ആണവായുധം സ്വന്തമാക്കുന്നതിനെപറ്റി ചിന്തികേണ്ടി വരും- തുര്‍ക്കി അല്‍ഫൈസല്‍

December 7th, 2011

റിയാദ്: ഇറാനും ഇസ്രായേലും അണ്വായുധം സ്വന്തമാക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ക്കും മേഖലയിലെ അയല്‍ രാഷ്ട്രങ്ങള്‍ക്കും സാധിക്കുന്നില്ലെങ്കില്‍ ആണവായുധങ്ങള്‍ കരസ്ഥമാക്കു ന്നതിനെക്കുറിച്ച് സൗദിയും ആലോചിക്കേണ്ടി വരുമെന്ന് മുന്‍ രാജ്യസുരക്ഷാ മേധാവി അമീര്‍ തുര്‍ക്കി അല്‍ ഫൈസല്‍ വ്യക്തമാക്കി. മേഖലയിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് ഇങ്ങനെ ചിന്തിക്കാന്‍ സൗദി അറേബ്യയെ പ്രേപ്പിക്കുന്നതെന്നും, രാജ്യസുരക്ഷക്ക് അനിവാര്യകുന്ന ഇത്തരം തീരുമാനങ്ങളില്‍ നിന്നും പിന്മാറിയാല്‍ വരാനിരിക്കുന്ന തലമുറ നമ്മെ പഴിക്കുമെന്നും, അതില്ലാതാക്കാന്‍ ലോക സാഹചര്യം കണക്കാക്കി രാജ്യരക്ഷയ്ക്കായി പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ‘ഗള്‍ഫ് ആന്‍റ് ഗ്ളോബല്‍’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അമീര്‍ തുര്‍ക്കി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

-

വായിക്കുക:

Comments Off on ആണവായുധം സ്വന്തമാക്കുന്നതിനെപറ്റി ചിന്തികേണ്ടി വരും- തുര്‍ക്കി അല്‍ഫൈസല്‍

കുവൈത്ത് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു

December 7th, 2011

കുവൈത്ത് സിറ്റി: ഭരണഘടനയിലെ 107ാം വകുപ്പ് പ്രകാരം കുവൈത്ത് ദേശീയ അസംബ്ളി പിരിച്ചുവിട്ട് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ വഷളായി ക്കൊണ്ടിരിക്കുകയാണെന്നും ഇക്കാരണത്താലാണ് പിരിച്ചുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്തിന്‍റെ താല്‍പര്യങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന വിധത്തില്‍ രാഷ്ട്രീയ സാഹചര്യം വഷളായതിനാല്‍ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ മാറ്റി നിശ്ചയിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന്’ പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്വബാഹിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പിരിച്ചുവിടല്‍ തീരുമാനത്തിലെത്തിയതെന്നും അമീര്‍ വ്യക്തമാക്കി.

-

വായിക്കുക:

Comments Off on കുവൈത്ത് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു

ജനാധിപത്യ അവകാശ സംരക്ഷണത്തിനായി ഒന്നിക്കുക

December 31st, 2010

free-dr-binayak-sen

മനാമ : പ്രസിദ്ധ മനുഷ്യാവകാശ – ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്നിനെയും നാരായണ്‍ സന്യാല്‍, പീയുഷ് ഗുഹ തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരെയും ജീവപര്യന്തം ശിക്ഷ വിധിച്ച റായ്പൂര്‍ സെഷന്‍സ് കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച അവകാശ വാദങ്ങളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടു ത്തിയിരിക്കുകയാണെന്ന് പ്രേരണ ബഹറിന്‍ അഭിപ്രായപ്പെട്ടു. ചത്തീസ്ഗഡ്ഡിലെ കോര്‍പറേറ്റ് കുത്തകകളുടെ മൃഗീയ ചൂഷണത്തിന് വിധേയരായ ആദിവാസികളെ സംഘടിപ്പിച്ചും അവര്‍ക്ക് അന്യമായ ആതുര സേവനം നല്‍കിയും പ്രവര്‍ത്തിച്ചു എന്ന കാരണം പറഞ്ഞാണ് അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലില്‍ വച്ചിരുന്നത്. സുപ്രീം കോടതിയുടെയും മന്‍ഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തരമായ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് അദ്ദേഹം മോചിതനായത്. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസി, ദളിത് ഇതര വര്‍ഗ്ഗത്തെ പിന്തുണക്കുകയും അതു വഴി സാധാരണക്കാരില്‍ സാധാരണ ക്കാരായവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അണി നിരന്നവരെയും ദേശ സുരക്ഷയുടെ മറവില്‍ തടവറകളിലേക്ക് അയക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടവും ജുഡീഷ്യറിയും ഒന്നിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു.

നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളായി വര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വേട്ടയാടുവാന്‍ ഭരണകൂട സംവിധാനങ്ങള്‍ മടിക്കുന്നില്ല. ഒറീസ്സയിലെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗത്തെയും, കഞ്ചാവ് വ്യാപാരത്തെയും പറ്റി റിപ്പോര്‍ട്ട് ചെയ്ത സംവാദ് പത്രത്തിന്റെ ലേഖകനെ കരി നിയമത്തില്‍ പെടുത്തി ജയിലിലടക്കാന്‍ ഭരണകൂടം മടിച്ചില്ല. നിസ്സാന്‍ ആഴ്ച്ചപ്പതിപ്പിന്റെ റിപ്പോര്‍ട്ടര്‍ ലെനിന്‍ കുമാറിനെ നക്സല്‍ പക്ഷപാതിത്വം ചുമത്തി തടവിലാക്കിയിരിക്കുന്നു. ഝാര്‍ഖണ്ട് സര്‍ക്കരിന്റെ കോര്‍പറേറ്റ് ബന്ധം വെളിപ്പെടുത്തിയ പീയൂഷ് സേത്തിയെ സ്റ്റേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ ഷാഹിനയെ ദേശദ്രോഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ തെളിയിക്കുന്നത് നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ്.

രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ആഗോള, ദേശീയ കുത്തകകള്‍ ക്കായി ഭാഗം ചെയ്യുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനായി പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും പൊലീസും ബ്യൂറോക്രാറ്റുകളും ഒന്നിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് രാജ്യം എടുത്തെറിയ പ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരവധി കരി നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍‌പ്പിച്ച് വരുന്നു. ഈ പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്തിന്‍റെ സ്വത്തും ജനാധിപത്യാ വകാശങ്ങളും സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും ഒന്നിച്ചണി ചേരണമെന്നു പ്രേരണ ബഹറിന്‍ അഭ്യര്‍ത്ഥിച്ചു.

- pma

അഭിപ്രായം എഴുതുക »

കിയോ ത്രിദിന ക്രിക്കറ്റ്‌ മല്‍സരം

December 31st, 2010

kiyo-abudhabi-cricket-team-epathram

അബുദാബി : കുവൈറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിയോ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്‍സി സംഘടിപ്പിക്കുന്ന യു. എ. ഇ. ഘടകങ്ങളുടെ ത്രി ദിന ക്രിക്കറ്റ് മല്‍സരത്തിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് 31-12-2010നു കിയൊ അബുദാബിയും ജെ. സി. സി. അബുദാബിയും തമ്മില്‍ ഏറ്റുമുട്ടും. അബുദാബി ഖലീഫ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് കളി നടക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡ്രൈവര്‍മാരുടെ കൂട്ടായ്മ : ഭാരവാഹികള്‍

December 31st, 2010

adwa-drivers-association-epathramഅബുദാബി :  ജീവിത ത്തിന്‍റെ ഓട്ടത്തിന് ഇടയില്‍ അറിയാതെ സംഭവിക്കുന്ന അപകട ങ്ങളില്‍ പെട്ടു പോകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ ആശ്വാസം നല്‍കുന്ന  കൂട്ടായ്മ, അബുദാബി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ – അഡ്‌വ – ഭാരവാഹി കളെ തെരഞ്ഞെടുത്തു.
 
പ്രസിഡന്‍റ് : കോയമോന്‍ വെളിമുക്ക്.  ജനറല്‍ സെക്രട്ടറി : മുജീബ് റഹിമാന്‍.  ട്രഷറര്‍ :  സിയാദ് കൊടുങ്ങല്ലൂര്‍.  വൈസ് പ്രസിഡന്‍റുമാര്‍ : എ. റിതേഷ് പിണറായി, കെ. പി. മുഹമ്മദ്.   സെക്രട്ടറിമാര്‍ : റഷീദ് ഐരൂര്‍, സക്കീര്‍ വളാഞ്ചേരി, അസീസ്,  അന്‍വര്‍.
 
ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവഹാജി, കെ. എസ്. സി.  പ്രസിഡന്‍റ് കെ. ബി. മുരളി, വെല്‍ഫെയര്‍ സെക്രട്ടറി ഷെരീഫ് കാളച്ചാല്‍ എന്നിവരാണ് രക്ഷാധികാരികള്‍.
 
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന  യോഗത്തില്‍ എ. കെ. ബീരാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.  ഷെരീഫ് കാളച്ചാല്‍ സ്വാഗത വും റഷീദ് ഐരൂര്‍ നന്ദി യും പറഞ്ഞു. തൊഴില്‍ പരമായും അല്ലാതെയും വാഹനം ഓടിക്കുന്നവര്‍ക്ക് അഡ്‌വ യില്‍ അംഗങ്ങളാകാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 88 544 56 – 050 49 212 65 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 14312345...102030...Last »

« Previous « കെ. കരുണാകരന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
Next Page » കിയോ ത്രിദിന ക്രിക്കറ്റ്‌ മല്‍സരം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine