ബദര്‍ ഖിസ്സ പാട്ട് ദുബായില്‍

August 22nd, 2011

basheer-ahmed-burhani-salman-farisy-in-badar-khissa-ePathram

ദുബായ് : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഖിസ്സ പാട്ട് പ്രതിഭ യും പ്രഭാഷകനു മായ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി മുള്ളൂര്‍ക്കര യുടെ ബദര്‍ ഖിസ്സ പാട്ട് അവതരണം ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്നു. ബദര്‍ കഥാ അവതരണം നടത്തിയ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി യോടൊപ്പം സല്‍മാന്‍ ഫാരിസി ഖിസ്സ പാട്ടുകള്‍ പാടി.

basheer-ahmed-burhani-in-badar-khissa-ePathram

ബഷീര്‍ അഹമ്മദ് ബുര്‍ഹാനി മുള്ളുര്‍ക്കര

ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് കലാ കാരനും ഖിസ്സ പാട്ട് അവതാര കനുമായിരുന്ന മുള്ളൂര്‍ക്കര ഹംസ മൌലവി യുടെ കൂടെയും മകനായ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി യോടൊപ്പവും കഴിഞ്ഞ ഏഴു വര്‍ഷമായി ഖിസ്സ പാട്ടു പാടുന്ന യുവ ഗായകന്‍ ആണ് സല്‍മാന്‍ ഫാരിസി. തിങ്കളാഴ്ച കൂടി കെ. എം. സി. സി. ഹാളില്‍ ബദര്‍ ഖിസ്സ പാട്ട് അവതരിപ്പിക്കും.

ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡന്‍റ് ഉബൈദ് ചേറ്റുവ, പരിപാടി ഉദ്ഘാടനം ചെയ്തു. ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. എം. എ. ബക്കര്‍ മുള്ളൂര്‍ക്കര, റഈസ് തലശ്ശേരി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട്, അലി കാക്കശ്ശേരി, കെ. എസ്. ഷാനവാസ്, അലി കയ്പ്പമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് വെട്ടുകാട് സ്വാഗതവും പി. എ. ഫാറൂക്ക് നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു

August 19th, 2011
johnson-epathram
അബുദാബി: സംഗീത സംവിധായകന്‍  ജോണ്‍സന്‍റെ നിര്യാണത്തില്‍ കോലായ സാഹിത്യ കൂട്ടായ്മ അനുശോചിച്ചു. അനുശോചന യോഗത്തില്‍  അധ്യക്ഷതഅസമോ പുത്തന്‍ ചിറ വഹിച്ചു. അജി രാധാകൃഷ്ണന്‍, ഷെരീഫ് മാന്നാര്‍ ഇസകന്ദര്‍ മിര്‍സ, ടി. കൃഷ്ണകുമാര്‍, അഷറഫ് ചെമ്പാട്, രാജീവ് മുളക്കുഴ,  ‍അനന്ത ലക്ഷ്മി, ഫൈസല്‍ ബാവ   തുടങ്ങിയവര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘അഹലന്‍ റമദാന്‍’ കൈരളി പീപ്പിള്‍ ചാനലില്‍

August 1st, 2011

poster-ahlan-ramadan-tv-programme-ePathram
ദോഹ : പരിശുദ്ധ റമളാനിലെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിവസ ങ്ങള്‍ക്ക് കൂട്ടായി ഖത്തറില്‍ നിന്നും ‘അഹലന്‍ റമദാന്‍’ കൈരളി പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്നു.

ഈണം ദോഹ യുടെ ബാനറില്‍ ഫ്രെയിം വണ്‍ മീഡിയ അവതരിപ്പി ക്കുന്ന പരിപാടിയില്‍ അല്ലാഹു വിന്‍റെ മദ്ഹുകള്‍ വാഴ്ത്തുന്ന ഭക്തി സാന്ദ്ര മായ ഗാനങ്ങളും കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും ഉള്‍പ്പെടുത്തി യിരിക്കുന്നു.

ഖത്തര്‍ സമയം രാവിലെ 10 : 30 മുതല്‍ 11 വരെ (ഇന്ത്യന്‍ സമയം ഉച്ചക്ക് 1 മണി മുതല്‍ 1 :30 വരെ) എല്ലാ വെള്ളി, ശനി ദിവസ ങ്ങളിലാണ് സംപ്രേഷണം ചെയ്യുന്നത്.

ജിംസി ഖാലിദ് അവതാരക ആയി എത്തുന്ന അഹലന്‍ റമദാനില്‍ കണ്ണൂര്‍ സമീര്‍, ഹംസ കണ്ണൂര്‍, ഷക്കീര്‍ പാവറട്ടി, ജിനി ഫ്രാന്‍സിസ്, അനഘ രാജഗോപാല്‍, ആഷിക് മാഹി, ഹമീദ് എന്നിവര്‍ പങ്കെടുക്കുന്നു.

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട് – ദോഹ

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റാഫി അനുസ്മരണം : സമാജം സംഗീത സാന്ദ്രമാക്കി

August 1st, 2011

samajam-tribute-to-muhammed-rafi-ePathram
അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിച്ച മുഹമ്മദ്‌ റാഫി അനുസ്മരണം സമാജ ത്തെ സംഗീത സാന്ദ്രമാക്കി. അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ മുപ്പത്തി ഒന്നാം ചരമ വാര്‍ഷിക ത്തില്‍ റാഫി ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം കലാ വിഭാഗം അവതരിപ്പിച്ച ‘ഗാനാഞ്ജലി’ രാത്രി ഏറെ വൈകിയും തുടര്‍ന്നു എങ്കിലും സമാജം അംഗങ്ങള്‍ക്കും മറ്റ് റാഫി ആരാധകര്‍ക്കും ഒരു വേറിട്ട അനുഭവം ആയിരുന്നു ഈ സംഗീത രാവ്.

റാഫി അനുസ്മരണ സമ്മേളനം സമാജം പ്രസിഡന്‍റ് മനോജ് പുഷ്കര്‍ ഉദ്ഘാടനം ചെയ്തു. യേശു ശീലന്‍, സതീശന്‍, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി ബഷീര്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

റാഫി ഗാനങ്ങള്‍ ആലപിച്ച് യു. എ. ഇ. യിലെ ഗാനാ സ്വാദകര്‍ക്കു സുപരിചിതനായ ഇസ്മായില്‍, ജോഷി, സന്തോഷ്, സിയാദ്, ബക്കര്‍ കേച്ചേരി, ശ്യാം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സലാം കൊച്ചി, വിനോദ് കണ്ണൂര്‍ എന്നിവര്‍ ഓര്‍ക്കസ്ട്രക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുഹമ്മദ്‌ റാഫി അനുസ്മരണം

July 29th, 2011

singer-muhammed-rafi-the legend-ePathram
അബുദാബി : അനശ്വര ഗായകന്‍ മുഹമ്മദ്‌ റാഫി യുടെ മുപ്പത്തി ഒന്നാം ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് മലയാളീ സമാജം കലാ വിഭാഗം റാഫി അനുസ്മരണം സംഘടിപ്പിക്കുന്നു.

ജൂലായ്‌ 30 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജ ത്തില്‍ നടക്കുന്ന പരിപാടി യില്‍ യു. എ. ഇ. യിലെ പ്രഗല്‍ഭ ഗായകര്‍ പങ്കെടുക്കും.

അതുല്യ പ്രതിഭ യുടെ പ്രശസ്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന ഗാനാഞ്ജലി, റാഫി യുടെ ആരാധകര്‍ക്കും സംഹീത പ്രേമികള്‍ക്കും വേറിട്ട അനുഭവം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 02 55 37 600, 050 27 37 406. ( കെ. വി. ബഷീര്‍ – കലാ വിഭാഗം സെക്രട്ടറി).

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 912345...Last »

« Previous Page« Previous « ഐ. എസ്‌. സി. യില്‍ പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്
Next »Next Page » ‘സമകാലിക കേരളം’ കെ. എസ്‌. സി. യില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine