എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി അനുശോചനം രേഖപ്പെടുത്തി

June 13th, 2011

ഷാര്‍ജ : പ്രമുഖ ചിത്രകാരന്‍ എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി യു. എ. ഇ. അനുശോചനം രേഖപ്പെടുത്തി. പ്രസക്തി കോര്‍ഡിനേറ്റര്‍ അബ്ദുള്‍ നവാസ്‌  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അജി രാധാകൃഷ്‌ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ്‌ ഇക്ബാല്‍, എം. എന്‍. എന്‍. വേണുഗോപാല്‍, സുഭാഷ് ചന്ദ്ര, വി. ദീപു, ബാബു തോമസ്‌, ദീപു ജയന്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി

June 11th, 2011

mf-hussain-artista-epathram

ഷാര്‍ജ്ജ: വിഖ്യാത ചിത്രകാരന്‍ എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തില്‍, ‍ആര്‍ട്ടിസ്റ്റ കേന്ദ്രസമിതി കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി പ്രിയ ദിലീപ്കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ആര്‍ട്ടിസ്റ്റ കേന്ദ്രസമിതി അംഗങ്ങളായ ശശിന്‍സ് സാ, ഹരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലങ്കോട്, അനില്‍ താമരശ്ശേരി, അജി രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കളെ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തു

June 9th, 2011

infants-found-in-sharjah-ePathram
ഷാര്‍ജ : ചവറു കൂനകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ രണ്ട് നവജാത ശിശുക്കളെ ഷാര്‍ജ യിലെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി യേയും മറ്റൊരു പെണ്‍കുഞ്ഞി നേയു മാണ് സാമൂഹിക പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ഈ കുഞ്ഞുങ്ങള്‍ അല്‍ഖാസിമി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു.
ശിശുക്കളുടെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരം ആണെന്നു ബോദ്ധ്യപ്പെട്ട തിനാല്‍ തുടര്‍ പരിചരണ ത്തിനായിട്ടാണ് ഷാര്‍ജ യിലെ സാമൂഹിക കേന്ദ്രത്തിന് കൈമാറിയത് എന്ന്‍ ഹോസ്പിറ്റല്‍ വക്താവ് നഈമ ഖമീസ് അല്‍ നഖീ പറഞ്ഞു.

പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച യാണ് അല്‍സുബൈറിലെ നിര്‍മ്മാണ ത്തിലിരിക്കുന്ന കെട്ടിട ത്തില്‍ നിന്ന് പോലീസിന് ലഭിച്ചത്. പുലര്‍ച്ചെ ജോലിക്ക് പോയിരുന്ന ചിലരാണ് കുഞ്ഞിനെ ക്കുറിച്ചുള്ള വിവരം പോലീസില്‍ അറിയിച്ചത്. പഴങ്ങള്‍ സൂക്ഷിക്കുന്ന ഒരു പെട്ടിയിലാണ് കുട്ടിയെ കിടത്തി യിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച യാണ് അല്‍അസറ യിലുള്ള ഒരു പള്ളിക്ക് സമീപം വേസ്റ്റ് ബിന്നിനടുത്ത് നിന്ന് ഒരു കാര്‍ട്ടണില്‍ അടച്ചിട്ട നിലയില്‍ ആണ്‍കുട്ടിയെ സമീപ വാസി കള്‍ക്ക് ലഭിക്കുന്നത്. പള്ളി യിലെ ഇമാം ആണ് പോലീസില്‍ വിവരമറിയിച്ചത്. പുലര്‍ച്ചെ പോലും ശക്തിയായ ചൂട് അനുഭവപ്പെടുന്ന സമയത്ത് ഒരു പരിക്കുകളും കൂടാതെ യാണ് കുട്ടി കാര്‍ട്ടനുള്ളില്‍ കഴിച്ചു കൂട്ടിയത്.

അവിഹിത ഗര്‍ഭം ധരിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന യു. എ. ഇ. നിയമത്തെ ഭയന്നാണ് പല സ്ത്രീകളും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷി ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പത്തോളം കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹ്യ കേന്ദ്രത്തില്‍ എത്തി പ്പെടുന്നുണ്ട് എന്നാണ് കണക്ക്. മാതാപിതാക്കള്‍ അജ്ഞാതരായ ഇവരെ കുട്ടികള്‍ ഇല്ലാത്തതും മറ്റുമായ ദമ്പതികള്‍ ദത്തെടുക്കാറാണ് പതിവ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ‘റെസലൂഷന്’

June 1st, 2011

ഷാര്‍ജ : വിവിധ മേഖല കളില്‍ മികച്ച സേവനം കാഴ്ച വെച്ച സ്ഥാപനങ്ങള്‍ക്ക്‌ നല്‍കി വരുന്ന ഷാര്‍ജ ഇക്കണോമിക്സ് എക്സലന്‍സ്‌ അവാര്‍ഡ്‌ ഷാര്‍ജ യിലെ റെസലൂഷന്‍ ഗ്രാഫിക് സെന്‍റര്‍ അര്‍ഹരായി.

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഷാര്‍ജ കിരീടാവകാശി ശൈഖ് സുല്‍ത്താന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി യില്‍ നിന്നും റസലൂഷന്‍ എം. ഡി. മുഹമ്മദ്‌ ഇഖ്ബാല്‍ അവാര്‍ഡ്‌ ഏറ്റു വാങ്ങും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

May 28th, 2011

palm-book-release-epathram
ഷാര്‍ജ : പ്രവാസ ലോകത്തെ ശ്രദ്ധേയരായ രണ്ട് എഴുത്തു കാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു. വെള്ളിയോടന്‍ എഴുതിയ ‘ആയ’ എന്ന കഥാ സമാഹാരവും ഷീജാ മുരളി  എഴുതിയ ‘അജന്തയിലെ സുന്ദരി’ എന്ന ലേഖന സമാഹാര വുമാണ് പാം പബ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.

മെയ്‌ 29 ഞായറാഴ്ച വൈകുന്നേരം 5.30 നു കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ യു. കെ. കുമാരന്‍, സുബൈര്‍ മൂഴിക്കല്‍, പി. എം. രാജന്‍ ബാബു, എം. മനോഹരന്‍, അഡ്വ. മഞ്ചേരി സുന്ദര്‍ രാജ്, പുറന്തോടത്ത് ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 7« First...34567

« Previous Page« Previous « മാധ്യമ കൂട്ടായ്മ സഹായിക്കും
Next »Next Page » കുഴൂര്‍ വില്‍സന്‍റെ ‘സുവര്‍ണ്ണഭൂമി’ സി. ഡി. പ്രകാശനം »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine