കലാഞ്ജലി 2010

October 26th, 2010

kala-abudhabi-logo-epathramഅബുദാബി :  കല അബുദാബി യുടെ  വാര്‍ഷികാ ഘോഷം  ‘കലാഞ്ജലി 2010’  ഒക്ടോബര്‍ 29 മുതല്‍ ഡിസംബര്‍ 3 വരെ വിവിധ പരിപാടി കളോടെ വിവിധ വേദി കളിലായി അരങ്ങേറുക യാണ്.   കലാഞ്ജലി യുടെ ഭാഗമായി ഈ വര്‍ഷത്തെ  അവാര്‍ഡ് ദാന ചടങ്ങും ഉണ്ടായിരിക്കും.
 
വാര്‍ഷികാ ഘോഷങ്ങളുടെ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 29 നു വെള്ളിയാഴ്ച,  കല വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പാചക മത്സരം  അബുദാബി കേരള സോഷ്യല്‍ സെന്‍റ്റില്‍  നടക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക  : വികാസ്‌ അടിയോടി – 050 541 54 72, സുരേഷ് പയ്യന്നൂര്‍ – 050 570 21 40

-

വായിക്കുക:

അഭിപ്രായം എഴുതുക »

ആര്‍ട്ടിസ്റ്റ ചിത്ര രചനാ ക്യാമ്പ്‌

October 4th, 2010

artista-art-group-epathram

അജ്മാന്‍ : യു.എ.ഇ. യിലെ പ്രമുഖ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് ചിത്ര കലാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 വെള്ളിയാഴ്ച അജ്മാന്‍ കരാമയില്‍ ഭരത മ്യൂസിക്‌ ഇന്സ്ടിട്യൂട്ടില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ക്യാമ്പ്‌ നടക്കുന്നത്. എം. ജെ. എസ്. മീഡിയ പ്രവാസ മയൂരം പുരസ്കാര ത്തോടനുബന്ധിച്ച് വിശിഷ്ട ഉപഹാരമായ ചിത്രകലാ പ്രതിഭാ പുരസ്കാരം നേടിയ അനില്‍ കരൂര്‍, നൃത്താദ്ധ്യാപിക മാലതി സുനീഷ് എന്നിവരെ വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ക്യാമ്പിലെ രചനകളെ കുറിച്ചുള്ള ചര്‍ച്ച നാലര മണി മുതല്‍ ആറു മണി വരെ നടക്കും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ ഓണം – ഈദ്‌ ആഘോഷം

September 22nd, 2010

kala-abudhabi-logo-epathramഅബുദാബി : കല അബുദാബി യുടെ ഓണം – ഈദ്‌ ആഘോഷം, വിവിധ കലാ പരിപാടി കളോടെ  സെപ്തംബര്‍ 23 വ്യാഴാഴ്ച വൈകീട്ട് 7.30 നു അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍  അങ്കണത്തില്‍ നടക്കും.   തെയ്യം, കാവടിയാട്ടം, പുലിക്കളി, വിവിധ നാടന്‍ കലാരൂപങ്ങള്‍, മാപ്പിളപ്പാട്ട്, ഒപ്പന, വിവിധ ങ്ങളായ നൃത്തങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ പരിപാടി യിലേക്ക് പ്രവേശനം സൌജന്യ മായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നോര്‍മ ചിത്ര രചനാ മല്‍സര വിജയികള്‍

September 21st, 2010

നോണ്‍ റസിഡന്റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ യു.എ.ഇ.) സംഘടിപ്പിച്ച 6ആമത് രാജാ രവി വര്‍മ മെമോറിയല്‍ ചിത്ര രചനാ  മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സബ്‌ ജൂനിയര്‍, ജൂനിയര്‍, സബ്‌ സീനിയര്‍, സീനിയര്‍ എന്നീ 4 വിഭാഗങ്ങളിലായി ആണ്‍ കുട്ടികള്‍ക്കും, പെണ്‍ കുട്ടികള്‍ക്കും പ്രത്യേകമായിരുന്നു മല്‍സരം.

ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി അല്‍ ഐന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും, മല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സെപ്തംബര്‍ 24ന് 02:30ന് അജ്മാന്‍ അല്‍ മനാമ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ആഡിറ്റോറിയത്തില്‍ നോര്‍മ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി പോള്‍ ജോര്‍ജ്‌ പൂവത്തേരില്‍ അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കലിമാത്തില്‍ ഖലീലുല്ലയുടെ കാലിഗ്രാഫി

August 18th, 2010

khaleelulla-profile-epathramദുബായ്‌ : ദുബായ്‌ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (DUCTAC) ഒരുക്കുന്ന ‘കലിമാത്ത് ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍’ ഈ വര്‍ഷവും ഖലീലുല്ലാഹ് ചെമ്നാടിന്റെ കാലിഗ്രാഫികള്‍ പ്രദര്‍ശന ത്തിനുണ്ടാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്തമ്പര്‍ 13 വരെ മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഗാലറി ഓഫ് ലൈറ്റില്‍’ വെച്ച് നടക്കുന്ന എക്സിബിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ പത്ത് കലാകാരന്‍മാരാണ്‌ പങ്കെടുക്കുന്നത്.

kalimat-exhibition-dubai-epathram

ഖലീലുല്ലാഹ് ചെമ്നാട് യു.എ.ഇ.യിലെ പ്രശസ്ത ചിത്രകാരനും, എമിറേറ്റ്സ് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ചെയര്‍മാനുമായ ഖലീല്‍ അബ്ദുല്‍ വാഹിദിനൊപ്പം

“പരമ്പരാഗത അറേബ്യന്‍ ചിത്ര രചനാ ശൈലിയും, നൂതനമായ സമകാലീന ചിത്ര രചനാ ശൈലിയും സമന്വയിക്കുന്ന ഒരു വേദിയാണ്‌ കലിമാത്ത്. അതോടൊപ്പം അക്ഷര ക്രമീകരണങ്ങളുടെ ചിത്രീകരണങ്ങളില്‍ റംസാന്റെ വിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന കാലിഗ്രാഫികളും പ്രദര്‍ശനത്തിനുണ്ടാകും.” ദുബൈ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (Dubai Community Theatre & Arts Centre – DUCTAC) വിഷ്വല്‍ ആര്‍ട്ട് ആന്റ് സ്പെഷ്യല്‍ പ്രൊജെക്റ്റ് മാനേജര്‍ ഫാത്വിമ മൊഹിയുദ്ധീന്‍ പറഞ്ഞു.

sheikh-mohamed-calligraphy-epathram

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന്‍ അറബിയില്‍ എഴുതി വരച്ച അനാട്ടമിക്‌ കാലിഗ്രാഫി

വ്യത്യസ്തമായ രചനാ ശൈലികളിലൂടെ ഇതിനോടകം ലോക ശ്രദ്ധ നേടിയ യു. കെ. യില്‍ നിന്നുള്ള ഉമ്മു ആയിശ, ജൂലിയ ഇബ്ബിനി, ഒമാനില്‍ നിന്നുള്ള സ്വാലിഹ് അല്‍ ഷുഖൈരി, സല്‍മാന്‍ അല്‍ ഹജ്രി തുടങ്ങിയ പ്രശസ്തരായ കലാകാര ന്മാരാണ്‌ കലിമാത്തിന്‌ എത്തുന്നത്.

kalimat-epathram

പ്രദര്‍ശനത്തില്‍ നിന്നും ഒരു ദൃശ്യം

കലിമാത്ത് പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 17ആം തിയ്യതി വൈകുന്നേരം ഏഴ് മണിക്ക് നന്നു.

khaleelullah-chemnad-epathram

ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

റെഡ് ഈവെന്റ് ആര്‍ട്ടിസ്റ്റും, ലോക റെക്കോര്‍ഡ് ജേതാവുമായ ഖലീലുല്ലാഹ് ചെമ്നാടിന്റെ ‘ലോകത്തിലെ ഏറ്റവും വലിയ അറബിക്ക് കാലിഗ്രാഫിയായ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്ത്തൂമിന്റെ അനാട്ടമിക്ക് കാലിഗ്രാഫിയാണ്‌ ‘കലിമാത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഖലീലിന്റെ മറ്റു മൂന്ന്‌ കാലിഗ്രാഫികള്‍ കൂടി പ്രദര്‍ശനത്തിനുണ്ടാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഖലീലുല്ലാഹ് കലിമാത്ത് ഇന്റെര്‍നഷണല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു
Next »Next Page » ഗള്‍ഫ്‌ ജീവിതാവിഷ്ക്കാരം ബ്ലോഗിലൂടെ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine