മാജിക്‌ ഷോ കെ. എസ്. സി. യില്‍

April 19th, 2011

അബുദാബി : മലപ്പുറം വയനാട്‌ ജില്ലകളിലെ നിരവധി മാനസിക രോഗികളെ ചികിത്സി ക്കുകയും, പരിചരി ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന മെന്‍റല്‍ ഹെല്‍ത്ത്‌ ആക്ഷന്‍ ട്രസ്റ്റ്‌ ( M H A T) ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മാജിക്‌ ഷോ കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

പ്രശസ്ത മാന്ത്രികനും മെന്‍റലിസ്റ്റുമായ പ്രവീണ്‍ അറുമുഖന്‍റെ നേതൃത്വ ത്തില്‍ നടക്കുന്ന ‘മൈന്‍ഡ്‌ & മാജിക്‌’ ഷോ ഏപ്രില്‍ 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യില്‍ മെന്‍റല്‍ ഹെല്‍ത്ത്‌ ആക്ഷന്‍ ട്രസ്റ്റ്‌ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. മനോജ്‌ കുമാര്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിക്കും.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 31 60 452

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്

April 8th, 2011

അബുദാബി : ഈസ്റ്ററിനോട് അനുബന്ധിച്ച് അബുദാബി സെന്‍റ് ജോസഫ് ചര്‍ച്ച് ഒരുക്കുന്ന രക്തദാന ക്യാമ്പ്‌ ഏപ്രില്‍ 8 ( വെള്ളി) , 9 (ശനി) തിയ്യതി കളിലായി ചര്‍ച്ച് അങ്കണത്തില്‍ നടക്കും.

ചര്‍ച്ചിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി അബുദാബി ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചു നടത്തുന്ന ഈ രക്തദാന ക്യാമ്പിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 8.30 നു ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 61 77 865

-

വായിക്കുക:

അഭിപ്രായം എഴുതുക »

ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി

April 5th, 2011

kb-murali-saratchandran-epathram

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗവും ശരത് ചന്ദ്രന്റെ സുഹൃത്തുക്കളും ചേര്‍ന്ന് കെ. എസ്. സി. യില്‍ വെച്ച് അനുസ്മരണവും ശരത് ചന്ദ്രന്റെ ‘ഒരു മഴുവിന്റെ ദൂരം മാത്രം” എന്ന ഡോക്ക്യുമെന്ററിയുടെ പ്രദര്‍ശനവും നടത്തി. അനുസ്മരണ യോഗം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു, കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

faisal-bava-on-sarat-chandran-epathram

അജി രാധാകൃഷണന്‍ സ്വാഗതവും, ഫൈസല്‍ ബാവ ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണവും നടത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി നിയമ സഹായ സെല്‍ : ദല വേദി ഒരുക്കുന്നു

March 31st, 2011

dala-logo-epathram
ദുബായ് : കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി നിയമ സഹായ സെല്‍, ഗള്‍ഫ് സഹചര്യത്തില്‍ ഫലപ്രദ മായി നടപ്പാക്കു ന്നതിന് ആവശ്യമായ പ്രയോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്ന് ദല വേദി ഒരുക്കുന്നു.

ഇതിനായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലേയും സാംസ്ക്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ഏപ്രില്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബായ് ദേര യിലുള്ള ദലാ ഓഫീസില്‍ വെച്ച് ചേരാന്‍ തിരുമാനിച്ചിരിക്കുന്നു.

ഈ യോഗ ത്തില്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോക്ടര്‍. എന്‍. കെ. ജയകുമാര്‍ മുഖ്യാതിഥി ആയിരിക്കും.

അഡ്വക്കറ്റ്. നജീത് ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകരും സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സംഘടനാ പ്രതിനിധി കള്‍ ബന്ധപ്പെടുക : 050 65 79 581 – 055 28 97 914

-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുന്ദമംഗലം എന്‍.ആര്‍.ഐ. ഫോറം കുടുംബ സംഗമം

March 25th, 2011

kundamangalam-nri-forum

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ദുബായ്‌ : കുന്ദമംഗലം എന്‍. ആര്‍. ഐ. ഫോറം യു. എ. എ. ചാപ്റ്റര്‍ വാര്‍ഷിക കുടുംബ സംഗമവും ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉല്‍ഘാടനവും ദുബായ്‌ ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഡോ. കെ. പി. ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു. ഇസ്മായില്‍ റാവുത്തര്‍, നെല്ലറ ഷംസുദ്ധീന്‍, ചെസ്ല തോമസ്‌, അബ്ദുറഹിമാന്‍ ഇടക്കുനി തുടങ്ങിയവര്‍ വേദിയില്‍.

(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 5 of 9« First...34567...Last »

« Previous Page« Previous « ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍
Next »Next Page » ചേറ്റുവ പ്രവാസികളു​ടെ ‘സ്നേഹ സംഗമം 2011’ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine