മലയാളി സമാജം ‘കേരളോത്സവം’

December 30th, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി : അബുദാബി മലയാളി സമാജം ഒരുക്കുന്ന ‘കേരളോത്സവം’  ഡിസംബര്‍ 30, 31 (വ്യാഴം, വെള്ളി) ദിവസ ങ്ങളില്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും.  നാടന്‍ കേരളീയ വിഭവങ്ങള്‍ ഒരുക്കിയ  തട്ടുകടകള്‍, പ്രമുഖ കച്ചവട സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന സ്റ്റാളുകള്‍, സ്‌കില്‍ ഗെയിമുകള്‍, വിനോദ മല്‍സര ങ്ങള്‍, തത്സമയ സമ്മാന നറുക്കെടുപ്പു കള്‍,   എന്നിവ കേരളോത്സവ ത്തിന്‍റെ മുഖ്യ ആകര്‍ഷക ങ്ങളാണ്.  പുലിക്കളി, കളരി പ്പയറ്റ്,  കോല്‍ക്കളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, ഗാനമേള, അടക്കം നിരവധി  കലാ പരിപാടി കള്‍ ഈ രണ്ടു ദിവസ ങ്ങളിലായി അരങ്ങേറും.
 
അഞ്ചു ദിര്‍ഹ ത്തിന്‍റെ  പ്രവേശന കൂപ്പണ്‍ വഴി, വെള്ളിയാഴ്ച നടക്കുന്ന  ‘കേരളോത്സവം’   നറുക്കെടുപ്പില്‍ നിസാന്‍ കാര്‍ ഉള്‍പ്പെടെ  25 ആകര്‍ഷ കങ്ങളായ സമ്മാനങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 02 66 71 400

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്‍റര്‍ ജലീല്‍ രാമന്തളിയെ അനുമോദിച്ചു

December 13th, 2010

jaleel-ramanthali-islamic-centre-epatrham

അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി എഴുതിയ   ജലീല്‍ രാമന്തളി യെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അനുമോദിച്ചു.  സെന്‍റര്‍  സംഘടിപ്പിച്ച യു. എ. ഇ. യുടെ ദേശീയദിന ആഘോഷ പരിപാടി കള്‍ക്കിടെ ആയിരുന്നു അനുമോദന ചടങ്ങ്.   ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
 
 
പ്രസ്തുത പരിപാടിയില്‍ വെച്ച്  ജലീല്‍ രാമന്തളി ക്ക്  സെന്‍ററിന്‍റെ പുരസ്‌കാരം അഹമദ് ശബീബ് അല്‍ ദാഹിരി സമ്മാനിച്ചു. പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാര നുമാണ്  ജലീല്‍ രാമന്തളി.
 
 
തദവസര ത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്  വൈസ് ചെയര്‍മാന്‍ അഹമദ് ഖല്‍ഫാന്‍ അല്‍ കഅബി, അബുദാബി എന്‍വയോണ്‍മെന്‍റ് ഏജന്‍സി അസോസിയേറ്റ് ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് മുബാറക് അല്‍ മുര്‍റി, ഡോ. അബ്ദുല്‍ കരീം ഖലീല്‍, എം. എ. യൂസഫ് അലി ( എം. ഡി. , എം. കെ. ഗ്രൂപ്പ്) , സുരേന്ദ്രനാഥ് (ട്രഷറര്‍. ഐ. എസ്.സി.), കെ. ബി. മുരളി (പ്രസിഡന്‍റ്. കെ. എസ്. സി.),  യേശുശീലന്‍ (ജന. സെക്രട്ടറി. മലയാളീ സമാജം),  ജോനിയാ മാത്യു (പ്രസിഡന്‍റ്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.
 
സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതവും സെക്രട്ടറി മായിന്‍കുട്ടി  നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ അരങ്ങേറി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷത്തില്‍ പങ്കാളികളായി കരാട്ടേ വിദ്യാര്‍ത്ഥികളും

December 4th, 2010

focus-national-day-programme-epathram

അബുദാബി : യു. എ. ഇ. യുടെ ദേശീയ ദിനാഘോഷത്തില്‍ മുസ്സഫ യിലെ ഫോക്കസ് കരാട്ടേ &  കുങ്ങ്ഫു സെന്‍റര്‍ വിദ്യാര്‍ത്ഥികളും പങ്കാളികളായി. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഫോക്കസ് കരാട്ടേ  സെന്‍ററിനു  മുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ക്ക് സെന്‍സായ് എം. എ. ഹക്കീം നേതൃത്വം നല്‍കി. മുസ്സഫ ട്രാഫിക് പോലീസ് മേധാവി അഹ്മദ് ബുഹായ് അല്‍ ഹാമിലി ദേശീയ പതാക  കൈമാറി.
 
മുസ്സഫ ശാബിയ10 ലെ പ്രധാന വീഥിയില്‍  ദേശീയ പതാക യും വര്‍ണ്ണാഭമായ തോരണങ്ങളുമേന്തി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര യില്‍   സെമ്പായ്   മൊയ്തീന്‍ഷാ, സെന്‍സായ്  പോള്‍ നിന്‍റെഡം, സെമ്പായ് റബീഉല്‍ അവ്വല്‍ എന്നിവര്‍ മുന്നണിയില്‍ ഉണ്ടായിരുന്നു. 
 
 
 
മുസ്സഫ ഷാബിയ യില്‍ 5 വര്‍ഷ മായി പ്രവര്‍ത്തിച്ചു വരുന്ന ഫോക്കസ് കരാട്ടേ & കുങ്ങ്ഫു സെന്‍ററില്‍  കരാട്ടേ,  കുങ്ങ്ഫു, യോഗ, സെല്‍ഫ് ഡിഫന്‍സ്, ബോഡി ഫിറ്റ്‌നസ്, തുടങ്ങിയ വിവിധ ഇനങ്ങളിലായി 150 ല്‍പരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. മൂന്ന് പതിറ്റാണ്ടായി അദ്ധ്യാപന രംഗത്തുള്ള ഷിഹാന്‍ ഇബ്രാഹിം ചാലിയത്തിന്‍റെ മുഖ്യ കാര്‍മ്മിക ത്വത്തില്‍ വിവിധ ആയോധന കലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള സെന്‍സായ് എം. എ. ഹക്കീം, സെമ്പായ്  മൊയ്തീന്‍ ഷാ, സെന്‍സായ് പോള്‍ നിന്‍റെഡം തുടങ്ങിയ അദ്ധ്യാപകര്‍ ഫോക്കസ് കരാട്ടേ &  കുങ്ങ്ഫു സെന്‍ററില്‍ പരിശീലനം നല്‍കി വരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം: ഒരുക്കങ്ങളായി

November 29th, 2010

uae-national-day-logo-epathram

അബുദാബി : യു. എ. ഇ. യുടെ  മുപ്പത്തൊമ്പതാമത്    ദേശീയ ദിനാഘോഷത്തിന്  വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.  പ്രധാന വീഥികളും കെട്ടിടങ്ങളും പാര്‍ക്കുകളും ദീപാലങ്കാര ങ്ങളാലും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ചു കഴിഞ്ഞു. 
 
രാജ്യത്തെ ശ്രദ്ധിക്കപ്പെട്ട പല ടവറു കളിലും ഭരണാധി കാരികളുടെ ചിത്രങ്ങളും നാടിന്‍റെ വളര്‍ച്ചയുടെ വിവിധ ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു.  യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍,  പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളു ടെയും ചിത്രങ്ങള്‍ക്കും, ദേശീയ പതാക യുടെ ഡിസൈന്‍ ചെയ്ത ഷാളുകള്‍, വിവിധ വലിപ്പത്തിലുള്ള ദേശീയ പതാക കള്‍, കീചെയിന്‍, പല തരം സ്റ്റിക്കറുകള്‍,  തൊപ്പികള്‍ തുടങ്ങിയവ  വാങ്ങിക്കാനായി  കടകളില്‍ നല്ല തിരക്ക്‌ അനുഭവപ്പെട്ടു തുടങ്ങി.
 
‘ദേശീയ ദിനാഘോഷത്തിന് വേണ്ടിയുള്ള പരമോന്നത സമിതി’ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ആഘോഷ പരിപാടി കളുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.  സമിതി യുടെ ചെയര്‍മാനും സാംസ്‌കാരിക – യുവജന – സാമൂഹിക വികസന മന്ത്രി യുമായ അബ്ദുല്‍ റഹിമാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന്‍റെ അദ്ധ്യക്ഷത യിലാണ് യോഗം ചേര്‍ന്നത്. വിവിധ എമിറേറ്റു കളിലെ ഒരുക്കങ്ങള്‍ സമിതി പ്രത്യേകം പ്രത്യേകം വിലയിരുത്തി.
 
 
ദേശീയ ദിനാഘോഷ ത്തിന്‍റെ  പേരില്‍ യു. എ. ഇ. യുടെ എംബ്ലം മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിക്കരുത് എന്ന്‍ ‘സമിതി’ യുടെ നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അതു പോലെ, ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്നും പതാക യുടെ ഉന്നത മായ പദവി ക്കും മഹത്വ ത്തിനും കോട്ടമുണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല കേരളോത്സവം

November 17th, 2010

dala-keralolsavam-epathram
ദുബായ്‌ : ദല കേരളോത്സവം തനിമയും സംസ്‌കൃതിയും ഇഴ ചേര്‍ന്ന നാട്ടുത്സവം. ബലി പെരുന്നാള്‍ ദിനങ്ങളില്‍ (നവംബര്‍ 16 , 17) വൈകിട്ട് 5 മുതല്‍ 10 വരെ ദുബായ് ഫോക്ലോര്‍ സൊസൈറ്റി ഗ്രൗണ്ടില്‍.

കേരള നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി എത്തുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്‌ ശ്രീ. പ്രഭാ വര്‍മയും ചടങ്ങില്‍ സംബന്ധിക്കുന്നു. ഉത്സവ നഗരി വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്നു. പ്രവേശനം സൌജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6272279, 050 453192

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ യു. എ. ഇ. സന്ദര്‍ശിക്കുന്നു
Next Page » സൌജന്യ ആയുര്‍വേദ ക്യാമ്പ്‌ »ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine