അബ്ദുല്‍ അസീസ്‌ മൌലവിക്ക് സ്വീകരണം

August 27th, 2010

abdul-azeez-maulavi-epathram
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിക്ക് കൊല്ലം ജില്ലാ കെ. എം. സി. സി. സ്വീകരണം നല്‍കി. ചിത്രത്തില്‍ കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിക്ക് സമീപം എസ്. നിസാമുദ്ദീന്‍ കൊല്ലം, ഷേഹീര്‍ പത്തനാപുരം, ആര്‍. നൌഷാദ് തിരുവനന്തപുരം എന്നിവരെ കാണാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമദാനിയുടെ പ്രഭാഷണം ദുബായില്‍

August 21st, 2010

samadani-epathramദുബായ്: ദുബായ് ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്‍റെ ഭാഗമായി  “ഖുര്‍ആന്‍ : സ്നേഹ ത്തിന്‍റെയും സമാധാന ത്തിന്‍റെയും സന്ദേശം” എന്ന വിഷയത്തില്‍ അബ്ദുസ്സമദ് സമദാനി യുടെ  പ്രഭാഷണം ഉണ്ടായിരിക്കും.
 
ആഗസ്റ്റ്‌ 21  ശനിയാഴ്ച രാത്രി 9:30 ന് ഗിസൈസ്‌ ജംഇയ്യത്തുല്‍ ഇസ്ലാം ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് ദുബായ് കെ. എം. സി. സി. വിവരങ്ങള്‍ക്ക് വിളിക്കുക: 050 59 48 411

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് കെ.എം.സി.സി. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 18th, 2010

indian-consul-francis-kaka-epathramദുബായ്‌ : ഭാരത ത്തിന്റെ അറുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷം ദുബായ് കെ. എം. സി. സി. സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ സേവ്യര്‍ ഫ്രാന്‍സിസ് കാക ഉദ്ഘാടക നായിരുന്നു. മണ്‍മറഞ്ഞ നേതാക്കളുടെ സ്മരണകള്‍ ഓരോ ഭാരതീയന്റെയും അഭിമാന നിമിഷങ്ങളാണ് എന്ന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.  സാധാരണ ക്കാരന്റെയും, പാവപ്പെട്ടവന്റെയും ഉന്നമനത്തിന് വേണ്ടിയുള്ള കെ. എം. സി. സി. യുടെ പ്രവര്‍ത്തന ത്തിന് എല്ലാ പിന്തുണയും കോണ്‍സുലര്‍ വാഗ്ദാനം ചെയ്തു.

ആഘോഷ ത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മല്‍സരം, പ്രബന്ധ രചന, നിമിഷ പ്രസംഗ മത്സരം എന്നിവയില്‍ വിജയികളായ നാസര്‍ കുരുമ്പത്തൂര്‍, ബഷീര്‍ പെരിങ്ങോം, അബ്ദുള്ളകുട്ടി ചേറ്റുവ, മുസ്തഫ എം. കെ. പി. എന്നിവര്‍ക്കുളള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

dubai-kmcc-independance-day-epathram

കെ.എം.സി.സി. ദുബായ്‌ സ്വാതന്ത്യ ദിനാഘോഷം

ഇബ്രാഹിം എളേറ്റില്‍ അദ്ധ്യക്ഷനായിരുന്നു. ജലീല്‍ പട്ടാമ്പി, നാസര്‍ ബേപ്പൂര്‍, ഹുസ്സൈനാര്‍ ഹാജി, കെ. എ. ജബ്ബാരി, എന്‍. എ. കരീം, ഒ. കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യൂസേഴ്സ് ഫീ പുനപരിശോധിക്കണം : കെ. എം. സി. സി.

August 14th, 2010

air-india-express-epathramദുബായ്‌ : സെപ്തംബര്‍ 1 മുതല്‍ മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്നവരുടെ മേല്‍ ചുമത്തുവാന്‍ തീരുമാനിച്ച യൂസേഴ്സ് ഫീ പിന്‍വലി ക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരതയ്ക്ക് വിധേയമാകേണ്ടി വരുന്ന മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്‌ട്ര യാത്രക്കാരന് 825 രൂപ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്നും ഈ തീരുമാനം പുന പരിശോധി ക്കണമെന്നും ദുബായ്‌ കെ. എം. സി. സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് മഹ്മൂദ്‌ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. മുന്‍ വൈസ്‌ പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുഭാഗം, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കള, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബിജന്തടുക്ക, ഇസ്മായീല്‍ മൈത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്ലാടി സ്വാഗതവും സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്‌ നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ബി. അബ്ദുല്‍ റസാഖിന് സ്വീകരണം

August 14th, 2010

dubai-kmcc-pb-abdul-rasaq-epathram
ദുബായ്‌ : കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായ ശേഷം ആദ്യമായി യു.എ.ഇ. യില്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി. ബി. അബ്ദുല്‍ റസാഖിന് ദുബായ്‌ എയര്‍പോര്‍ട്ടില്‍ വെച്ച് ദുബായ്‌ കെ. എം. സി. സി. ട്രഷറര്‍ ഹുസൈനാര്‍ ഹാജി എടച്ചകൈയുടെ നേതൃത്വത്തില്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ വമ്പിച്ച സ്വീകരണം നല്‍കി.

കെ. എം. സി. സി. നേതാക്കളായ ഹനീഫ്‌ ചെര്‍ക്കള, അബ്ദുല്ല ആറംഗാടി, ഗഫൂര്‍ എരിയാല്‍, മഹ്മൂദ്‌ കുളങ്ങര, സലാം കന്യപ്ലാടി, റഹീം ചെങ്കള, മുനീര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « പഠന ക്യാമ്പും സമൂഹ നോമ്പു തുറയും
Next »Next Page » യൂസേഴ്സ് ഫീ പുനപരിശോധിക്കണം : കെ. എം. സി. സി. »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine