രിസാല സാഹിത്യോത്സവ്‌ നവംബര്‍ 5ന്‌

November 2nd, 2010

ദുബായ്‌ : സര്‍ഗ വസന്തങ്ങള്‍ക്ക്‌ കാതോര്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌ ആസ്വാദനത്തിന്റെ വിരുന്നൊരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്‌. സി.) ദുബായ്‌ സോണ്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ്‌ നവംബര്‍ 5 (വെള്ളി) ന്‌ മംസര്‍ അല്‍ ഇത്തിഹാദ്‌ സ്കൂളില്‍ രാവിലെ 8 മണിക്ക്‌ സിറാജ്‌ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ കെ. എം. അബ്ബാസ്‌ ഉദ്ഘാടനം ചെയ്യും.

സബ്‌ ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 500 ല്‍ പരം കലാ പ്രതിഭകള്‍ 4 വേദികളില്‍ മാറ്റുരയ്ക്കും. മലയാള പ്രസംഗം, മാപ്പിളപ്പാട്ട്‌, മാലപ്പാട്ട്‌ കഥ, കവിത, പ്രബന്ധ രചന, ഡിജിറ്റല്‍ ഡിസൈനിംഗ് തുടങ്ങി 43 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

സമാപന സാംസ്കാരിക സംഗമം എഴുത്തുകാരനും കഥാകൃത്തുമായ സന്തോഷ്‌ എച്ചിക്കാനം ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആസാദ്‌ മൂപ്പന്‍ മുഖ്യാതിഥി ആയിരിക്കും. സയ്യിദ്‌ ശംസുദ്ദീന്‍ ബാഅലവി, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌, ശരീഫ്‌ കാരശ്ശേരി, അശ്‌റഫ്‌ പാലക്കോട്‌, നൗഫല്‍ കരുവഞ്ചാല്‍ സംബന്ധിക്കും.

സാഹിത്യോത്സ വിനോടനു ബന്ധിച്ച്‌ ആര്‍. എസ്‌. സി. ദുബായ്‌ സോണ്‍ പരിസര മലിനീകരണ ത്തിനെതിരെ സംഘടിപ്പിക്കുന്ന സമൂഹ ചിത്ര രചന മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മാഈല്‍ മേലടി ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ത്ഥി യുവ സമൂഹത്തിന്റെ സര്‍ഗ ശേഷി ധര്‍മാധിഷ്ഠിതമായി പരിപോഷിപ്പിച്ച്‌ സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്നതിനു എസ്‌. എസ്‌. എഫ്‌. കേരളത്തില്‍ നടത്തി വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായാണ്‌ പ്രവാസ ലോകത്തും സാഹിത്യോത്സവുകള്‍ സംഘടിപ്പി ക്കുന്നതെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സോണ്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഥ, കവിത രചനാ മത്സരം

November 1st, 2010

npcc-kairali-cultural-forum-logo-epathram-അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍  ഫോറം   പത്താം വാര്‍ഷിക ത്തോടനു ബന്ധിച്ച് കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.  കഥ 4 പേജിലും കവിത 40 വരിയിലും കവിയാന്‍ പാടില്ല. തിരഞ്ഞെടുത്ത രചനകള്‍ പ്രമുഖ എഴുത്തു കാരുടെ പഠന ത്തോടൊപ്പം കൈരളി യുടെ സുവനീറില്‍ പ്രസിദ്ധീകരി ക്കുന്നതാണ്.  സൃഷ്ടികള്‍ നവംബര്‍ 30നു മുന്‍പായി ലഭിക്കണം. വിജയികള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.  സൃഷ്ടികള്‍ ലഭിക്കേണ്ടതായ വിലാസം : സാഹിത്യ വിഭാഗം സിക്രട്ടറി, കൈരളി കള്‍ച്ചറല്‍  ഫോറം , പോസ്റ്റ്‌ ബോക്സ് : 2058,  എന്‍. പി. സി. സി. –  മുസ്സഫ, അബുദാബി, യു. എ. ഇ.  കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 98 422 45 (അഷറഫ് ചമ്പാട്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സേതുവിന്‍റെ “പെണ്ണകങ്ങള്‍” പ്രകാശനം ചെയ്തു

November 1st, 2010

sethu-pennakangal-book-release-epathram

ഷാര്‍ജ : പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ ഏറ്റവും പുതിയ രചനയായ “പെണ്ണകങ്ങള്‍” ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ ഡി. സി. ബുക്സ്‌ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. സേതുവിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പുസ്തകോത്സവം ഡയറക്ടര്‍ അഹമ്മദ്‌ അല്‍ അമീരിയും ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഓഫ് ഗള്‍ഫ്‌ സ്റ്റഡീസ് കണ്സള്‍ട്ടന്റ് ഡോ. എസ്. ഡി. കാര്‍ണിക്, ബാലചന്ദ്രന്‍ തെക്കെന്മാര്‍, അസ്മോ പുത്തന്ചിറ എന്നിവര്‍ പങ്കെടുത്തു. കുഴൂര്‍ വിത്സണ്‍ പുസ്തകം പരിചയപ്പെടുത്തുകയും സേതുവും വായനക്കാരുമായുള്ള സംവാദത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“നിലവിളികള്‍ക്ക്‌ കാതോര്‍ക്കാം” ദുബായില്‍ പ്രകാശനം ചെയ്തു

October 30th, 2010

thomas-cheriyan-book-release

ദുബായ്‌ : തോമസ്‌ ചെറിയാന്റെ നിലവിളികള്‍ക്ക് കാതോര്‍ക്കാം എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം ദുബായില്‍ നടന്നു. ഇന്നലെ വൈകീട്ട് ഖിസൈസ്‌ റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന പ്രകാശന ചടങ്ങില്‍ കവി സുറാബ് മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പുരസ്കാര ജേതാവായ പി. മണികണ്ഠനു പുസ്തകം നല്‍കി കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

e പത്രം പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. കാസര്‍ക്കോട്ടെ ജനങ്ങള്‍ അനുഭവിക്കുന്ന രോഗങ്ങളുടെയും വൈകല്യങ്ങളുടെയും കാരണം പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്‍ തങ്ങളുടെ കശുമാവിന്‍ തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി അല്ല എന്ന കേന്ദ്ര മന്ത്രി കെ. വി. തോമസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടെ ജനത്തിന്റെ ദുരിതം വെളിപ്പെടുത്തുന്ന സി-ഡിറ്റ്‌ നിര്‍മ്മിച്ച “പുനര്‍ജനി” എന്ന ഹ്രസ്വ ചിത്രമാണ് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിച്ചത്. ഏതാനും മല നിരകളിലായി പരന്നു കിടക്കുന്ന പ്ലാന്റേഷന്‍ കൊര്‍പ്പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളുടെ ഇടയില്‍ ജനവാസമുള്ള പ്രദേശങ്ങളുമുണ്ട്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇവിടെയെല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നു. ഇത് മനുഷ്യരുടെ മുകളിലും പതിക്കുന്നു. ഇവിടത്തെ വായുവിലും ജലത്തിലും കലരുന്നു. അങ്ങനെ ദൂര വ്യാപകമായ അനന്തര ഫലങ്ങളും ഉളവാക്കുന്നു. ചര്‍മ്മ രോഗങ്ങളും ക്യാന്‍സറും പോലുള്ള രോഗങ്ങളും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജനന വൈകല്യങ്ങളും സമ്മാനിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചത് എന്ന് e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

sindhu-manoharan

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ഇസ്മായീല്‍ മേലടി സ്വാഗതവും ജ്യോതി കുമാര്‍ മോഡറേറ്ററും ആയിരുന്നു. കവി മുളക്കുളം മുരളീധരന്‍ പുസ്തക പരിചയം നടത്തി. പുസ്തക വിചാരത്തില്‍ ഉപഭോഗ സംസ്കാരം (കഥകള്‍ – വെര്‍ച്വല്‍ വേള്‍ഡ്‌, സ്ക്രീനില്‍ ശേഷിക്കുന്നതെന്ത്‌, ബമ്പര്‍ പ്രൈസ്‌) – നാസര്‍ ബേപ്പൂര്‍, അണു കുടുംബങ്ങളിലെ ആണ്‍ – പെണ്‍ വ്യവഹാരങ്ങള്‍ (കഥകള്‍ – യാത്ര, നിലവിളികള്‍ക്ക് കാതോര്‍ക്കാം, ഓട്ടത്തിനൊടുവില്‍) – സിന്ധു മനോഹരന്‍, തലമുറകളുടെ മുറിവും നീതിബോധവും, വര്‍ത്തമാന കാലത്ത്‌ (കഥകള്‍ – തിരുമുറിവുകള്‍, ചരിത്ര പ്പുട്ടില്‍ സോളമന്‍) – രവി പുന്നക്കല്‍, തൊഴില്‍ രാഹിത്യ സങ്കീര്‍ണ്ണതകള്‍ (കഥകള്‍ – സമയ സന്ധ്യകള്‍, കൊണ്ക്രീറ്റ്‌) – സി. വി. സലാം, യുദ്ധം, അധിനിവേശം, സാമ്രാജ്യത്വം (കഥകള്‍ – ഫണ്‍ റേസ്‌, ആശങ്കകള്‍ക്ക് വിരുന്നു പാര്‍ക്കാന്‍ ഒരു ജീവിതം) – റാം മോഹന്‍ പാലിയത്ത്, ആഗോളീകരണ കാലത്തെ ധനാസക്തികള്‍ (കഥകള്‍ – ജനിതകം, ഹോള്‍ഡര്‍ ഓഫ് ഇന്ത്യന്‍ പാസ്പോര്‍ട്ട് നമ്പര്‍ K010…) – ലത്തീഫ്‌ മമ്മിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

എ. എം. മുഹമ്മദ്‌, സൂസന്‍ കോരുത്ത്, കമറുദ്ദീന്‍ ആമയം, പി. കെ. മുഹമ്മദ്‌, കബീര്‍, പി. ആന്റണി, സുരേഷ് പാടൂര്‍, മനാഫ്‌ കേച്ചേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“കൈരളി മുത്തിന്റെ നാട്ടില്‍” പ്രകാശനം

October 28th, 2010

book-release-epathramദുബായ്‌ : ആലപ്പുഴ അഹമ്മദ്‌ കാസിമിന്റെ പുതിയ പുസ്തകം “കൈരളി മുത്തിന്റെ നാട്ടില്‍” എന്ന കഥ – കവിതാ സമാഹാരം ഗള്‍ഫ്‌ തല പ്രകാശനം അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ നിര്‍വഹിക്കും. ദുബായ്‌ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കാണ് ചടങ്ങ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 9812710 / 055 2992962

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 1012345...10...Last »

« Previous Page« Previous « ഷെയ്ഖ്‌ സഖ്ര്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമി അന്തരിച്ചു
Next »Next Page » മയ്യില്‍ എന്‍. ആര്‍. ഐ. കുടുംബ സംഗമം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine