എസ്. എ. ജമീല്‍ : സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരന്‍

July 9th, 2011
sheela-paul-at-composer-sa-jameel-remembered-ePathram
ദുബായ് : സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരന്‍  ആയിരുന്നു ദുബായ്‌ കത്ത് പാട്ടിലൂടെ ശ്രദ്ധേയനായ എസ്. എ. ജമീല്‍  എന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായ കനുമായ വി. എം. കുട്ടി പറഞ്ഞു. 
 
ദേര മാഹി റസ്റ്റോറന്‍റ് ഹാളില്‍  എസ്. എ. ജമീലിന്‍റെ സ്മരണാര്‍ത്ഥം കോഴിക്കോട്‌ സഹൃദയ വേദി ഒരുക്കിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു വി. എം. കുട്ടി.
 
എഴുത്തുകാരന്‍, ഗായകന്‍, നടന്‍, ചിത്രകാരന്‍, മന:ശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ സമൂഹ ത്തില്‍  നിറഞ്ഞു നിന്ന പ്രതിഭ യായിരുന്നു എസ്. എ. ജമീല്‍ എന്നും വി. എം. കുട്ടി പറഞ്ഞു.
 
sa-jameel-remembered-audience-ePathram
ആദര്‍ശ ങ്ങളെയും കലയേയും ഒരു പോലെ സ്നേഹിച്ച ഒരു വലിയ കലാ കാരന്‍ ആയിരുന്നു അദ്ദേഹം. പക്ഷെ സമൂഹം വേണ്ടത്ര അംഗീകാരം നല്‍കിയില്ല എന്ന്‍ മുഖ്യപ്രഭാഷണം നടത്തിയ ബഷീര്‍ തിക്കോടി അഭിപ്രായപ്പെട്ടു. 
 
ജമീലിന്‍റെ രചന കള്‍ക്ക് പ്രസക്തി ഏറി വരിക യാണെന്നും കൂടുതല്‍ പഠന വിഷയമാക്കേണ്ടതാണ് എന്നും മാപ്പിളപ്പാട്ട് ഗവേഷകനായ ശുക്കൂര്‍ ഉടുംമ്പന്തല പറഞ്ഞു. 
 
 
audience-at-composer-sa-jameel-remembered-ePathram
സഹൃദയ വേദി പ്രസിഡന്‍റ് നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ചു.  പോള്‍ ടി. ജോസഫ്‌, ഷീലാ പോള്‍, പുന്നക്കന്‍ മുഹമ്മദാലി, നാസര്‍ ബേപ്പൂര്‍, അഡ്വ. സാജിദ്‌ അബൂബക്കര്‍, ഡോ. ലത്തീഫ്‌, റീനാ സലിം, ഷീലാ സാമുവല്‍, രാജന്‍ കൊളാവിപ്പാലം,  അസീസ്‌ തലശ്ശേരി,  എം. അഷ്‌റഫ്‌,  എസ്. പി. മഹ്മൂദ്‌ തുടങ്ങിയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.  സുബൈര്‍ വെള്ളിയോട് അതിഥി കളെ പരിചയ പ്പെടുത്തി. 
 
കണ്‍വീനര്‍  സി. എ. ഹബീബ്‌ സ്വാഗതവും  അന്‍സാര്‍ മാഹി നന്ദിയും പറഞ്ഞു. ഇസ്മായില്‍ തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കിയ “ഇശല്‍ ഗസല്‍ സന്ധ്യ”  അരങ്ങേറി.
 
– അയച്ചു തന്നത് :  സി. എ. ഹബീബ്‌

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹ സിനിമ യില്‍ ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’

July 7th, 2011

qatar-stage-programme-star-of-malabar-ePathram
ദോഹ : മാപ്പിളപ്പാട്ട് ഗാനശാഖ യിലെ പ്രമുഖ താരങ്ങളും, മിമിക്രി താരങ്ങളും ഒത്തു ചേരുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ സ്റ്റേജ് ഷോ ജൂലായ്‌ 7 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് ദോഹ സിനിമ യില്‍ അരങ്ങേറുന്നു.

ബഷീര്‍ സംവിധാനം ചെയ്ത്‌ റോയല്‍ പാലസ് അവതരിപ്പിക്കുന്ന ‘സ്റ്റാര്‍സ് ഓഫ് മലബാര്‍’ ഇമ്പമാര്‍ന്ന മാപ്പിള പ്പാട്ടുകളും മിമിക്രിയും ആകര്‍ഷക ങ്ങളായ നൃത്തങ്ങളും കോര്‍ത്തിണക്കി എല്ലാ തരം പ്രേക്ഷ കര്‍ക്കും ആസ്വാദ്യ കരമായ രീതി യിലാണ് അണിയിച്ചൊരുക്കി യിരിക്കുന്നത്.

കണ്ണൂര്‍ ഷെരീഫ്, രഹന, ആദില്‍ അത്തു, താജുദ്ദീന്‍, റിയാസ് എന്നീ ഗായകരും ടെലിവിഷന്‍ പരിപാടി കളിലൂടെ പ്രശസ്തരായ ഉണ്ണി എസ്. നായര്‍, മുഹമ്മ പ്രസാദ്‌ എന്നീ മിമിക്രി താരങ്ങളും പങ്കെടുക്കും. കൂടാതെ മൈമൂന, ഷെറീന എന്നിവരുടെ നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.  ഓര്‍ക്കെസ്ട്രയ്ക്ക് ഇക്ബാല്‍ നേതൃത്വം കൊടുക്കുന്നു.

പരിപാടി യുടെ ടിക്കറ്റുകള്‍ ദോഹ സിനിമ, മുഗള്‍ എമ്പയര്‍ ഹോട്ടല്‍, ഗാര്‍ഡന്‍ വില്ലേജ്‌ റെസ്റ്റോറെന്‍റ് എന്നിവിട ങ്ങളില്‍ ലഭിക്കും.

ടിക്കറ്റ്‌ നിരക്ക്: ഖത്തര്‍ റിയാല്‍ 75, 40.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 66 50 68 96, 300 88 158, 300 88 153

– അയച്ചു തന്നത് കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട്, ദോഹ

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. എ. ജമീലിന്റെ സ്മരണാര്‍ത്ഥം ഗസല്‍ സന്ധ്യ

June 28th, 2011

composer-sa-jameel-epathram

ദുബായ്‌ : ദുബായ്‌ കത്ത് പാട്ടിലൂടെ ശ്രദ്ധേയനായ എസ്. എ. ജമീലിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട്‌ സഹൃദയ വേദി ഒരുക്കുന്ന “ഇശല്‍ ഗസല്‍ സന്ധ്യ” ജൂണ്‍ 29ന് ബുധനാഴ്ച രാത്രി 8 മണിക്ക് ദേര മാഹി റസ്റ്റോറന്റ് ഹാളില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ വി. എം. കുട്ടി ഉദ്ഘാടനം ചെയ്യും.

ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ ടി. പി. ബഷീര്‍ വടകര മുഖ്യ അതിഥി ആയിരിക്കും. പരിപാടിയോട് അനുബന്ധിച്ച് നര്‍മ്മ വിരുന്നും ഉണ്ടായിരിക്കും എന്ന് കണ്‍വീനര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 055 2682878 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

(അയച്ചു തന്നത് : നാസര്‍ പരദേശി)

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രിയമുള്ള പാട്ടുകളുമായി ഷഫീക്ക്‌ റിയാസ്‌ ടീം

June 17th, 2011

audio-cd-priyamulloralkku-epathram
അബുദാബി : പ്രവാസ ലോകത്തു നിന്നുള്ള രണ്ടു യുവ പ്രതിഭകള്‍ ചേര്‍ന്ന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രഥമ സംരംഭമായ മാപ്പിളപ്പാട്ട് ആല്‍ബം ‘പ്രിയമുള്ളൊരാള്‍ക്ക്’ ജുലൈ ആദ്യവാരം ഈസ്റ്റ്‌കോസ്റ്റ്‌ ഓഡിയോസ് ഗള്‍ഫില്‍ റിലീസ്‌ ചെയ്യും. ന്യൂടോണ്‍ ക്രിയേഷന്‍സ്‌ നിര്‍മ്മിച്ച ഈ ആല്‍ബം ഈസ്റ്റ്‌കോസ്റ്റ്‌ ഓഡിയോസ് തന്നെയാണ് കേരളത്തിലും പുറത്തിറക്കി യിരിക്കുന്നത്.

മാപ്പിളപ്പാട്ടിന്‍റെ പരമ്പരാഗത ശൈലിയില്‍ നിന്നും മാറിപ്പോകാതെ തന്നെ പുതിയ തലമുറയിലെ ഗാനാ സ്വാദകര്‍ക്കും കൂടെ ഇഷ്ടപ്പെടും വിധം ചിട്ടപ്പെടുത്തി യിരിക്കുന്ന എട്ടു ഗാനങ്ങള്‍ ഈ ആല്‍ബത്തില്‍ ഉണ്ട്.

മാപ്പിളപ്പാട്ടു ഗാനശാഖയിലെ ശ്രദ്ധേയനായ ഗാനരചയിതാവ്‌ ജലീല്‍. കെ. ബാവ ഇതിലെ രണ്ടു ഗാനങ്ങള്‍ എഴുതി. മറ്റു ആറു പാട്ടുകള്‍ സംഗീത സംവിധായകന്‍ കൂടിയായ ഷഫീഖ്‌ രചിച്ചിരിക്കുന്നു. ഗിറ്റാറിസ്റ്റ് സുനില്‍ ഓര്‍ക്കസ്ട്ര ചെയ്തിരിക്കുന്നു. രണ്ടു ഗാനങ്ങള്‍ മറ്റു ഗായകരുടെ ശബ്ദത്തില്‍ ആവര്‍ത്തിച്ചു കൊണ്ട് മൊത്തം 10 പാട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

shafeek-riyas-priyamulloralkku-epathram

സംഗീത സംവിധായകര്‍ : ഷഫീക്ക്‌ - റിയാസ്‌

അബുദാബി യില്‍ ജോലി ചെയ്യുന്ന ഷഫീക്ക്, ഷാര്‍ജ യില്‍ ജോലിയുള്ള റിയാസ്‌ എന്നിവര്‍ ചേര്‍ന്നാണ്‘പ്രിയമുള്ളൊരാള്‍ക്ക്’ തയ്യാറാക്കി യിരിക്കുന്നത്.

കുന്നംകുളം പഴഞ്ഞി സ്വദേശികളായ ഷഫീക്ക്‌ റിയാസ്‌ കൂട്ടുകെട്ട്, നിരവധി വര്‍ഷങ്ങളുടെ നിരന്തര പരിശ്രമ ത്തിലൂടെ ഒരുക്കി യെടുത്ത ഈ ആല്‍ബ ത്തില്‍ പ്രശസ്ത പിന്നണി ഗായകര്‍ കൂടിയായ അഫ്സല്‍, വിധുപ്രതാപ്, ഓ. യു. ബഷീര്‍, പ്രദീപ് ബാബു, എടപ്പാള്‍ വിശ്വനാഥ് എന്നിവരും മാപ്പിളപ്പാട്ടിലെ ജനപ്രിയ ഗായിക രഹന, പുതുമുഖ ഗായിക റിസ്‌വാന യൂസുഫ്‌, സംഗീത സംവിധായകന്‍ കൂടിയായ ഷഫീക്ക്‌ എന്നിവര്‍ പാടിയിരിക്കുന്നു.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല സംഗീതോത്സവം ഹൃദ്യമായി

June 12th, 2011

 

dala-music-festival-inauguration-ePathram

ദുബായ് : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ ത്തിനും പാലക്കാട് പാര്‍ത്ഥ സാരഥീ ക്ഷേത്രോത്സവ ത്തോട് അനുബന്ധിച്ചും നടക്കുന്ന ചെമ്പൈ സംഗീതോത്സവ ത്തിനു പിറകെ ദൈര്‍ഘ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും മൂന്നാമത്തേതാണ് എന്ന് വിശേഷി പ്പിക്കാവുന്നതാണ് ദല സംഗീതോത്സവം എന്ന് സംഗീത വിദ്വാന്‍ കെ. ജി. ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.

ദല സംഗീതോത്സവം കര്‍ണാട്ടിക് സംഗീത സരണി യിലെ പുത്തന്‍ തലമുറയ്ക്ക് പ്രചോദനം ആവുമെന്നും അദ്ദേഹം പറഞ്ഞു.

kg-jayan-at-dala-music-festival-ePathram

ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സംഗീതോത്സവം ഇന്ത്യന്‍ കോണ്‍സല്‍ എ. പി. സിംഗ് ഉദ്ഘാടനം ചെയ്തു. ദല പ്രസിഡന്‍റ് എ. അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു. കെ. കുമാര്‍, റാഫി ബി. ഫെറി, സുനില്‍കുമാര്‍ എന്നിവര്‍ കെ. ജി. ജയന്‍, ശങ്കരന്‍ നമ്പൂതിരി, നെടുമങ്ങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാട അണിയിച്ചു.

കലാരത്‌നം കെ. ജി. ജയന്‍, യുവകലാ ഭാരതി ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്, കവിയും കര്‍ണാടക സംഗീത രചയിതാവു മായ തൃപ്പൂണിത്തുറ പൂര്‍ണത്രയീ ജയപ്രകാശ്, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി വിജയ മോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, തെന്നിന്ത്യ യിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍, തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്രമോഹന്‍ എന്നിവരടക്കം ദക്ഷിണേന്ത്യ യിലെയും യു. എ. ഇ. യിലെയും പ്രമുഖ സംഗീത പ്രതിഭകള്‍ പങ്കെടുത്ത സദ്ഗുരു ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാ ലാപനം നടന്നു.

യു. എ. ഇ. യിലെ സംഗീത പ്രേമികളില്‍ നിന്ന് പരിപാടിക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്.

– അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 9« First...34567...Last »

« Previous Page« Previous « ആഗോള പരിസ്ഥിതി സെമിനാര്‍ നടന്നു
Next »Next Page » എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി അനുശോചനം രേഖപ്പെടുത്തി »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine