറക്കാനാവുമോ?

May 18th, 2011

kpk-vengara-epathram

ദുബായ്‌ : മരുഭൂമിയിലെ ആദ്യത്തെ മലയാള ശബ്ദം ആരുടേതെന്ന് ചോദിച്ചാല്‍ യു.എ.ഇ. യിലെ പഴമക്കാര്‍ പറയുന്നത് കെ. പി. കെ. വെങ്ങരയുടെ പേരായിരിക്കും. ഇദ്ദേഹത്തെ യു.എ.ഇ. യിലെ റേഡിയോയുടെ പിതാവ് എന്ന് വിളിക്കുന്നതും വെറുതെയല്ല. എന്നാല്‍ അഴിച്ചെടുക്കാന്‍ കഴിയാത്ത ചില കുരുക്കുകളില്‍ സ്വയം പെട്ട് പോയ യു.എ.ഇ. യിലെ മാധ്യമ രംഗത്തെ ഈ അതികായനെ ദുബായിലെ മാധ്യമ ഫോറം മറന്നു പോയോ എന്ന് സംശയിക്കാതിരിക്കാന്‍ ആവുന്നില്ല.

അഞ്ചു വര്ഷം മുന്‍പത്തെ കാര്യങ്ങള്‍ മറക്കുക എന്നത് മലയാളിയുടെ ദുര്യോഗമാണ് എന്നത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നാം വീണ്ടും ഒരിക്കല്‍ കൂടി കണ്ടതാണ്. 2006ല്‍ കെ. പി. കെ. അദ്ധ്യക്ഷന്‍ ആയിരുന്ന മീഡിയാ വേദിയിലെ ഒരു തലതൊട്ടപ്പന്‍ തന്നെ ഇദ്ദേഹത്തെ സഹായിക്കാന്‍ എന്ന പേരും പറഞ്ഞ് കഴിഞ്ഞ വര്ഷം പണപ്പിരിവ്‌ നടത്തിയത് മാത്രം ബാക്കിയായി.

മര്‍ഡോക്കിന്റെ പാളയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവര്‍ക്ക്‌ നക്ഷത്ര തിളക്കത്തില്‍ കണ്ണ് മങ്ങുന്നത് സ്വാഭാവികമാവാം. എന്നാല്‍ പത്ര സമ്മേളനങ്ങള്‍ കൂലിക്ക് നടത്തി കിട്ടിയ കാശ് അംഗങ്ങള്‍ക്ക്‌ പകുത്തു നല്‍കി ചരിത്രം സൃഷ്ടിച്ചവര്‍ തങ്ങളിലൊരുവന്‍ അഴിയാക്കുരുക്കില്‍ പെട്ട് പോയിട്ടും സഹായത്തിനായി സംഘടനാ ബലമോ പണമോ വിനിയോഗിക്കാന്‍ തയ്യാറാവാത്തത് ഇത്തരത്തിലുള്ള പണം ഞങ്ങള്‍ക്ക്‌ വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞ സംഘടനയിലെ ചില അംഗങ്ങള്‍ക്കെങ്കിലും കുറച്ചിലായി തോന്നുന്നത് ആശ്വാസകരമാണ്. ഇവരില്‍ ചിലര്‍ കെ. പി. കെ. യെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ തിരക്കിയതും സ്വാഗതാര്‍ഹമായി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഷന്‍ വിഷ്വല്‍ മീഡിയ പ്രവര്‍ത്തനം ആരംഭിച്ചു

May 11th, 2011

vision-media-inauguration-epathram
അബുദാബി : വിഷ്വല്‍ മീഡിയ രംഗത്ത്‌ പ്രഗത്ഭരായ പ്രൊഫഷണലു കളുടെ കൂട്ടായ്മ യില്‍ അബുദാബി യില്‍ വിഷന്‍ വിഷ്വല്‍ മീഡിയ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാപന ത്തിന്‍റെ സ്പോണ്സര്‍ ആയ മുഹമ്മദ്‌ ഈദ്‌ സാലേം അല്‍ റുമൈത്ഥി നാട മുറിച്ചു ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അബുദാബി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍സന്‍ ഡാനിയല്‍ മുഖ്യാഥിതി ആയിരുന്നു.

vision-media-team-epathram

വിഷന്‍ സാരഥികള്‍ അതിഥികളോടു കൂടെ

കോര്‍പറേറ്റ്‌ ഫിലിം, പരസ്യ ചിത്രങ്ങള്‍, ടി. വി. പ്രോഗ്രാം, ഹ്രസ്വ സിനിമ, തുടങ്ങി യവ യുടെ പ്രൊഡക്ഷന്‍, പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലി കള്‍ക്കുള്ള എല്ലാ അത്യാധുനിക സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വിഷ്വല്‍ മീഡിയ രംഗത്തെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള നിരവധി പ്രോഫഷണലു കളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « സമകാല മലയാള കവിത – സംവാദം
Next »Next Page » സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രതിരോധ നിര തീര്‍ക്കാന്‍ കഴിയണം : കെ. ജി. ശങ്കരപ്പിള്ള »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine