ഇനിയുമൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍…

July 20th, 2010

prasakthi-sharjah-seminar-epathramഷാര്‍ജ: 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് കേസിനൊരു വിധി പറയാന്‍ 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് എന്നുമൊരു കളങ്കമായി നിലനില്‍ക്കുന്നു എന്ന് “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി “പ്രസക്തി” ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവേ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും e പത്രം കോളമിസ്റ്റുമായ ഫൈസല്‍ ബാവ അഭിപ്രായപ്പെട്ടു.

കമ്പനി മുതലാളിയായ വാറന്‍ ആന്‍ഡേഴ്‌സനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാതക ദുരന്തം നടന്നു മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി അമേരിക്കയിലേക്ക്‌ കടക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കക്ഷികള്‍ തന്നെയാണ് ഇന്നും ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു കോടതിക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കാത്ത ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടും, കുറ്റവാളികളെ കൈമാറുന്ന നിയമം ഉപയോഗിച്ചു ഇന്ത്യയിലേക്ക്‌ നിയമാനുസൃതം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല.

ഇത്തരമൊരു ദുരന്തം ഇനിയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക്‌ എന്ത് ചെയ്യാനാവും എന്ന് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. “പ്രസക്തി” പോലുള്ള ഓരോ കൂട്ടായ്മയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജാഗ്രതയുള്ള ഒരു സമൂഹമാണ് ജനാധിപത്യത്തിന്റെ ഏറ്റവും ആത്യാവശ്യ ഘടകം. ഇത്തരം ചര്‍ച്ചകളിലൂടെ പ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ജാഗ്രത വളര്ത്തിയെടുക്കുവാനുള്ള വഴി.

കലയ്ക്കും കവിതയ്ക്കും സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താനും ചിന്തിപ്പിക്കുവാനും സാധിക്കുന്നു. ഭോപ്പാല്‍ ദുരന്തത്തെ കുറിച്ചുള്ള ഈ ചര്‍ച്ചാ വേളയില്‍ യു.എ.ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ഗ്രൂപ്പും, ഒരു സംഘം കവികളും പങ്കെടുത്തത് ഈ ജൈവ ബന്ധത്തിന്റെ സൂചകമാണ്.

ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി സമഗ്രമായി പ്രതിപാദിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ ഖാദര്‍ വിഷയത്തില്‍ ഉടനീളം സര്‍ക്കാര്‍ പ്രകടിപ്പിച്ച അമേരിക്കന്‍ വിധേയത്വത്തെ നിശിതമായി വിമര്‍ശിച്ചു. ഓരോ ഘട്ടത്തിലും സാമാന്യ നീതി നിഷേധിച്ച സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ശിവ പ്രസാദ്‌, അജി രാധാകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. നവാസ്‌ അദ്ധ്യക്ഷത വഹിച്ചു.

sasi-ta-asmo-puthenchira-epathram

ടി.എ. ശശി, അസ്മോ പുത്തന്‍ചിറ

കവി സമ്മേളനത്തില്‍ പ്രമുഖ പ്രവാസ കവികളായ അസ്മോ പുത്തന്‍ചിറ, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ്‌, ശശി ടി. എ., എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

artista-artgroup-painter-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ഭോപ്പാല്‍ ദുരന്തത്തെ പ്രമേയമാക്കി ആര്‍ട്ടിസ്റ്റ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ. യിലെ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ രചിച്ചു. നസറുദ്ദീന്‍, ലക്ഷ്മണന്‍, സിന്‍ഡോ, രാജീവ്‌, മുരുകാനന്ദം, ഷാബു, ഷാഹുല്‍, ഹരീഷ് തച്ചോടി, റോയ് ച്ചന്‍ ‍, ശ്രീകുമാര്‍, അനില്‍ കരൂര്‍, ഹരീഷ് ആലപ്പി, ശശിന്‍സ്, രഞ്ജിത്ത്, കിരണ്‍ എന്നീ ചിത്രകാരന്മാര്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖലീലുല്ലാഹ് ചെമ്നാട് ലിംക ബുക്കില്‍

July 15th, 2010

khaleelulla-profile-epathramഅബുദാബി:  ലിംക ബുക്ക് ഓഫ് വേള്‍ഡ്‌ റെക്കോര്‍ഡില്‍, ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ഖലീലുല്ലാഹ്  ചെമ്നാട് സ്ഥാനം നേടി. ആദ്യമായാണ്‌ ഒരു മലയാളി കലാകാരന്‍ ‘കാലിഗ്രാഫി ചിത്രകല’ യുടെ മികവില്‍ ലിംക ബുക്കില്‍ എത്തുന്നത്.  അറബി യില്‍ ഒരാളുടെ പേര്‍ എഴുതു മ്പോള്‍ അത് അക്ഷര ചിത്രങ്ങളുടെ ക്രമീകരണ ങ്ങളിലുടെ ആ വ്യക്തി യുടെ രൂപമായി മാറുന്ന നൂതന വും വൈവിദ്ധ്യ മാര്‍ന്നതു മായ ഒരു കാലിഗ്രാഫിക് ശൈലി യാണ്‌ ‘അനാട്ടമിക് കാലിഗ്രാഫി.
 
യു. എ. ഇ. യുടെ പ്രഥമ പ്രസിഡന്‍റ്,   ‘ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍’ എന്ന്  അറബിയില്‍ ഉള്ള പേരു കൊണ്ട് പതിനെട്ട് വര്‍ഷ ങ്ങള്‍ക്ക് മുമ്പ് ഖലീല്‍ വരച്ച കാലിഗ്രാഫി യാണ്‌ ലോകത്തിലെ ഏറ്റവും ആദ്യത്തെ അനാട്ടമിക് കാലിഗ്രാഫി. 
 

zayed-first-anatomic-calligraphy-epathram

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ - ആദ്യത്തെ അനാട്ടമിക് കാലിഗ്രാഫി

ഇത്തരം ഒരു നൂതന ചിത്ര സങ്കേതമാണ്‌ ‘ഖലീലുല്ലാഹ്  ചെമ്നാടിനെ   ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ എത്തിച്ചത്.  യു.എ. ഇ. വൈസ് പ്രസിഡണ്ടും  പ്രധാന മന്ത്രിയും  ദുബൈ ഭരണാധി കാരിയു മായ ഹിസ് ഹൈനസ്സ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ത്തൂമിന്‍റെ ‘ലോകത്തിലെ ഏറ്റവും വലിയ’ കാലിഗ്രാഫി വരച്ച്  ഈ കലയില്‍ ഇതിനോടകം ഒട്ടേറേ നേട്ടങ്ങള്‍ കൈ വരിച്ചിട്ടുള്ള ഖലീലുല്ലാഹ് ഈ അടുത്ത കാലത്ത് അള്‍ജീറിയ യില്‍ വെച്ച് നടന്ന ‘ഇന്‍റ്ര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് കാലിഗ്രാഫി യില്‍’ ഇന്ത്യയെ പ്രതിനിധീ കരിച്ച് പങ്കെടുക്കു കയും പുരസ്കാര മായി യോഗ്യതാ പത്രം നേടുകയും ചെയ്തിരുന്നു.
 

khaleelullah-chemnad-epathram

ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

കാസര്‍ഗോഡ് സ്വദേശിയും, പ്രവാസി യുമായ ഖലീലുല്ലാഹ്  ചെമ്നാട്, നൂതന മായ ഈ കലാ രംഗത്ത്‌ എത്തിയത്  വളരെ ആശ്ചര്യകരമായി തോന്നാം.
 
പിതാവിന്‍റെ  മേല്‍‌വിലാസ ത്തില്‍ എത്തിയിരുന്ന അറബിക്ക് പുസ്തക ങ്ങളിലെ അക്ഷര ങ്ങളുടെ മനോഹാരിത യില്‍ ആകൃഷ്ടനായ ഖലീല്‍, വളരെ ചെറുപ്പത്തില്‍ തന്നെ കാലിഗ്രാഫി ചിത്രങ്ങള്‍ വരക്കുകയും  പ്രസിദ്ധീകരി ക്കുകയും ചെയ്തിരുന്നു. പിന്നീട് ക്ലാസ്സിക് കാലിഗ്രാഫി കളായ ഖൂഫി, ദീവാനി, സുലുസ് തുടങ്ങിയ നിയമ ങ്ങളില്‍ നിന്നും വിത്യസ്ഥനായി നടന്ന ഖലീല്‍ ‘അനാട്ടമിക്ക് കാലിഗ്രാഫി’  എന്ന ഒരു പുതിയ വഴി കണ്ടെത്തുക യായിരുന്നു. ഇപ്പോഴിതാ ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ  ലിംക ബുക്കില്‍ സ്ഥാനം നേടിയിരിക്കുന്നു.
 

sheikh-mohamed-calligraphy-epathram

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന്‍ അറബിയില്‍ എഴുതി വരച്ച അനാട്ടമിക്‌ കാലിഗ്രാഫി

 ‘ഈ പ്രവര്‍ത്തന ങ്ങളും നേട്ടങ്ങളും ഇന്ത്യന്‍ ചിത്രകല യില്‍ കാലിഗ്രാഫി യെ കുടുതല്‍ സുപരിചിത മാക്കുകയും, പുതിയ തലമുറ ഈ കലയെ കുറിച്ച് പഠിക്കുക യും കുടുതല്‍ ഉയര ങ്ങളിലേക്ക് എത്തുകയും ചെയ്യണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു’  എന്ന് ഖലീലുല്ലാഹ് പറഞ്ഞു.
 
 ഖലീലിന്‍റെ വെബ്സൈറ്റായ www.worldofcalligraphy.com സന്ദര്‍ശിച്ച ലിംക ബുക്ക് എഡിറ്റര്‍ വിജയ ഘോഷ് എഴുതിയത് “You are very talented! The pics on your website were fantastic indeed” എന്നാണ്‌.
 
കേരള കാര്‍ട്ടൂണ്‍ അക്കാദമി രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കാര്‍ട്ടൂണ്‍ പ്രദര്‍ശനവും’  റെക്കോര്‍ഡു കളുടെ കൂട്ടത്തില്‍ ഉണ്ട്.
അക്കാദമി യുടെ മെമ്പര്‍ കൂടിയായ ഖലീല്‍, കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പികുകയും, സെക്രട്ടറി സുധീര്‍നാഥിന്‍റെ പ്രയത്നങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് ഭാവന ആര്‍ട്‌സ് സൊസൈറ്റി: പുതിയ ഭാരവാഹികള്‍

July 9th, 2010

bhavana-arts-logo-epathramദുബായ്:  ഭാവന ആര്‍ട്‌സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു.  പി. എസ്. ചന്ദ്രന്‍ ( പ്രസിഡന്‍റ് ), സുലൈമാന്‍ തണ്ടിലം ( ജനറല്‍ സെക്രട്ടറി ),  ശശീന്ദ്രന്‍ ആറ്റിങ്ങല്‍ (  ട്രഷറര്‍ ), കെ. ത്രിനാഥ് (വൈസ് പ്രസിഡന്‍റ്), അഭേദ് ഇന്ദ്രന്‍(ജോയിന്‍റ് സെക്രട്ടറി), ഷാനവാസ് ചാവക്കാട് (കലാ – സാഹിത്യ വിഭാഗം സെക്രട്ടറി),  ഖാലിദ് തൊയക്കാവ് (ജോയിന്‍റ് ട്രഷറര്‍), ലത്തീഫ് തൊയക്കാവ്, ഹരിദാസന്‍, നൗഷാദ് പുന്നത്തല, എ. പി. ഹാരിദ്‌, വി. പി. മമ്മൂട്ടി, ശശി വലപ്പാട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍)

bhavana-arts-epathram

ഭാവന ആര്‍ട്‌സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹികള്‍

ഇന്ത്യന്‍ കോണ്‍സുലെറ്റിനു കീഴില്‍ പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) യുടെ അംഗീകാര ത്തോടെ  പ്രവര്‍ത്തിക്കുന്ന എട്ടു സംഘടനകളില്‍ ഒന്നാണ് ദുബായ് ഭാവന ആര്‍ട്സ്‌ സൊസൈറ്റി. കഴിഞ്ഞ 22 വര്‍ഷ ങ്ങളായി കലാ സാഹിത്യ സാംസ്കാരിക രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഭാവന പ്രവര്‍ത്തിച്ചു വരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ഒരുക്കുന്ന ‘സമ്മര്‍ ഇന്‍ മുസഫ’

July 7th, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി : മലയാളി സമാജം   ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന പേരില്‍ ഒരുക്കുന്ന വേനല്‍ക്കാല ഉത്സവം ജൂലായ് 8 വ്യാഴാഴ്ച, മുസഫ യിലെ  എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടക്കും. സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ചിരിയരങ്ങ് എന്നീ പരിപാടി കളുമായി  രാത്രി 7  മണിക്കാണ്  പരിപാടികള്‍ അരങ്ങേറുക. ടെലിവിഷന്‍ രംഗത്തെ യുവ താരങ്ങള്‍ അണി നിരക്കുന്ന പരിപാടി യുടെ സംവിധായകന്‍ സലീം തളിക്കുളം.

അബുദാബി മലയാളി സമാജം കലാ പ്രവര്‍ത്തനം മുസഫയി ലേക്ക് വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി അവിടെ നടത്തുന്നത്. സമാജം പ്രവര്‍ത്തന ങ്ങളില്‍ മുസഫ യിലെ തൊഴിലാളി കളുടെ സജീവ പങ്കാളിത്തം  ഉള്ളത് കൊണ്ട് തികച്ചും സൗജന്യ മായാണ് ഈ പരിപാടി  ഒരുക്കുന്നത് എന്ന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും ജനറല്‍ സെക്രട്ടറി യേശു ശീലനും പത്ര ക്കുറിപ്പില്‍ അറിയിച്ചു. അബുദാബി മലയാളി സമാജം വനിതാ വിഭാഗം പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനവും ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന ഈ പരിപാടി യില്‍ നടക്കും.  അബുദാബി യിലെ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ഹ്രസ്വ സിനിമ മത്സരം

July 2nd, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി :  മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമ കളുടെ  മല്‍സര ത്തിലേക്കുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന തിന്‍റെ  കാലാവധി ജൂലായ് 10  വരെ നീട്ടിയിരിക്കുന്നു എന്ന് കലാ വിഭാഗം സിക്രട്ടറി അറിയിച്ചു.  ഏറ്റവും നല്ല ചിത്രം,  മികച്ച രണ്ടാമത്തെ ചിത്രം, മികച്ച  സംവിധായകന്‍,  മികച്ച നടന്‍, മികച്ച നടി, ഛായാഗ്രഹണം, ശബ്ദമിശ്രണം,   മികച്ച വിഷയം എന്നീ വിഭാഗ ങ്ങളിലാണ് മത്സരം.

മത്സരവു മായി ബന്ധപ്പെട്ട നിബന്ധനകള്‍:

1. സിനിമ മുഴുവനായും യു. എ. ഇ. യില്‍ ചിത്രീകരിച്ചത് ആയിരിക്കണം.

2. അഭിനേതാക്കളും സാങ്കേതിക വിദഗ്‌ദരും യു. എ. ഇ. വിസ ഉള്ളവരും ആയിരിക്കണം.

3. ഓരോ സിനിമ കളുടെയും ദൈര്‍ഘ്യം പരമാവധി 10 മിനിറ്റ് ആയിരിക്കും.

4. സൃഷ്ടികള്‍ 2010 ജൂലായ്‌  10 ന്  അബുദാബി മലയാളി സമാജ ത്തില്‍ ലഭിച്ചിരിക്കണം.

നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാ കാരന്മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും  വിധി നിര്‍ണ്ണയിക്കുക.   കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു കിഴക്കനേല  യുമായി  055 452 60 50, 056 617 53 78 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 6« First...23456

« Previous Page« Previous « കൈരളി സാംസ്കാരിക വേദി ജനറല്‍ ബോഡി
Next »Next Page » വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine