സമാജം സംഘടിപ്പിച്ച കര്‍ണാടക സംഗീത ക്കച്ചേരി

October 30th, 2011

pambadi-rajendran-at-samajam-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച കര്‍ണാടക സംഗീത ക്കച്ചേരിക്ക് പ്രശസ്ത സംഗീതജ്ഞന്‍ പാമ്പാടി രാജേന്ദ്രന്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും ഗാനപ്രവീണ, ആള്‍ ഇന്ത്യ റേഡിയോ യില്‍ ഗ്രേഡ്‌ ആര്‍ട്ടിസ്‌റ്റ്‌ എന്നീ നിലകളില്‍ ശ്രദ്ധേയനായ പാമ്പാടി രാജേന്ദ്ര നോടൊപ്പം പരമേശ്വര്‍ തിരുവന്തപുരം (വയലിന്‍), തലവൂര്‍ ബാബു ( മൃദംഗം) എന്നിവര്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ സംഗീത കച്ചേരി

October 23rd, 2011

samajam-music-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീതക്കച്ചേരി ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും.

പാമ്പാടി രാജേന്ദ്രന്‍ കച്ചേരിക്ക് നേതൃത്വം നല്‍കും. പരമേശ്വരന്‍ (വയലിന്‍), തലവൂര്‍ ബാബു (മൃദംഗം), രാജേഷ് (ഘടം) എന്നിവര്‍ ചേര്‍ന്നാണ് കച്ചേരി അവതരിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്‌ : 02 55 37 600, 050 27 37 406.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദലയുടെ ശിങ്കാരിമേളം അരങ്ങേറ്റം

September 13th, 2011

shinkarimelam-dala-epathram

ദുബായ്‌ : യു.എ.ഇ. യിലെ ഓണാഘോഷങ്ങള്‍ കൊഴുപ്പിക്കാനുള്ള ദലയുടെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവോണ നാളില്‍ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറി. ദല ഹാളില്‍ നടന്ന അരങ്ങേറ്റ ചടങ്ങില്‍ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ പരിശീലകരായ ആധിഷ്‌, സ്വാമിദാസ്, ഷൈജു എന്നിവരെ ആദരിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ പതിവായി അവതരിപ്പിച്ചു വരുന്ന ദലയുടെ പുതിയ കാല്‍വെയ്പ്പാണ് ശിങ്കാരിമേളം.

അയച്ചു തന്നത് : സജീവന്‍ കെ. വി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈണം ദോഹയുടെ ഈണനിലാവ് 2011

August 31st, 2011

eenanilavu-epathram

ദോഹ : ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി ഈണം ദോഹ അവതരിപ്പിക്കുന്ന ക്യുബിറ്റ്സ് ഇവന്റ്സ് “ഈണനിലാവ് 2011” സെപ്റ്റംബര്‍ 1 രാത്രി 7:30ന്‌ ഖത്തറിലെ മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഈ സംഗീത നിശയില്‍ കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, അന്ഷാദ് കര്‍വ, ജിനി ഫ്രാന്‍സിസ്, അനഘാ രാജഗോപാല്‍, നിധി രാധാകൃഷ്ണന്‍, ജിംസി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കൂടാതെ ഫര്‍സീന ഖാലിദും സംഘവും അവതരിപ്പിക്കുന്ന ഒപ്പനയും ഉണ്ടായിരിക്കുന്നതാണ്.

“ഈണം ദോഹ” സംഗീതത്തിലൂടെ സൌഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട്‌ വന്ന ഒരു സംഘടനയാണ്. നിരവധി ഗായികാ ഗായകന്മാരെ ദോഹയ്ക്ക് പരിചയപ്പെടുത്തുകയും വളര്‍ത്തിക്കൊണ്ട് വരികയും ചെയ്ത ഈ സംഘടന 5 വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ മാപ്പിളപ്പാട്ട് മല്‍സരം

August 25th, 2011

samajam-mappilappatu-competition-ePathram
അബുദാബി : ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി മലയാളി സമാജം സംഘടി പ്പിക്കുന്ന മാപ്പിളപ്പാട്ട് ആലാപന മല്‍സരം സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച നടത്തുന്നു.

ഏറ്റവും മികച്ച ഗായക നെയും ഗായിക യേയും കണ്ടെത്തു ന്നതിനായി സമാജം കലാ വിഭാഗം നടത്തുന്ന ഈ മല്‍സര ത്തില്‍ 15 വയസ്സിനു മുകളില്‍ ഉള്ള സ്ത്രീ – പുരുഷന്മാര്‍ക്ക്‌ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ആഗസ്റ്റ്‌ 31 നു മുന്‍പേ പേര് രജിസ്റ്റര്‍ ചെയ്യണം.

notice-mappilappatu-competition-ePathram

അപേക്ഷാ ഫോറം ലഭിക്കുവാനും വിശദ വിവരങ്ങള്‍ അറിയാനുമായി കലാ വിഭാഗം സിക്രട്ടറി ബഷീറിന് വിളിക്കുക. 050 – 27 37 406, 02 – 55 37 600

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 912345...Last »

« Previous Page« Previous « മാസ പ്പിറവി നിരീക്ഷണ സമിതി 29 ന് യോഗം ചേരും
Next »Next Page » ഈദ്‌ മല്‍ഹാര്‍ കെ. എസ്. സി. യില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine