പെന്‍റഗണ്‍ ക്രിക്കറ്റ്‌ ടീം രൂപീകരിച്ചു

October 25th, 2010

pentagon-cricket-team-epathram

ദുബായ്‌: ജബല്‍ അലി യിലെ ‘പെന്‍റഗണ്‍ ഫ്രൈറ്റ്‌ സര്‍വ്വീസ്‌’  എന്ന സ്ഥാപന ത്തിലെ ക്രിക്കറ്റ്‌ പ്രേമി കളായ   ജീവനക്കാര്‍  ഒത്തു ചേര്‍ന്ന് ക്രിക്കറ്റ്‌ ടീം രൂപീകരിച്ചു.  ടീം ക്യാപ്ടന്‍ മരിയാന്‍,  വൈസ്‌ ക്യാപ്ടന്‍ ഷഹ്സാദ് എന്നിവരെ തിരഞ്ഞെടുത്തു. റാഷിദ്‌, അസ്ലം, ബദറുദ്ധീന്‍, റിജോണ്‍,  ശ്രീനി,  രാജു,  ഫസല്‍,  മാനുവല്‍,  അഷ്ഫാഖ്, ടിജിന്‍,  റിയാസ്‌, ഖാദര്‍,  വികാസ്‌, റാം എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍മ ഓണാഘോഷം

September 30th, 2010

ദുബായ് :  കോട്ടയം ജില്ലയിലെ കറുകച്ചാല്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ ‘കറുകച്ചാല്‍ മലയാളി അസ്സോസിയേഷന്‍’ (KARMA) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍  1, വെള്ളിയാഴ്ച വിവിധ കലാ പരിപാടികളോടെ നടത്തുന്നു. ദുബായ് കരാമ ഹോട്ടലില്‍ രാവിലെ  10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സാംസ്കാരിക സമ്മേളനം, പൊതു യോഗം, ഓണസദ്യ യും ഉണ്ടായിരിക്കും. കര്‍മ അംഗങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്നും ഭാരവാഹികള്‍ അറിയിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക മോഹന്‍: 050 47 66 732 , എന്‍. ജി. രവി:  050 588 131 8

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷെയ്ഖ്‌ സായിദ്‌ റോഡില്‍ പുതിയ മുന്‍സിപ്പാലിറ്റി മന്ദിരം

August 23rd, 2010

dubai-municipality-new-building-al-safa-epathram

ദുബായ്‌ : ദുബായ്‌ മുന്‍സിപ്പാലിറ്റിയുടെ പുതിയ ഓഫീസ്‌ മന്ദിരം ഷെയ്ഖ്‌ സായിദ്‌ റോഡില്‍ അല്‍ സഫയില്‍ തുടങ്ങും. ഇതോടെ ദുബായ്‌ മുന്‍സിപ്പാലിറ്റിക്ക് അഞ്ചു കേന്ദ്രങ്ങള്‍ ആവും. മറ്റ് കേന്ദ്രങ്ങള്‍ ഹത്ത, കരാമ, അല്‍ തവാര്‍, ഉം സുഖൈം എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍.

നൂര്‍ ഇസ്ലാമിക്‌ ബാങ്കിന്റെ അടുത്തുള്ള മെട്രോ റെയില്‍വേ സ്റ്റേഷന്‍റെ തൊട്ടടുത്താണ് സവിശേഷമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ പുതിയ കെട്ടിടം ഉയര്‍ന്നു വരുന്നത്. കെട്ടിടത്തിന്റെ പണി ഏതാണ്ട് മൂന്നിലൊന്ന് ഭാഗം പൂര്‍ത്തിയായി കഴിഞ്ഞു.

സൗകര്യപ്രദമായും എളുപ്പത്തിലും ജനങ്ങള്‍ക്ക്‌ സേവനങ്ങള്‍ എത്തിക്കാനുള്ള ദുബായ്‌ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ കെട്ടിടം പണിയുന്നത് എന്ന് ദുബായ്‌ മുന്‍സിപ്പാലിറ്റി പ്രോജക്ട്സ് വകുപ്പ്‌ മേധാവി മുഹമ്മദ്‌ നൂര്‍ മസ്ഹ്രൂം പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കലിമാത്തില്‍ ഖലീലുല്ലയുടെ കാലിഗ്രാഫി

August 18th, 2010

khaleelulla-profile-epathramദുബായ്‌ : ദുബായ്‌ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (DUCTAC) ഒരുക്കുന്ന ‘കലിമാത്ത് ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍’ ഈ വര്‍ഷവും ഖലീലുല്ലാഹ് ചെമ്നാടിന്റെ കാലിഗ്രാഫികള്‍ പ്രദര്‍ശന ത്തിനുണ്ടാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്തമ്പര്‍ 13 വരെ മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഗാലറി ഓഫ് ലൈറ്റില്‍’ വെച്ച് നടക്കുന്ന എക്സിബിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ പത്ത് കലാകാരന്‍മാരാണ്‌ പങ്കെടുക്കുന്നത്.

kalimat-exhibition-dubai-epathram

ഖലീലുല്ലാഹ് ചെമ്നാട് യു.എ.ഇ.യിലെ പ്രശസ്ത ചിത്രകാരനും, എമിറേറ്റ്സ് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ചെയര്‍മാനുമായ ഖലീല്‍ അബ്ദുല്‍ വാഹിദിനൊപ്പം

“പരമ്പരാഗത അറേബ്യന്‍ ചിത്ര രചനാ ശൈലിയും, നൂതനമായ സമകാലീന ചിത്ര രചനാ ശൈലിയും സമന്വയിക്കുന്ന ഒരു വേദിയാണ്‌ കലിമാത്ത്. അതോടൊപ്പം അക്ഷര ക്രമീകരണങ്ങളുടെ ചിത്രീകരണങ്ങളില്‍ റംസാന്റെ വിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന കാലിഗ്രാഫികളും പ്രദര്‍ശനത്തിനുണ്ടാകും.” ദുബൈ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (Dubai Community Theatre & Arts Centre – DUCTAC) വിഷ്വല്‍ ആര്‍ട്ട് ആന്റ് സ്പെഷ്യല്‍ പ്രൊജെക്റ്റ് മാനേജര്‍ ഫാത്വിമ മൊഹിയുദ്ധീന്‍ പറഞ്ഞു.

sheikh-mohamed-calligraphy-epathram

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന്‍ അറബിയില്‍ എഴുതി വരച്ച അനാട്ടമിക്‌ കാലിഗ്രാഫി

വ്യത്യസ്തമായ രചനാ ശൈലികളിലൂടെ ഇതിനോടകം ലോക ശ്രദ്ധ നേടിയ യു. കെ. യില്‍ നിന്നുള്ള ഉമ്മു ആയിശ, ജൂലിയ ഇബ്ബിനി, ഒമാനില്‍ നിന്നുള്ള സ്വാലിഹ് അല്‍ ഷുഖൈരി, സല്‍മാന്‍ അല്‍ ഹജ്രി തുടങ്ങിയ പ്രശസ്തരായ കലാകാര ന്മാരാണ്‌ കലിമാത്തിന്‌ എത്തുന്നത്.

kalimat-epathram

പ്രദര്‍ശനത്തില്‍ നിന്നും ഒരു ദൃശ്യം

കലിമാത്ത് പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 17ആം തിയ്യതി വൈകുന്നേരം ഏഴ് മണിക്ക് നന്നു.

khaleelullah-chemnad-epathram

ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

റെഡ് ഈവെന്റ് ആര്‍ട്ടിസ്റ്റും, ലോക റെക്കോര്‍ഡ് ജേതാവുമായ ഖലീലുല്ലാഹ് ചെമ്നാടിന്റെ ‘ലോകത്തിലെ ഏറ്റവും വലിയ അറബിക്ക് കാലിഗ്രാഫിയായ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്ത്തൂമിന്റെ അനാട്ടമിക്ക് കാലിഗ്രാഫിയാണ്‌ ‘കലിമാത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഖലീലിന്റെ മറ്റു മൂന്ന്‌ കാലിഗ്രാഫികള്‍ കൂടി പ്രദര്‍ശനത്തിനുണ്ടാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ ഖലീലുല്ലാഹ് കലിമാത്ത് ഇന്റെര്‍നഷണല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ സെമിനാര്‍ ശ്രദ്ധേയമായി

August 5th, 2010

media-seminar-epathramദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’  എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ   മാധ്യമ സെമിനാര്‍   ശ്രദ്ധേയമായി. സൃഷ്ടിയും സംഹാരവും, മാധ്യമങ്ങള്‍ വാര്‍ത്ത കളിലൂടെ നിര്‍വ്വഹി ക്കുന്നത് വഞ്ചനാ പരമാണ് എന്നും നിജസ്ഥിതി യാണ് ജനങ്ങളില്‍ എത്തിക്കേണ്ടത് എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

media-seminar-cvm-epathram

സി. വി. എം. വാണിമേല്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

 
മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം. മാത്യു വിന്‍റെ നിര്യാണ ത്തില്‍ അബ്ദുള്ള ക്കുട്ടി ചേറ്റുവ അനുശോചനം രേഖപ്പെടുത്തി. ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന പരിപാടി സി. വി. എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു.

media-seminar-jabbari-epathram

കെ. എം. ജബ്ബാരി സെമിനാറില്‍ സംസാരിക്കുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്ത കരായ കെ. എം. ജബ്ബാരി, വി. എം. സതീഷ്‌, ഷീലാ പോള്‍, ഇ. സാദിഖ്‌ അലി, ഓ.കെ. ഇബ്രാഹിം, ബീരാവുണ്ണി തൃത്താല, മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്മായില്‍ ഏറാമല  വിഷയം അവതരിപ്പിച്ചു.  അഷ്‌റഫ്‌ കിള്ളിമംഗലം, അബ്ദുല്‍ സലാം എലാങ്കോട്, ഉമര്‍ മണലാടി, സലാം ചിറനെല്ലൂര്‍, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 912345...Last »

« Previous Page« Previous « ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ ശില്പശാല
Next »Next Page » കോവിലനെയും ജോസ്‌ സരമാഗോവിനെയും അനുസ്മരിക്കുന്നു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine