വേനല്‍ ചൂടില്‍ കുളിര്‍ മഴയായി പ്രണയ ഗാനങ്ങള്‍

July 27th, 2011

yks-romantic-90s-singers-ePathram
അബുദാബി: സംഗീതാ സ്വാദകരുടെ മനം കുളിരണിയിച്ച് തൊണ്ണൂറു കളിലെ പ്രണയ ഗാനങ്ങള്‍ അരങ്ങേറി. യുവ കലാ സാഹിതി അബുദാബി യുടെ പി. ഭാസ്‌കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംഘടിപ്പിച്ച ‘തൊണ്ണൂറുകളിലെ പ്രണയ ഗാനങ്ങള്‍’ എന്ന സംഗീത പരിപാടി, കത്തി നില്‍ക്കുന്ന വേനലിലെ കുളിര്‍ മഴയായി മാറി.

എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവര്‍ക്കുള്ള സമര്‍പ്പണം കൂടി യായിരുന്നു പ്രണയ ഗാനങ്ങള്‍. പാര്‍വ്വതി ചന്ദ്ര മോഹന്‍, ദിവ്യ വിമല്‍, സുഹാന സുബൈര്‍, യൂനുസ്ബാവ, ലിഥിന്‍, ജിജേഷ്, റോണി, റസാക്ക്, സെബാസ്റ്റ്യന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

yks-romantic-90s-audiance-ePathram

ആരോ വിരല്‍മീട്ടി, എത്രയോ ജന്മമായ്, പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ, വരുവാനില്ലാരും, രാജ ഹംസമേ, നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളെ… തുടങ്ങി എക്കാലത്തെയും മികച്ച പ്രണയ ഗാന ങ്ങള്‍ പിറന്ന തൊണ്ണൂറുകളിലെ ഗാന രചനകളില്‍ ഭൂരിഭാഗവും യശശ്ശരീരനായ ഗിരീഷ് പുത്തഞ്ചേരി യുടെ തൂലിക യില്‍ നിന്ന് പിറന്നതായിരുന്നു.

ജോഷി ഒഡേസ, കെ. പി. എ. സി. സജു, എം. സുനീര്‍, പി. എ. സുബൈര്‍, സുനില്‍ ബാഹുലേയന്‍, രാജേന്ദ്രന്‍ മുടാക്കല്‍, സലിം എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും അബൂബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പട്ടുറുമാല്‍ സമ്മാന വിതരണം

July 22nd, 2011

patturumal-qatar-prize-distribution-ePathram
ദോഹ : കൈരളി പട്ടുറുമാല്‍ ഇന്‍റര്‍നാഷണല്‍ രണ്ടാം പാദ മത്സര ത്തില്‍ ഒന്നാം സമ്മാനം നേടിയ ഷംസാദിന് 101 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സമ്മാനിച്ചു.

റീതാജ് ഖത്തര്‍ ഇന്‍റര്‍നാഷണല്‍ ആയിരുന്നു സമ്മാനം സ്പോണ്‍സര്‍ ചെയ്തത്. ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റീതാജ് എം. ഡി. സിദ്ദീക്കും മുന്നാസ് വില്ലാ ബ്രാന്‍റ് അംബാസഡര്‍ മുന്നയും ചേര്‍ന്നാണ് സമ്മാനം നല്‍കിയത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ഷംസാദിന് വേണ്ടി പിതാവ് അബ്ദുല്‍ കലാമാണ് സമ്മാനം ഏറ്റുവാങ്ങിയത്. കൈരളി പട്ടുറുമാല്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍, പട്ടുറുമാല്‍ ജഡ്ജും ഗായിക യുമായ രഹന, പ്രശസ്ത ഗായകരായ ആദില്‍ അത്തു, താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന ‘ഗസല്‍ സന്ധ്യ’ യില്‍ രഹന, ആദില്‍ അത്തു, ദോഹയില്‍ നിന്നുള്ള ഗായകന്‍ ത്വയ്യിബ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

– അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ – ഖത്തര്‍.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക റെക്കോഡ് ജേതാവ് ബെന്നി പ്രസാദ് യു. എ. ഇ. യില്‍

July 22nd, 2011

musician-benny-prasad-ePathram
അബുദാബി : ഇന്ത്യന്‍ സംഗീത ലോകത്ത് പുതിയ മാനങ്ങള്‍ തീര്‍ത്ത അന്തര്‍ദേശീയ ലോക റെക്കോഡ് ജേതാവ് ബെന്നി പ്രസാദ് യു. എ. ഇ. യില്‍ സംഗീത പരിപാടി കളില്‍ പങ്കെടുക്കുന്നു.

ക്രിസ്ത്യന്‍ ട്രെന്‍ഡ്‌സ്, മന്ന വിഷന്‍ എന്നിവര്‍ സംയക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി യായ ‘ബെന്നി പ്രസാദ് ലൈവ് മ്യൂസിക്’ ജൂലായ് 23 ശനിയാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇവാഞ്ചലിക്കല്‍ സെന്‍ററിലും ജൂലായ്‌ 25 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററിലും നടക്കും.

അഞ്ച് ദിവസത്തെ സന്ദര്‍ശന ത്തിന്നായി എത്തിച്ചേര്‍ന്ന ബെന്നി, ഈ രണ്ട് പൊതു പരിപാടി കള്‍ക്കു പുറമെ മുസ്സഫ, അജ്മാന്‍ എന്നിവിട ങ്ങളിലെ ലേബര്‍ ക്യാമ്പു കളിലും സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

ആറര വര്‍ഷം കൊണ്ട് 245 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബെന്നി പ്രസാദ് ഗാന സദസ്സുകള്‍ ഒരുക്കിയിട്ടുണ്ട്.

സംഘര്‍ഷ ഭരിതമായ ലോകത്ത് സ്‌നേഹ ത്തിന്‍റെയും സമാധാന ത്തിന്‍റെയും സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ബെന്നി പ്രസാദ് ദക്ഷിണ സുഡാനിലും കഴിഞ്ഞ ആഴ്ചയില്‍ പരിപാടികള്‍ അവതരിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 32 41 610, 056 – 70 67 106, 050 – 53 70 173, 055 – 39 11 800.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രണയ ഗാനങ്ങള്‍’ കെ. എസ്. സി. യില്‍

July 20th, 2011

romantic-90's-yks-music-night-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടി പ്പിക്കുന്ന ‘പ്രണയ ഗാനങ്ങള്‍’ ജൂലൈ 22 വെള്ളിയാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ സിനിമ കളിലെ പ്രണയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടി യില്‍ സ്റ്റാര്‍ സിംഗര്‍ ഫെയിം പാര്‍വ്വതി ചന്ദ്രമോഹനും യു. എ. ഇ. യിലെ പ്രമുഖ ഗായകരും പങ്കെടുക്കും.

എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ഗിരീഷ് പുത്തഞ്ചേരി എന്നീ സംഗീത പ്രതിഭ കള്‍ക്കുള്ള സമര്‍പ്പണം കൂടിയായിരിക്കും ഈ പരിപാടി എന്ന്‍ മ്യൂസിക് ക്ലബ്ബ് കണ്‍വീനര്‍ യൂനുസ് ബാവ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 055 87 44 272 – 050 31 60 452

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്നേഹ നിലാവ്‌ ബ്രോഷര്‍ പ്രകാശനം

July 17th, 2011

snehanilav-brochure-release-ePathram

അബുദാബി : ആകര്‍ഷക ങ്ങളായ നിരവധി ടെലിവിഷന്‍ പരിപാടികള്‍ ഒരുക്കി യിട്ടുള്ള ഇശല്‍ എമിരേറ്റ്സ്, ‘സ്നേഹ നിലാവ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബ വുമായി വീണ്ടും കലാ രംഗത്ത്‌ സജീവ മാകുന്നു.

കഴിഞ്ഞ ദിവസം അബുദാബി യില്‍ നടന്ന ലളിതമായ ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മോയ്തീന്‍ കോയ, ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്ത കനുമായ ജലീല്‍ രാമന്തളി എന്നിവര്‍ ചേര്‍ന്ന്‍ ‘സ്നേഹ നിലാവ്’ ബ്രോഷര്‍ പ്രകാശനം ചെയ്തു.

poster-sneha-nilavu-thikkodi-ePathram

റഹിം കുറ്റ്യാടി, സത്താര്‍ കാഞ്ഞങ്ങാട്, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, മുഹമ്മദ്‌ ദാര്‍മി തുടങ്ങി യവര്‍ സംബന്ധിച്ചു.

‘പെരുന്നാള്‍ നിലാവ്’ എന്ന പരിപാടിക്ക് ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന ‘സ്നേഹ നിലാവ്’ മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 9« First...23456...Last »

« Previous Page« Previous « രണ്ടാമത് മലബാര്‍ പ്രവാസി ദിവസ് : ഏരിയ കണ്‍വെന്‍ഷന്‍ നടത്തി
Next »Next Page » വൈക്കം മുഹമ്മദ്‌ ബഷീറിന് അബുദാബിയുടെ പ്രണാമം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine