ജലീല്‍ രാമന്തളിക്ക് ചിരന്തന സാഹിത്യ പുരസ്കാരം

December 27th, 2010

jaleel-ramanthali-sheikh-zayed-book-epathram

ദുബായ്: ദുബായിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘ചിരന്തന’ നടത്തിയ 2009 ലെ പ്രവാസ സാഹിത്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജലീല്‍ രാമന്തളിക്ക് പുരസ്കാര സമര്‍പ്പണം ദുബായില്‍ നടക്കും. ഡിസംബര്‍ 30 ന് വൈകീട്ട് 8  മണിക്ക് ദേരാ ഫ്ലോറ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

‘ശൈഖ് സായിദ്’ എന്ന  കൃതി യാണ്  ചിരന്തന യുടെ പ്രവാസ സാഹിത്യ മല്‍സര ത്തില്‍ ഒന്നാം സ്ഥാനം നേടിയത്. യു. എ. ഇ. യുടെ  രാഷ്ട്ര പിതാവും, ഭരണാധി കാരിയും ആയിരുന്ന  ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം, ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ടതായിരുന്നു. ഇതിനകം തന്നെ  നിരവധി അംഗീകാരങ്ങള്‍ ഈ ഗ്രന്ഥത്തിനു ലഭിച്ചു. 2009  ആഗസ്റ്റില്‍ ആദ്യ പതിപ്പ്‌ പുറത്തിറങ്ങി. ഇതിന്‍റെ 2000 കോപ്പികള്‍ പ്രസാധകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സൌജന്യമായി വായന ക്കാരില്‍ എത്തിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍.എം. അബൂബക്കറിനും കെ.എം. അബ്ബാസിനും ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍

August 8th, 2010

nm-aboobacker-km-abbas-epathram

ദുബായ്‌ : മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള 2009ലെ ചിരന്തന മാധ്യമ പുരസ്കാരങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കറിനും (മനോരമ ന്യൂസ്) സമ്മാനിച്ചു. ഇന്നലെ വൈകീട്ട് ദുബായ്‌ ഫ്ലോറ അപ്പാര്‍ട്ട്മെന്റ്സില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമം വഴി പൊതു ശ്രദ്ധയില്‍ കൊണ്ട് വരുവാനും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാന്‍ സന്നദ്ധരായ സുമനസ്സുകളുടെ ഇടപെടലുകള്‍ ഉറപ്പു വരുത്താനും ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ് എന്ന് തദവസരത്തില്‍ സംസാരിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ മാധ്യമ ധര്‍മ്മം സ്തുത്യര്‍ഹാമാം വിധം നിര്‍വ്വഹിച്ച ഇവര്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.

chiranthana-awards-epathram

എന്‍. എം. അബൂബക്കറിനു കെ.കെ. മൊയ്തീന്‍ കോയ ആദരഫലകം സമ്മാനിക്കുന്നു

(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം)

യു.എ.ഇ. യിലെ നിയന്ത്രിതമായ സാഹചര്യങ്ങളിലും, തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നല്‍കുന്ന ഇത്തരം അംഗീകാരങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രചോദനമാകും എന്ന് യു.എ.ഇ. യിലെ മാധ്യമ രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ കെ. കെ. മൊയ്ദീന്‍ കോയ അഭിപ്രായപ്പെട്ടു. സാംസ്കാരിക പ്രവര്‍ത്തനം പലപ്പോഴും ഉപേക്ഷിക്കപ്പെട്ടു പോകുന്ന ഇന്നത്തെ രാഷ്ട്രീയ രംഗത്ത്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്ന പുന്നക്കന്‍ മുഹമ്മദലിയെ പോലുള്ളവര്‍ മാതൃകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ എല്ലാ വിധ പിന്തുണയും തങ്ങള്‍ ചിരന്തനയ്ക്ക് നല്‍കും എന്നും യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം മേധാവി കൂടിയായ മൊയ്ദീന്‍ കോയ അറിയിച്ചു.

യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ച അദ്ദേഹം ഓണ്‍ലൈന്‍ പത്രങ്ങളുടെ വര്‍ദ്ധിച്ച പ്രസക്തിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഈ നിര്‍ണ്ണായക സ്വാധീനം കണക്കിലെടുത്ത് അടുത്ത വര്ഷം മുതല്‍ ഓണ്‍ലൈന്‍ പത്രങ്ങളെ കൂടി ചിരന്തന മാധ്യമ പുരസ്കാരത്തിന് പരിഗണിക്കും എന്നും ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

മാധ്യമ പ്രവര്‍ത്തകരായ വിനോദ് ജോണ്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, ഷീല പോള്‍, മസ്ഹര്‍, ജബ്ബാരി കെ.എ. നാസര്‍ ബേപ്പൂര്‍, മുന്‍ അക്കാഫ്‌ ചെയര്‍മാന്‍ പോള്‍ ജോസഫ്‌, നിസാര്‍ തളങ്കര, ഇസ്മയീല്‍ മേലടി, ടി. പി. ബഷീര്‍, ഇല്യാസ്‌ എ. റഹ്മാന്‍, ടി. പി. മഹമ്മൂദ്‌ ഹാജി, ഇസ്മയീല്‍ ഏറാമല മുതലായവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന പുരസ്കാരം ഇന്ന് സമ്മാനിക്കും

August 6th, 2010

km-abbas-nm-aboobackerദുബായ്‌ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ചിരന്തന സാംസ്കാരിക വേദി എല്ലാ വര്‍ഷവും നല്‍കി വരുന്ന 2009ലെ ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ ന്യൂസ്) എന്നിവര്‍ക്ക്‌ ഇന്ന് (ഓഗസ്റ്റ്‌ 6, 2010) വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയറയിലുള്ള ഫ്ലോറ അപ്പാര്‍ട്ട്മെന്റ് ഹോട്ടല്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പ്രശംസാ പത്രം, പൊന്നാട, ഉപഹാരം എന്നിവ അടങ്ങിയതാണ് പുരസ്കാരം. യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

എം.സി.എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്‌, കെ. ചന്ദ്രസേനന്‍, ഷാര്‍ലി ബെഞ്ചമിന്‍, ഇ.എം. അഷ്‌റഫ്‌, എം.കെ.എം. ജാഫര്‍, നിസാര്‍ സയിദ്‌, ജലീല്‍ പട്ടാമ്പി, ടി.പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, പ്രൊഫ. ബി. മൊഹമ്മദ്‌ അഹമ്മദ്‌, പി.പി. ശശീന്ദ്രന്‍ എന്നിവര്‍ക്ക്‌ ഇതിനു മുന്‍പ്‌ ചിരന്തന മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« കോവിലനെയും ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു
ശിഹാബ്‌ തങ്ങള്‍ അനുസ്മരണം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine