എന്‍ഡോസള്‍​ഫാന്‍ : കെ. എസ്. സി. യില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

April 25th, 2011

endosulfan-abdul-nasser-epathram

അബുദാബി : കാസര്‍കോട്ടെ ആയിര ക്കണക്കിന് ആളുകളുടെ ജീവിത ത്തെ നരക തുല്യമാക്കിയ എന്‍ഡോസള്‍ഫാന്‍ കീട നാശിനി ഇന്ത്യയില്‍ നിരോധിക്കണം എന്നും മാനവ രാശിക്ക് ഭീഷണി ഉയര്‍ത്തുന്ന ഈ മാരക വിഷത്തിന് എതിരെ ജനീവ യില്‍ നടക്കുന്ന സ്റ്റോക്ക്ഹോം കണ്‍‌വെന്‍ഷ നില്‍ നിലപാട് എടുക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വ ത്തില്‍ നടത്തി വരുന്ന ഉപവാസ സമര ത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കേരളാ സോഷ്യല്‍ സെന്ററില്‍ ഏപ്രില്‍ 25 തിങ്കളാഴ്ച വൈകുന്നേരം 9 മണിക്ക് അബുദാബി യിലെ സാംസ്കാരിക പ്രവര്‍ ത്തകര്‍ ഒത്തു കൂടുന്നു.

ഓപ്പണ്‍ ഫോറം, ഫോട്ടോപ്രദര്‍ശനം, ഒപ്പുശേഖരണം, ഡോക്യുമെന്ററി പ്രദര്‍ശനം, സിഗ്നേച്ചര്‍ ട്രീ, ഡ്രോയിംഗ് എന്നിവ അവതരിപ്പിക്കുന്ന ഈ കൂട്ടായ്മ യിലേക്ക് എല്ലാ പൊതുപ്രവര്‍ത്ത കരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസ ത്തിന്‍റെ സന്ദേശ വാഹകര്‍ ആകരുത് : പരിഷദ്

April 25th, 2011

pslv-rocket-pooja-superstition-epathram

അബുദാബി : പി. എസ്. എല്‍. വി. റോക്കറ്റ് വിക്ഷേപണം കുറ്റമറ്റതാക്കാന്‍ ശാസ്ത്രീയ മായി പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനു പകരം തിരുപ്പതി ക്ഷേത്ര ത്തില്‍ റോക്കറ്റ് മാതൃക പൂജിച്ച് അനുഗ്രഹം വാങ്ങിയ ശാസ്ത്രജ്ഞന്മാരുടെ നടപടി അത്യന്തം അപലപനീയം ആണെന്ന് ഫ്രണ്ടസ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് അബുദാബി സമ്മേളനം അഭിപ്രായപ്പെട്ടു.

വഞ്ചനാ പരമായ ഇത്തരം നിലപാടു കളില്‍നിന്ന് ശാസ്ത്രജ്ഞര്‍ പിന്തിരിയണം എന്ന് സമ്മേളനം പാസ്സാക്കിയ പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന സമ്മേളനം, പരിഷദ് യു. എ. ഇ. പ്രസിഡന്‍റ് മനോജ് ഉദ്ഘാടനം ചെയ്തു. അബുദാബി പ്രസിഡന്‍റ് മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയാനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരേഷ്ബാബു, ഭാവി പ്രവര്‍ത്തന ങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ച യില്‍ കെ. എം. എ. ഷരീഫ് മാന്നാര്‍, ഷെരീഫ് മാറഞ്ചേരി, ഇ. ആര്‍. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹി കളായി കുഞ്ഞിലത്ത് ലക്ഷ്മണന്‍ (പ്രസിഡന്‍റ്), ധനേഷ് (ജനറല്‍ സെക്രട്ടറി), മണികണ്ഠന്‍ (വൈസ് പ്രസിഡന്‍റ്), ജയാനന്ദന്‍ (ജോയിന്‍റ് സെക്രട്ടറി), സമീര്‍ഷംസ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 22 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

-

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

യു.എ.ഇ. യില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഉപവാസം

April 25th, 2011

kssp-logo-epathramദുബായ്‌ : കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനം ആചരിക്കുന്ന ഏപ്രില്‍ 25ന് ഫ്രണ്ട്സ്‌ ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഉപവാസം ആചരിക്കുന്നു. ഉപവാസം ആചരിക്കുന്നതിന്റെ ഫലമായി ലഭിക്കുന്ന പണം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സഹായത്തിനായി അയച്ചു കൊടുക്കും എന്ന് പരിഷത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യയും ചൈനയുമൊഴികെ ലോക രാഷ്ട്രങ്ങള്‍ എല്ലാം നിരോധിച്ച ഈ മാരക വിഷത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ കോമരങ്ങളായ മന്ത്രിമാരാണ് ജയറാം രമേഷും ശരദ്‌ പവാറും. 30 ബില്യണ്‍ ഡോളറിന്റെ കീടനാശിനി വ്യവസായത്തിന്റെ കോര്‍പ്പൊറേറ്റ്‌ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ജനകീയ മുന്നേറ്റത്തിന് നേരെ കൊഞ്ഞനം കാട്ടുകയാണ്. ഈ നാണംകെട്ട കോര്‍പ്പൊറേറ്റ്‌ ദല്ലാളന്മാര്‍ക്കെതിരെ ഒന്നിച്ചുചേര്‍ന്നു സമരം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏപ്രില്‍ 25ന്റെ കൂട്ട ഉപവാസത്തില്‍ പങ്കെടുത്ത് ഈ പ്രതിരോധത്തില്‍ എല്ലാ രാഷ്ട്രീയ സാമൂഹ്യ സംഘടനകളും പങ്കാളികളാവണം എന്ന് പരിഷത്ത്‌ പ്രസ്താവനയില്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : അബുദാബിയില്‍ പ്രതീകാത്മക ഒപ്പു ശേഖരണം

April 24th, 2011

td-ramakrishnan-endosulfan-epathram

അബുദാബി : ഭൌമ ദിനത്തോട് അനുബന്ധിച്ച് കേരള സോഷ്യല്‍ സെന്ററില്‍ എന്‍. പി. സി. സി. യുടെ കേരള കള്‍ച്ചര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുട്ടികള്‍ക്കായുള്ള ചിത്ര രചനാ മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

രാജ്യ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപെട്ടു പ്രതീകാത്മകമായി വലിയ ക്യാന്‍വാസില്‍ നിരവധി പേര്‍ ഒപ്പു വെച്ചു. ആദ്യ ഒപ്പ് ടി. ഡി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
painting-competition-epathram
അഷ്‌റഫ്‌ ചെമ്പാട്, ഗോമസ്, അനില്‍കുമാര്‍, മുസ്തഫ, മുഹമ്മദ്‌ കുഞ്ഞി, അജി രാധാകൃഷ്ണന്‍, രാജീവ്‌ മുളക്കുഴ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ചിത്ര രചനാ മത്സര വിജയികള്‍ക്ക് കൈരളി കള്‍ച്ചര്‍ ഫോറത്തിന്റെ പത്താം വാര്‍ഷികമായ ഏപ്രില്‍ 28നു കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ഭാരതീയം ഷോയില്‍ വെച്ച് സമ്മാന ദാനം നിര്‍വഹിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : ദല ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

April 24th, 2011

dala-logo-epathram

ദുബായ്‌ : കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 25ന് തിങ്കളാഴ്ച ദല വേദിയൊരുക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍  സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഒത്തുചേരും. വൈകുന്നേരം 08:30ന് ദല ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ കെ. ടി. ജലീല്‍ (എം. എല്‍. എ.) മുഖ്യ അതിഥിയായി പങ്കെടുക്കും. താല്പര്യമുള്ള ആര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന്  സംഘാടകര്‍ അറിയിച്ചു.

അയച്ചു തന്നത് : സജീവന്‍ കെ. വി. (ദല ജനറല്‍ സെക്രട്ടറി)

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 6« First...23456

« Previous Page« Previous « എം.എ. യൂസഫലി ഏഷ്യാവിഷന്‍ മാന്‍ ഓഫ് ദി ഇയര്‍
Next »Next Page » യുവ ചിന്തകരുടെ സമ്മേളനം അബുദാബിയില്‍ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine