ദുബായ്‌ കെ. എം. സി. സി. കായിക മത്സരങ്ങള്‍

November 22nd, 2010

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. മുപ്പത്തൊമ്പതാമത് യു. എ. ഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങള്‍ നവംബര്‍ 26 വെള്ളിയാഴ്ച രാവിലെ മുതല്‍ അല്‍ജദാഫ് ഏരിയയിലുള്ള പോലീസ് ഗ്രൌണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ഇന്‍ഡോര്‍ ഇനങ്ങളില്‍ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കെ. എം. സി. സി. അംഗങ്ങള്‍ നവംബര്‍ 23 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ഷറഫുദ്ദിന്‍ ഇരിട്ടി (050-4338667) എന്ന നമ്പറിലോ, ദുബായ്‌ കെ. എം. സി. സി. ഓഫീസിലോ (04-2274899) ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ. ദേശീയ ദിനം ദുബായ്‌ കെ. എം. സി. സി. വിപുലമായി ആഘോഷിക്കും

November 22nd, 2010

uae-national-day-logo-epathram

ദുബായ്‌ : പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ ദുബൈ കെ. എം. സി. സി. യു. എ. ഇ. യുടെ മുപ്പത്തൊമ്പതാമത് ദേശീയ ദിനം അതി വിപുലമായി ആഘോഷിക്കും. പ്രവാസി മനസ്സുകളിലെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന വിവിധ പരിപാടികളോടെ ആഘോഷം വന്‍ വിജയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തില്‍ തീരുമാനമായി. ജീവ കാരുണ്യ മേഖലയിലും, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലും, വേറിട്ട പ്രവര്‍ത്തനങ്ങളുമായി പ്രവാസി സംഘടനകള്‍ക്ക് മാതൃകയായ ദുബൈ കെ. എം. സി. സി. വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ദേശീയ ദിനാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിന് വൈകുന്നേരം എന്‍. ഐ. മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പൊതു സമ്മേളനത്തില്‍ അറബ് പ്രമുഖര്‍, വിവിധ രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക പ്രവര്‍ത്തന രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രക്ത ദാനവും, കലാ, സാഹിത്യ, കായിക മത്സരങ്ങളും നടത്തും. പൊതു സമ്മേളന ത്തോടനുബന്ധിച്ച് പ്രമുഖ മാപ്പിളപ്പാട്ടു ഗായകര്‍ അണി നിരക്കുന്ന ഗാനമേള പരിപാടിക്ക് കൊഴുപ്പേകും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു. ഡി. എഫ്. – ഐ. എന്‍. എല്‍. വിജയത്തിനായി പ്രവാസികള്‍ മുന്നിട്ടിറങ്ങണം: കെ. എം. സി. സി.

October 19th, 2010

ദുബായ്‌ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി – ഐ. എന്‍. എല്‍. സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷ ത്തോടെയുള്ള വിജയത്തിനായി പ്രവാസി മലയാളികള്‍ സജീവമായി രംഗത്തിറങ്ങണം എന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളോട് അനുകൂല സമീപനം സ്വീകരിച്ച യു. പി. എ. സര്‍ക്കാരിനോടുള്ള ഐക്യ ദാര്‍ഢ്യമായി എല്ലാ ജനാധിപത്യ വിശ്വാസികളും യു. ഡി. എഫ്. – ഐ. എന്‍. എല്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കണമെന്നും, പ്രവാസി കുടുംബങ്ങളുടെ വോട്ടുകള്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കള്‍ക്കായി ഉറപ്പു വരുത്തുവാന്‍ നാട്ടില്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം ആക്ടിംഗ് പ്രസിഡണ്ട് സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ അധ്യക്ഷതയില്‍ ദുബായ്‌ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. കാസര്‍കോട് ജില്ലാ കമ്മിറ്റി നേതാക്കളായ ഖലീല്‍ പതിക്കുന്ന്, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഗഫൂര്‍ ഏരിയാല്‍, അബൂബക്കര്‍, കൊല്ലമ്പാടി മണ്ഡലം കമ്മിറ്റി നേതാക്കളായ ഫൈസല്‍ പട്ടേല്‍, റഹീം ചെങ്കള, ഇ. ബി. അഹമ്മദ് ഇടയക്കാല്‍, ഹസന്‍ ബീജന്തടുക്ക, എ. കെ. കരിം മൊഗര്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദി പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കെ.എം.സി.സി. തൃശൂര്‍ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍

October 9th, 2010

dubai-kmcc-na-kareem-epathram
ദുബായ് കെ. എം. സി. സി. തൃശൂര്‍ ജില്ല തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സംസ്ഥാന ജന. സെക്രടറി എന്‍. എ. കരീം മുഖ്യ പ്രസംഗം നടത്തുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

രാംദാസ് പോത്തനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി

September 30th, 2010

lady-of-justice-epathram

ദുബായ്‌: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക്‌ കാസര്‍ഗോഡ് നല്‍കിയ സ്വീകരണത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരോടുള്ള വിരോധം മൂലം യൂത്ത്‌ ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖിനെ മനപൂര്‍വ്വം വെടി വെച്ച് കൊന്ന കാസര്‍ഗോഡ്‌ മുന്‍ എസ്. പി. രാം ദാസ്‌ പോത്തനെ രക്ഷിക്കാനുള്ള കേരള ഭരണ കൂടത്തിന്റെ ശ്രമങ്ങള്‍ക്ക്‌ ഏറ്റ തിരിച്ചടിയാണ് കേസന്വേഷണം സി. ബി. ഐ.ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് ദുബായ്‌ കെ. എം. സി. സി. കാസര്‍ഗോഡ്‌ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

വെടി വെപ്പിനു ആധാരമായ മുഴുവന്‍ സംഭവങ്ങളെയും കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ഇത് വരെ നടന്ന അന്വേഷണത്തെ കോടതി നിശിതമായി വിമര്‍ശിച്ചത് രാംദാസ് പോത്തനെ സംരക്ഷിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണെന്നും യോഗം വിലയിരുത്തി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 512345

« Previous Page« Previous « അക്കാഫ്‌ ഓണാഘോഷം – ഓ.എന്‍.വി. യെ ആദരിച്ചു
Next »Next Page » മലയാള ഗാനങ്ങള്‍ക്ക് പഞ്ചാബിയുടെ കൊറിയോഗ്രാഫി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine