നാല്പതു വര്‍ഷം പിന്നിട്ട പ്രവാസികളെ സ്വരുമ ആദരിക്കുന്നു

November 2nd, 2011

swaruma-dubai-logo-epathram
ദുബായ് : സ്വരുമ ദുബായ് കലാ സാംസ്കാരിക വേദി യുടെ ഈദ്‌ ആഘോഷവും യു. എ. ഇ. ദേശീയ ദിനാചരണവും ഡിസംബര്‍ 9 വെള്ളിയാഴ്ച ദുബായ് ദേര ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലില്‍ വെച്ച് നടക്കും.

യു. ഏ. ഇ. യില്‍ 40 വര്‍ഷം പൂര്‍ത്തി യാക്കിയ പ്രവാസി മലയാളി കളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന്‍ വിവിധ കലാ പരിപാടി കളും അരങ്ങേറും.

പരിപാടി യുടെ നടത്തിപ്പിന്നായി ഹുസൈനാര്‍ പി. (ചെയര്‍മാന്‍), സുബൈര്‍ വെള്ളിയോട്(വൈസ് ചെയര്‍മാന്‍), എസ്‌. പി. മഹമൂദ് (കണ്‍വീനര്‍), മുഹമ്മദലി (ജോയിന്‍റ് കണ്‍വീനര്‍), ലത്തീഫ് തണ്ടലം (ഫിനാന്‍സ്), റീന സലിം (കോര്‍ഡിനേറ്റര്‍) എന്നിവര്‍ അംഗ ങ്ങളായി സ്വാഗത സംഘം രൂപികരിച്ചു.

-

വായിക്കുക: , ,

1 അഭിപ്രായം »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ജനറല്‍ കണ്‍വെന്‍ഷന്‍

October 28th, 2011

gvr-nri-forum-logo-epathramദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം സംഘടി പ്പിച്ചു വരുന്ന ‘സല്യൂട്ട് യു. എ. ഇ’ എന്ന പരിപാടി ഈ വര്‍ഷവും ഡിസംബര്‍ 2 വെള്ളിയാഴ്ച ദുബായ് ശൈയ്ഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് ആഘോഷിക്കുന്നു.

ഇതിനു മുന്നോടി യായി യു. എ. ഇ. യിലെ പ്രവാസി കളായ ഗുരുവായൂര്‍ പ്രദേശത്തുള്ള വരുടെ ഒരു ജനറല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 5 മണിക്ക് ഷാര്‍ജ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റി ട്യൂട്ടില്‍ വെച്ച് ചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 574 08 08 (പി. വി. കബീര്‍ ബാബു)

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര ഓണോത്സവം 2011

October 26th, 2011

കുവൈത്ത് : കുവൈത്തിലെ എറണാകുളം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘കേര’ യുടെ ‘ഓണോത്സവം 2011’ നിറപ്പകിട്ടാര്‍ന്ന കലാ – സാംസ്‌കാരിക പരിപാടി കളോടെ ആഘോഷിച്ചു.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയ ത്തില്‍ അരങ്ങേറിയ പരിപാടികള്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്യാമള ദിവാകരന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തുമ്പയും തുളസിയും ചെത്തിയും ചേര്‍ത്ത് മഹിളാ വേദി ഒരുക്കിയ പൂക്കളവും ചെണ്ട, വാദ്യ താള മേള താലപ്പൊലി കളോടു കൂടിയ മാവേലി വരവേല്‍പ്പും പരിപാടി കള്‍ക്ക് മോടി കൂട്ടി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വോളിബോള്‍ ടൂര്‍ണമെന്‍റ് ഒക്ടോബര്‍ 21 ന് ദുബായില്‍

October 19th, 2011

vatakara-nri-forum-volly-ball-tournament-ePathram
ദുബായ് : പ്രവാസി കളായ വോളിബോള്‍ താരങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യ ത്തോടെയും, കടത്തനാടിന്‍റെ വോളിബോള്‍ പാരമ്പര്യം ഗള്‍ഫിലും നില നിറുത്തുക എന്ന ഉദ്ദേശത്തോടെയും വടകര എന്‍. ആര്‍. ഐ. ദുബായ് കമ്മറ്റി നാലു വര്‍ഷ മായി നടത്തി വരുന്ന ‘മിസ്റ്റര്‍ ലൈറ്റ് വോളി ബോള്‍ ടൂര്‍ണമെന്‍റ് 2011’ ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ ദുബായ് ഖിസൈസ് അല്‍ തവാര്‍ എമിരേറ്റ്സ് കോപ്പറേറ്റീവിനു സമീപമുള്ള അല്‍ മസഹാര്‍ സ്പോര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കും.

അന്തര്‍ ദേശീയ, ദേശീയ, ജുനിയര്‍, സീയര്‍, ഇന്ത്യന്‍ താരങ്ങള്‍ അണി നിരക്കുന്ന ദുബായ് ഡ്യൂട്ടിഫ്രീ, റാക് -ഡോള്‍ഫിന്‍ ഡ്യൂട്ടിഫ്രീ, DNATA ദുബായ്, ഫ്ലോറല്‍ ട്രേഡിംഗ് ഷാര്‍ജ, വിഷന്‍ സേഫ്ടി ഗ്രൂപ്പ്, ദുപാല്‍( DUPAL) ദുബായ്, ACE സ്പൈകേഴ്സ്, അല്‍ ഹമരിയ ബ്രദേഴ്സ്‌ എന്നീ ടീമുകള്‍ പങ്കെടുക്കും. പ്രവേശനം സൌജന്യ മായിരിക്കും.

വിശദ വിവര ങ്ങള്‍ക്ക് 050 – 57 80 225, 050 – 58 80 916, 050 – 45 39 509 എന്നീ നമ്പരു കളില്‍ വിളിക്കുക.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസ് സെപ്തംബര്‍ മൂന്നിന് കോഴിക്കോട്ട്

August 23rd, 2011

ദുബായ് : പ്രവാസി കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുക എന്ന ഉദ്ദേശ ത്തോടെ സംഘടിപ്പിക്കുന്ന ‘മലബാര്‍ പ്രവാസി ദിവസ്’ സെപ്തംബര്‍ മൂന്നിന് കോഴിക്കോട്ട് നടക്കും.

മലബാര്‍ പ്രവാസി കോ – ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സമ്മേളന ത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി എ. കെ. ആന്‍റണി എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള മലബാറിലെ പ്രവാസികള്‍ 99 46 44 32 78 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 41234

« Previous Page« Previous « ഈദുല്‍ ഫിത്വര്‍ ആഗസ്റ്റ്‌ 31ന് : മാസപ്പിറവി നിരീക്ഷണ സമിതി
Next »Next Page » ഹസാരേക്ക് പിന്തുണയുമായി ദുബായിയില്‍ പ്രകടനം ഒരാള്‍ അറസ്റ്റില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine