സഫറുള്ള പാലപ്പെട്ടിയെ ആദരിച്ചു

May 3rd, 2011

samajam-award-for-safarulla-palappetty-epathram
അബുദാബി : അബുദാബി യിലെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്ത് നല്‍കിയ സമഗ്ര സംഭാവന കളെയും അബുദാബി മലയാളി സമാജ ത്തിന് നല്‍കിയ സേവന ങ്ങളെയും പരിഗണിച്ചു കൊണ്ട് സാംസ്കാരിക രംഗത്തെ പ്രമുഖനും, പ്രശസ്ത മാധ്യമ പ്രവര്‍ത്ത കനുമായ സഫറുള്ള പാലപ്പെട്ടിയെ അബുദാബി മലയാളി സമാജം ആദരിച്ചു.

സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജ ത്തിലെ സ്ഥാപക അംഗം അജയ്‌ഘോഷ് സമാജത്തിന്‍റെ ഉപഹാരവും ഫലകവും സഫറുള്ള പാലപ്പെട്ടിക്ക് സമ്മാനിച്ചു.

സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി ബി. യേശുശീലന്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേശ് പണിക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി പി. ബാവാ ഹാജി, ജെമിനി ബാബു, ഇടവ സൈഫ്, എം. കെ. രവി മേനോന്‍, അബ്ദുല്‍ ഷുക്കൂര്‍ ചാവക്കാട്, സി. എം. അബ്ദുല്‍ കരീം, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ സുലജ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോകാവസാന സന്ദേശങ്ങള്‍ നീക്കം ചെയ്തു

April 13th, 2011

end-of-world-billboards-epathram

ദുബായ് : മെയ് മാസത്തില്‍ ലോകം അവസാനിക്കുമെന്ന സന്ദേശവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ ദമ്പതികള്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ ദുബായ് സര്‍ക്കാര്‍ നീക്കം ചെയ്തു.

മെയ് 21 ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്ന അന്ത്യ വിധി ദിനം എന്ന് പ്രഖ്യാപിക്കുന്ന ബോര്‍ഡുകള്‍ ദുബായില്‍ ഉടനീളം സ്ഥാപിച്ചത്. വളരെയധികം ചെലവേറിയ ഒരു സംരംഭം ആയിരുന്നു ഇത്. ഫാമിലി റേഡിയോ എന്ന ഒരു മത കാര്യ റേഡിയോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഈ ദമ്പതികള്‍. എന്നാല്‍ ഈ ബോര്‍ഡ് പൊതുജനങ്ങളില്‍ ഭയമുണര്‍ത്തുന്ന സന്ദേശങ്ങളാണ് നല്‍കിയത്. ഏറ്റവും ഭീകരമായ ആ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്ക് കഴിയും എന്ന രീതിയില്‍ ആയിരുന്നു ഇതിലെ സന്ദേശം. ദുബായ് മുനിസിപാലിറ്റിയില്‍ നിന്നും അനുവാദം ലഭിച്ചിട്ടാണ് ബോര്‍ഡ്‌ സ്ഥാപിച്ചത്. എന്നാല്‍ പിന്നീട് പോലീസിന് അവ നീക്കം ചെയ്യുകയാണ് ഉണ്ടായത്‌.

ഇസ്ലാം മതത്തിനെതിരായ സന്ദേശമാണിത് എന്നത് അധികൃതരിലും  പൊതു ജനങ്ങളിലും അതൃപ്തി ഉളവാക്കിയിരുന്നു. പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന ഇത്തരം സന്ദേശങ്ങള്‍, അവ ഏതു മത വിശ്വാസം അനുസരിച്ച് ഉള്ളവ ആയാലും, പ്രചരിപ്പിക്കുന്നത് നല്ലതല്ല എന്ന് ദുബായില്‍ ഒരു മുസ്ലിം മത പണ്ഡിതന്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനവിരുദ്ധ സര്‍ക്കാരിന് എതിരായ പോരാട്ടത്തിന് കര്‍മ്മ നിരതരാവുക

April 7th, 2011

dubai-kmcc-kasgd-epathram
ദുബായ്‌ : കേരള ത്തിലെ ഇടത് പക്ഷ സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടി കള്‍ക്ക് എതിരായ പോരാട്ടത്തിന് പ്രവാസികള്‍ കര്‍മ്മ രംഗത്ത് ഇറങ്ങണം എന്നു മുസ്ലീം ലീഗ് കാസര്‍കോട്ട് ജില്ലാ സെക്രട്ടറി എ. ജി. സി. ബഷീര്‍.
 
ഭരണ നേട്ടമായി ഒന്നും പറയാനില്ലാ തിരിക്കുമ്പോള്‍ കള്ള പ്രചരണ ങ്ങളിലൂടെയും കുതന്ത്രങ്ങളി ലൂടെയും ഭരണം നിലനിര്‍ത്താനുള്ള വ്യാമോഹങ്ങ ളുടെ തുടര്‍ചലന ങ്ങളാണ് ഇടതു മുന്നണി യില്‍ നടക്കുന്നത്. ഇടത് മുന്നണി യുടെ ദുര്‍ഭരണ ത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കൈവന്നിരിക്കുന്ന ഈ അവസരം പൂര്‍ണ്ണമായും പ്രയോജന പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദുബായ്‌ കെ. എം. സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷം 2011 ല്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്ര ത്തില്‍ ആദ്യമായി പ്രവാസി കള്‍ക്ക് ലഭിച്ച വോട്ടവകാശം പൂര്‍ണമായും വിനിയോഗിക്കാന്‍ യു. ഡി. എഫ് അനുഭാവി കള്‍ക്ക് അവസരം നല്‍കുന്ന പ്രത്യേക വോട്ടു വിമാനം ഉള്‍പ്പെടെയുള്ള കെ. എം. സി. സി. യുടെ പ്രചരണ പരിപാടി ഏറെ പ്രയോജനകരവും പ്രശംസ നീയവു മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലാം കന്യാപ്പാടി അദ്ധ്യക്ഷത വഹിച്ചു.

ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ്. നേതാക്കളായ സി. ബി. ഹനീഫ്, മുഹമ്മദ് റാഫി പട്ടേല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഒ. കെ. ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, ഇസ്മായില്‍ എറാമല, ഗഫൂര്‍ എരിയാല്‍, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, സക്കരിയ ദാരിമി, അയൂബ് ഉറുമി, നൗഷാദ് കന്യാപ്പാടി, നൂറുദ്ദിന്‍ സി. എച്ച്., ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമ്മദ് താജുദ്ധീന്‍ പൈക്ക, ജമാല്‍ ബായക്കട്ട, നൂറുദ്ദിന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, കരിം മൊഗര്‍, നൗഷാദ് പെര്‍ള, സുബൈര്‍ കുബന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കളായ എന്‍. എ. നെല്ലിക്കുന്ന്, പി. ബി. അബ്ദുല്‍ റസാഖ് എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭി സംബോധന ചെയ്തു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക സ്വാഗതവും, ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു

March 30th, 2011

riyadh-indian-media-forum-logo-epathram

റിയാദ്: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അപലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും വധ ഭീഷണി മുഴക്കിയതും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും പ്രവര്‍ത്തക സമിതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആക്രമണം നടത്തിയതും മാധ്യമ പ്രവര്‍ത്തകനെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭരണ ഘടനാപരമായി ഉത്തരവാദപ്പെട്ട പദവിയിലുള്ള ജന പ്രതിനിധിയുടെ നേതൃത്വത്തിലാണെന്ന ആരോപണം സത്യമാണെങ്കില്‍ അത് ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണതയാണെന്നും തെറ്റിന്റെ ഗൌരവം മനസിലാക്കി ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയ്യാറവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ആക്രമണം നടത്തിയ വര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാവേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമാണ്.

(അയച്ചു തന്നത് : നജീം കൊച്ചുകലുങ്ക്, റിയാദ്‌)

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

അഴിമതിയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം : ദല

February 17th, 2011

corruption-in-india-epathram
ദുബായ്‌ : ലോക ജനതയ്ക്ക്‌ മുന്‍പാകെ ഇന്ത്യയ്ക്ക്‌ അപമാനമായി രാജ്യത്ത് ഉയര്‍ന്നു വരുന്ന അഴിമതിയുടെ വാര്‍ത്തകളില്‍ ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ആശങ്ക രേഖപ്പെടുത്തി. ഭൂമി കുംഭകോണം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്‌ ഫ്ലാറ്റ്‌, 2ജി സ്പെക്ട്രം തുടങ്ങി ന്യായാധിപന്മാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെയും കുത്തകകളുടെ ഇടനിലക്കാര്‍ മന്ത്രി നിയമനങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്നതിന്റെയും വാര്‍ത്തകള്‍ നിയമ നിര്‍മ്മാണ സഭയും, എക്സിക്യൂട്ടിവും, ജുഡീഷ്യറിയും മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും മാധ്യമ രംഗം പോലും അഴിമതി വിമുക്തമല്ല എന്നാണ് വെളിവാക്കുന്നത് എന്ന് ദല ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

നാരായണന്‍ വെളിയംകോടാണ് പ്രമേയം അവതരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് എ. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ കെ. അബ്ദുല്‍ റഷീദ്‌ വരവ് ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. കെ. വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 3 of 512345

« Previous Page« Previous « ലോകകപ്പ്‌ ഗോള്‍ഡ്‌ എഫ്. എമ്മിലൂടെ തല്‍സമയം ഗള്‍ഫിലെത്തുന്നു
Next »Next Page » തിരിച്ച് പോകുന്ന പ്രവാസികള്‍ ജാഗരൂകരാവുക : ബഷീര്‍ തിക്കോടി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine