സമകാല മലയാള കവിത – സംവാദം

May 11th, 2011

samvaadam-with-poet-KGS-eoathram

ഷാര്‍ജ : അയുക്തികമായും സര്‍ഗാത്മകതയെ താമസ്കരിച്ചും മഹത്തായ ഭാരതീയ സംസ്കാരത്തെ വാണിഭമാക്കിയ സമകാല ദുരന്തമാണ് അക്ഷയ തൃതീയ ദിനത്തിലെ സ്വര്‍ണ കച്ചവടത്തിലൂടെ നാം കണ്ടതെന്ന് കെ. ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു

സത്യസന്ധനായ മനുഷ്യനെ നിരന്തരം അസത്യത്തിലേക്കും ചതിയിലേക്കും ആപത്തുകളിലേക്കും നാടു കടത്തുകയാണ് സമകാല ജീവിതത്തില്‍ സംഭവിക്കുന്നത്. ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ  സര്‍ഗാത്മക നൈതികതയാല്‍ ചെറുത്തു നില്‍പ്പുകള്‍ സംഘടിക്കപ്പെടുകയും പ്രതിരോധം സൃഷ്ടിക്കപ്പെടുകയും വേണം. അതു കൊണ്ടാണ് അഞ്ഞൂറ് കോടിയുടെ പ്രലോഭനത്തില്‍ വീഴാതെ “ടു ജി സ്പെക്ട്രം” അഴിമതി പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ മാധ്യമ നൈതികതയുടെയും സര്‍ഗാത്മകതയുടെയും പ്രതീകമായി തീരുന്നത് – അദ്ദേഹം പറഞ്ഞു.

എല്ലാ മനുഷ്യരുടെയും സ്വാതന്ത്ര്യത്തിലാണ്  സര്‍ഗാത്മകതയുടെ സൌന്ദര്യ ദര്‍ശനം കാണേണ്ടത് .സമകാല മലയാള കവിത സ്വാതന്ത്ര്യത്തിന്റെയും ചെറുത്തു നില്പിന്റെയും പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഒപ്പം സ്ത്രീ സര്‍ഗാത്മകതയുടെ വസന്ത കാലം വറ്റാത്ത സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീക്ഷകളായി മലയാള കവിതയില്‍ പെയ്തിറങ്ങുന്നുമുണ്ട് .

മാസ് ഷാര്‍ജ സംഘടിപ്പിച്ച കവിതാ സംവാദത്തില്‍ സമകാല മലയാള കവിതയെ ആസ്പദമാക്കി  സംസാരി ക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിനു മുന്‍പേ കവിതാ ലോകത്തെ പുത്തന്‍ പ്രതീക്ഷകളായ ഇസ്മയില്‍ മേലടി, അനൂപ്‌ ചന്ദ്രന്‍, ഹണി ഭാസ്കരന്‍, പ്രകാശന്‍ കടന്നപ്പള്ളി  എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രഭാഷണവും സംവാദവും സമകാല സാഹിത്യത്തെ ആഴത്തില്‍ സ്പര്‍ശിച്ചു കൊണ്ട്, പുതിയ സാഹിത്യ സരണിയിലെ പ്രതീക്ഷകളും ആശങ്കകളും പങ്കു വച്ചു.

മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന  അധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് യുവ കവികളെ സദസ്സിനു പരിചയപ്പെടുത്തി. സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും അഫ്സല്‍ നന്ദിയും രേഖപ്പെടുത്തി.

(അയച്ചു തന്നത് : ശ്രീപ്രകാശ്‌)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് ഷാര്‍ജയില്‍ തുടങ്ങി

March 12th, 2011

css-kalikkalam-badminton-tournament-epathram

ഷാര്ജ : സി. എസ്. എസ്. കളിക്കളം ഷാര്‍ജ ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് 2011നു തുടക്കമായി. കുവൈറ്റ് റൌണ്ട് എബൌട്ടി നടുത്തുള്ള ഇന്ഡോര്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍ പുരോഗമിക്കുന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഉദ്ഘാടന ച്ചടങ്ങില്‍ പ്രസിഡന്റ് വേണു ഗോപാല്‍ അധ്യക്ഷനായിരുന്നു.

എസ്. കെ. സി. ഗ്രൂപ്പ് പ്രതിനിധി സോമന്‍, റൊമാന വാട്ടര്‍ പ്രതിനിധി പ്രദീപ്, ലൈഫ് ലൈന്‍ ഗ്രൂപ്പ് പ്രതിനിധി ഷബീര്‍, ബിജു കാസിം, സുശാന്ത്, ഷെല്ലി, കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

kalikkalam-badminton-2011-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ഈ മാസം 25 വരെ മത്സരങ്ങള്‍ നീണ്ട് നില്ക്കും.

(അയച്ചു തന്നത് : കുഴൂര്‍ വില്‍സന്‍)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ്

March 10th, 2011

badminton-game-epathram

സി. എസ്. എസ്. കളിക്കളം ഷാര്ജ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ 2011 ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് ഇന്ന് ആരം ഭിക്കും. ഇന്ന് മുതല്‍ 25- ആം തിയതി വരെ കളിക്കളം ഇന്ഡോര്‍ ഓഡിറ്റോറി യത്തിലാണ് മത്സരങ്ങള്‍ നടക്കുക.

മെന്സ് സിംഗിള്സ്, ഡബിളസ്, വെറ്ററന്സ് സിംഗിള്സ്, ഡബിള്സ്, മിക്സഡ് ഡബിള്സ്, ബോയ്സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.

കൂടുതല്‍ വിവരങ്ങള്ക്ക് 050 638 32 13, 050 675 91 58 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

(അയച്ചു തന്നത് : കുഴൂര്‍ വില്‍സന്‍ ‍)

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബെന്യാമിന് സ്വീകരണം

February 27th, 2011

aadu-jeevitham-cover-epathram

ഷാര്‍ജ : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന് സ്വീകരണം നല്‍കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്‌ ഷാര്‍ജ കുവൈത്ത്‌ ഹോസ്പിറ്റല്‍ പരിസരത്ത് ആണ് പരിപാടി. ആടു ജീവിതം എന്ന കൃതി യിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിനു മായി ഒരു മുഖാമുഖം കൂടി ഒരുക്കിയിട്ടുണ്ട്. ആടു ജീവിതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ബെന്യാമിന്‍ മറുപടി പറയും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 050 49 78 520

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സീതിസാഹിബ് വിചാരവേദി : ക്വിസ് മത്സരം മാര്‍ച്ച് അഞ്ചിന്

February 24th, 2011

seethisahib-logo-epathramഷാര്‍ജ : കേരള ത്തിന്‍റെ നവോത്ഥാന സാംസ്‌കാരിക ചരിത്രം വിഷയ മാക്കി എട്ടു മുതല്‍ പന്ത്രണ്ടാം തരം വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ തീരുമാനിച്ചു. മാര്‍ച്ച് 5 ശനിയാഴ്ച ഷാര്‍ജ കെ. എം. സി.സി. ഹാളില്‍ നടത്തുന്ന മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 050 86 38 300 (ബാവ തോട്ടത്തില്‍) എന്ന നമ്പരില്‍ ബന്ധപ്പെടുക യോ seethisahibvicharavedhi at gmail dot com മില്‍ മെയില്‍ ചെയ്യുക യോ ചെയ്യുക. മത്സര ത്തിനു വരുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യ പ്പെടുത്തിയ അപേക്ഷ യുമായി വരേണ്ടതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 6 of 7« First...34567

« Previous Page« Previous « എന്‍ഡോസള്‍​ഫാന്‍ : സെമിനാറും സി. ഡി. പ്രദര്‍ശനവും
Next »Next Page » എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine