തിരുവാതിരക്കളി മല്‍സരം: സമ്മാന ജേതാക്കള്‍

November 7th, 2010

winners-ladies-thiruvathira-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിച്ച തിരുവാതിരക്കളി മല്‍സര ത്തില്‍ സീനിയര്‍ വിഭാഗ ത്തില്‍ ഫ്രണ്ട്സ് എ. ഡി. എം. എസ്. ഒന്നാം  സ്ഥാനം നേടി.  ജൂനിയര്‍ വിഭാഗ ത്തില്‍ ഐശ്വര്യാ ഗൌരി നാരായണന്‍ നയിച്ച സംഘമാണ് സമ്മാനം നേടിയത്.  സീനിയര്‍ വിഭാഗ ത്തില്‍ സമ്മാന ജേതാക്കളായ ടീമില്‍  നന്ദിനി സന്തോഷ്‌, അനന്തലക്ഷ്മി ശരീഫ്‌, സിന്ധു ഗോവിന്ദന്‍, ഷാഹിധനി വാസു, അനില സുരേഷ്,  സുകന്യാ സുധാകര്‍, മാനസ സുധാകര്‍, രമ്യ മിഥുന്‍, എന്നിവര്‍ പങ്കെടുത്തു. 
 
 winners-children-thiruvathira-epathram
ജൂനിയര്‍ വിഭാഗ ത്തില്‍ സമ്മാന ജേതാക്കളായ ടീമില്‍   ഐശ്വര്യാ ഗൌരി നാരായണന്‍, സ്വാതി, ശ്രീലക്ഷ്മി, ഡെനീന, അഞ്ജന, വിധുപ്രിയ, വിജയ, ഐഷ, ഗായത്രി എന്നിവര്‍ പങ്കെടുത്തു.
 
ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച തിരുവാതിരക്കളി മല്‍സര ത്തില്‍ ഫ്രണ്ട്സ് എ. ഡി. എം. എസ് നെ കൂടാതെ ശക്തി തിയ്യറ്റേഴ്സ്, കല അബുദാബി, എന്‍. എസ്. എസ്. അബുദാബി, തരംഗ്, ഗുരൂവായൂരപ്പന്‍ കോളേജ്‌ അലൂംനി, ആള്‍ കേരളാ വിമന്‍സ്‌ അസ്സോസ്സിയേഷന്‍ തുടങ്ങിയ സംഘടനകള്‍ അടക്കം ഇരുപതോളം ടീമുകള്‍, സ്ത്രീ കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കിയ മല്‍സരത്തില്‍ ഇരു വിഭാഗ ങ്ങളിലുമായി പങ്കെടുത്തു.
 
പ്രശസ്ത നൃത്താദ്ധ്യാപകരായ സേതു കലാസദനം, ഗോപിനാഥ്, ഷീജ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.  കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ പ്രീതാ വസന്ത്‌ അദ്ധ്യക്ഷത വഹിച്ച  സമാപന ചടങ്ങില്‍ ഗണേഷ്‌ ബാബു, ലീന എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

തിരുവാതിരക്കളി മല്‍സര ത്തിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

October 20th, 2010

thiruvathirakkali-epathram

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന തിരുവാതിരക്കളി മല്‍സര ത്തിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.  നവംബര്‍ 4 ന് അവതരിപ്പി ക്കുന്ന തിരുവാതിരക്കളി മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 30 നു മുന്‍പായി  അപേക്ഷകള്‍  സെന്‍റര്‍ ഓഫീസില്‍ എത്തിക്കണം. അബുദാബി യില്‍ താമസിക്കുന്ന സ്ത്രീ കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേണ്ടി ഒരുക്കുന്ന തിരുവാതിരക്കളി യില്‍ ഓരോ ടീമിലും ആറ് മുതല്‍ എട്ടു വരെ അംഗങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് നിബന്ധന. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യഥാര്‍ത്ഥ മലയാളി കേരളം ഹൃദയ ത്തിലേറ്റിയ പ്രവാസികള്‍

October 15th, 2010

polyvarghese-with-mohanaveena-epathram

അബുദാബി : ‘കേരള ത്തില്‍ പിറന്നതു കൊണ്ട് മാത്രം മലയാളി ആവണമെന്നില്ല. കേരളം ഹൃദയത്തില്‍ കൊണ്ടു നടക്കുമ്പോള്‍ മാത്രമേ മലയാളി യാകൂ. യഥാര്‍ത്ഥ മലയാളി കേരളത്തിന് പുറത്ത് ജീവിക്കുന്നവരാണ്.’ എന്ന്  പ്രശസ്ത  സംഗീതജ്ഞന്‍ പോളി വര്‍ഗീസ്  പറഞ്ഞു. ഗ്രാമി അവാര്‍ഡ് ജേതാവ്‌ പണ്ഡിറ്റ്‌ വിശ്വ മോഹന്‍ ഭട്ടിന്‍റെ  ശിഷ്യരില്‍ പ്രമുഖനും ചെന്നൈ നിവാസിയും മലയാളി യുമായ പോളി വര്‍ഗീസ്,  അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറിയ മോഹന വീണയ്ക്ക് തുടക്കം കുറിച്ചു സംസാരിക്കുക യായിരുന്നു.
 
ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ഒരു പ്രൌഡ സദസ്സിനു മുന്നില്‍  തോടി രാഗത്തില്‍ ശ്രുതി മീട്ടി തന്‍റെ മോഹന വീണാലാപനം തുടങ്ങിയ പോളി വര്‍ഗ്ഗീസ്‌, ആ മാസ്മരിക സംഗീതത്താല്‍ ഓരോരുത്തരുടെയും ഹൃദയത്തിലേക്ക് കടന്നു വരികയും, തുടര്‍ന്ന് തമിഴില്‍ അവതരിപ്പിച്ച ‘അപ്പാവും പിള്ളയും’ എന്ന ഏകാംഗാഭിനയ ത്തിലൂടെ സഹൃദയരുടെ ആരാധനാ പാത്രവു മായി തീരുക യായിരുന്നു.

poly-one-act-play-epathram

ഏകാംഗാഭിനയമായ ‘അപ്പാവും പിള്ളയും’

കെ. എസ്‌. സി.  പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങില്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര പോളി വര്‍ഗ്ഗീസിനെ സ്വീകരിച്ചു. ജനറല്‍ സിക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘മോഹനവീണ’ അബുദാബിയില്‍

October 13th, 2010

musician-polivarghese-epathram

അബുദാബി : പ്രശസ്ത സംഗീതജ്ഞനും  ബഹുമുഖ പ്രതിഭ യുമായ  പോളി വര്‍ഗ്ഗീസ്‌ തന്‍റെ മോഹനവീണ യുമായി അബുദാബി യില്‍. ഒക്ടോബര്‍ 13 ബുധനാഴ്ച രാത്രി 8.30 ന് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ അരങ്ങേറുന്ന  സംഗീതക്കച്ചേരി യിലാണ് പോളി വര്‍ഗ്ഗീസിന്‍റെ മോഹന വീണാലാപനം. ഗ്രാമി അവാര്‍ഡ് ജേതാവ്‌ പണ്ഡിറ്റ്‌ വിശ്വ മോഹന്‍ ഭട്ടിന്‍റെ  അരുമ ശിഷ്യനായ പോളി യുടെ പ്രകടനം ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധിക്ക പ്പെട്ടിട്ടുള്ള താണ്.  മികച്ച ഒരു നടന്‍ കൂടിയായ പോളി അവതരിപ്പിക്കുന്ന ഏകാംഗാഭിനയ മായ ‘അപ്പാവും പിള്ളയും’ ഇതിനോടൊപ്പം അവതരിപ്പിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാണികളെ ഇളക്കി മറിച്ച് പട്ടുറുമാല്‍ താരങ്ങള്‍

October 10th, 2010

patturumal-singers-in-abudhabi-epathram

അബുദാബി: നാഷണല്‍ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സംഗീത പ്രേമികളില്‍  ആവേശ ത്തിരയിളക്കി, സ്റ്റേജ് ഷോ യുടെ ചരിത്ര ത്തില്‍ പുതിയ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്തു  കൊണ്ട് പട്ടുറുമാല്‍ താരങ്ങള്‍ മിന്നി തിളങ്ങിയ സംഗീത സാന്ദ്രമായ ഒരു രാവ്.  അതായിരുന്നു   ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’. 

patturumal-in-abudhabi-epathram

അബുദാബി ശക്തി തിയ്യറ്റേഴ്സ് ഒരുക്കിയ ഈ സംഗീത രാവില്‍ പ്രശസ്ത ഗായകരായ ഓ. യു. ബഷീര്‍, താജുദ്ധീന്‍ വടകര, ഷമീര്‍ ചാവക്കാട്‌, ആന്‍ഡ്രിയ, ദൃശ്യ, സീന രമേശ്‌, സജലാ സലിം, ഹസീനാ ബീഗം,   എന്നിവര്‍ അവതരിപ്പിച്ച ജനപ്രിയ ഗാനങ്ങളും, പട്ടുറുമാല്‍ നൃത്ത സംഘം അവതരിപ്പിച്ച  ആകര്‍ഷകമായ നൃത്ത ങ്ങളും സിനിമാറ്റിക് ഒപ്പനകളും മുന്‍നിര  മുതല്‍ ഗാലറി യിലുള്ളവരും അടക്കം എല്ലാതരം പ്രേക്ഷകരേയും കയ്യിലെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 712345...Last »

« Previous Page« Previous « നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
Next »Next Page » നാടിന്റെ വികസനത്തിന്‌ യു. ഡി. എഫിനെ വിജയിപ്പിക്കുക : ഓ. ഐ. സി. സി. »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine