വിമാന കമ്പനികള്‍ പ്രവാസി കളെ ചൂഷണം ചെയ്യുന്നു : കെ. എം. സി. സി.

July 21st, 2011

air-india-express-epathramദുബായ് : സീസണ്‍ വരുമ്പോള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനു പകരം അനിയന്ത്രിത മായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യാക്കാരെ വിമാന കമ്പനികള്‍ ചൂഷണം ചെയ്യുകയാണ് എന്ന് ദുബൈ കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ചുരുങ്ങിയ ചിലവില്‍ വിമാന യാത്ര വാഗ്ദാനം നല്കി രംഗത്ത് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലും ഇരട്ടിയായി നിരക്ക് വര്‍ദ്ധിപ്പിച്ച് പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ മുന്‍ പന്തിയില്‍ ആണെന്നും വര്‍ഷ ങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്ത് കോടി ക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിക്കൊടുത്ത് രാജ്യത്തിന്‍റെ പുരോഗതി യിലും സമ്പദ്ഘടന യിലും മുഖ്യ പങ്ക് വഹിക്കുന്ന ഇന്ത്യക്കാരോട് വിമാന കമ്പനികള്‍ കാണിക്കുന്ന ക്രൂരത യ്‌ക്കെതിരെ കേരള സര്‍ക്കാരും കേരള ത്തില്‍ നിന്നുള്ള എം. പി. മാരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യു ന്നതില്‍ നിന്ന് വിമാന കമ്പനികളെ പിന്തിരിപ്പിക്കണം എന്നും ചെലവു കുറഞ്ഞ വിമാന യാത്ര യാഥാര്‍ത്ഥ്യം ആക്കണമെന്നും പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ ആവശ്യപ്പെട്ടു.

ചെലവ് കുറഞ്ഞ എയര്‍ലെനായ യു. എ. ഇ. യുടെ ഫ്‌ളൈ ദുബൈയ്ക്കു കേരള ത്തിലേക്ക് സര്‍വ്വീസ് നടത്താനുള്ള താല്പര്യം യു. എ. ഇ. അംബാസിഡര്‍ മുഹമ്മദ് സുല്‍്ത്താന്‍ അബ്ദുല്ല അല്‍ ഉഖൈസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് അറിയിച്ച സ്ഥിതിക്ക് ഇതിനു കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കുവാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ മന്ത്രിക്ക്‌ വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്‍റെ ഫാക്സ് സന്ദേശം

July 16th, 2011

ദുബായ് : വടകര താലൂക്ക്‌ ആശുപത്രി ക്ക് നേരെ യുള്ള അധികൃതരുടെ അനാസ്ഥ യില്‍ പ്രതിഷേധം രേഖപ്പെടുത്തിയും, ആശുപത്രി യുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യം അറിയിച്ചു കൊണ്ടും വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി, ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിനും സംസ്ഥാന സര്‍ക്കാരിനും ഫാക്സ് അയച്ചു.

വടകര യിലെ സാധാരണ ക്കാരുടെ ആശ്രയ മായ വടകര താലുക്ക് ആശുപത്രി യുടെ ഇന്നത്തെ അവസ്ഥ ഏറെ ശോചനീയമാണ്. ജില്ലാ ആശുപത്രി യായി പ്രഖ്യാപിക്കുകയും കുടാതെ എം. പി. ഫണ്ടില്‍ നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടേ പണം അനുവദിക്കുക ചെയ്യ്തിട്ടു പോലും അധികൃതരുടെ അനാസ്ഥ കാരണം ഒന്നും നടത്താതെ ആശുപത്രി യുടെ അവസ്ഥ അതി ദയനീയമായി മാറി ക്കൊണ്ടിരിക്കുകയാണ്. ഇതു കൊണ്ട് ഏറെ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ രോഗികളും ബന്ധുക്കളും ആണ്.

പുതിയ കെട്ടിടം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടിപോലും പൂര്‍ത്തി യാക്കാതെ, ഫിബ്രവരി 13 -ന് കെട്ടിട ത്തിന്‍റെ ശിലാ സ്ഥാപനം നടത്തി കൊട്ടിഘോഷിച്ച തല്ലാതെ മറ്റൊരു നടപടിയും കൈകൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ആശുപത്രി യുടെ സുഗമ മായ പ്രവര്‍ത്തന ത്തിന്, അവശ്യം വേണ്ട ഡോക്ടര്‍മാരെയും, ജീവന ക്കാരെയും അടിയന്തിര മായി നിയമിക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ഫാക്സ് സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു.

വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മിറ്റി – വടകര താലൂക്ക് ആശുപത്രിക്ക് നല്‍കിയ ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഉപയോഗ പ്രദമാകുന്നുണ്ടോ എന്നും സംഘടന പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

-അയച്ചു തന്നത് : രാമകൃഷ്ണന്‍ ദുബായ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

May 23rd, 2011

saudi driving ban-epathram

റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.

സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുകുമാരന്‍ നായരുടെ പ്രസ്താവന പ്രതിഷേധാര്‍ഹം : ശക്തി തിയ്യറ്റേഴ്‌സ്

May 5th, 2011

sakthi-theaters-logo-epathramഅബുദാബി : മുഖ്യമന്ത്രി വി. എസ്.  അച്യുതാനന്ദനെ ക്കുറിച്ച് എന്‍. എസ്. എസ്.  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും എന്‍. എസ്. എസ്. സംസ്‌കാര ത്തിന് യോജിക്കാ ത്തതുമാണ് എന്ന് അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അഭിപ്രായപ്പെട്ടു.
ജാതി – മത ചിന്തകള്‍ക്ക് അതീതമായി ഏഴു പതിറ്റാണ്ടിലേറെ യായി കേരള ത്തിലെ മുഴുവന്‍ ജനങ്ങ ളുടെയും സമഗ്ര പുരോഗതി ക്കായി പോരാടുന്ന വി. എസ്. അച്യുതാനന്ദനെ നെപ്പറ്റി കേരള ത്തിലെ ഓരോ മണ്‍തരിക്കു പോലും അറിയാം എന്നിരിക്കെ സുകുമാരന്‍ നായരുടെ  ജല്‍പ്പനങ്ങള്‍ എന്‍. എസ്. എസ്സു കാരുള്‍പ്പെടെ ഒരു കേരളീയനും മുഖവിലക്ക് എടുക്കില്ല എന്നുറപ്പാണ്.
 
മഹത്തായ പാരമ്പര്യമുള്ള ഒരു  സംഘടന യുടെ തലപ്പത്ത്‌ ഇരിക്കുന്ന വ്യക്തികള്‍ പറയുന്ന വാക്കുകള്‍ സംഘടന യ്ക്കുതന്നെ അപമാനം ഉണ്ടാക്കുന്നത് ആകരുത്.

എന്‍. എസ്. എസ്. ന്‍റെ  സമുന്നത നേതൃത്വം സുകുമാരന്‍ നായരുടെ പ്രസ്താവന യെ തള്ളി പ്പറയുമെന്ന് പ്രതീക്ഷി ക്കുന്നതായി അബുദാബി ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് പ്രസ്താവന യില്‍ പറഞ്ഞു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 612345...Last »

« Previous Page« Previous « കല യുവജനോത്സവം- 2011
Next »Next Page » വിഷുകൈനീട്ടം : റിയാദില്‍ വിഷു ആഘോഷം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine