ഓണ്‍ലൈന്‍ പത്രങ്ങള്‍ നിര്‍ണ്ണായകം

August 7th, 2010

moideenkoya-kk-epathramദുബായ്‌ : ഇന്നത്തെ മാധ്യമ രംഗത്ത്‌ eപത്രം പോലുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ വഹിക്കുന്ന സ്വാധീനം നിര്‍ണ്ണായകമാണ് എന്ന് യു.എ.ഇ. മാധ്യമ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ബഹുമുഖ പ്രതിഭയുമായ കെ. കെ. മൊയ്തീന്‍ കോയ പ്രസ്താവിച്ചു. ജീവിത ശൈലിയില്‍ വന്ന മാറ്റത്തോടെ പത്രം തുറന്നു വായിക്കുന്നതിനേക്കാള്‍ വാര്‍ത്തകള്‍ പെട്ടെന്ന് അറിയുവാന്‍ ഇന്റര്‍നെറ്റ്‌ മാധ്യമങ്ങളെയാണ് ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് എന്നതിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്നു. ചാനലുകളോ പത്രങ്ങളോ അപ്രാപ്യമായ ജോലി തിരക്കിനിടയില്‍ പോലും ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ അറിയുവാന്‍ ഇന്ന് മലയാളി ശ്രദ്ധിക്കുന്നു. പുരോഗമനപരമായ ഇത്തരം നവീന സാങ്കേതിക വിദ്യകളെയും പ്രവണതകളെയും ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് മൌഢ്യമാവും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്നലെ ദുബായില്‍ നടന്ന ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള മാധ്യമ രംഗത്ത്‌ ഓണ്‍ലൈന്‍ പത്രങ്ങളുടെ പ്രസക്തി ഇന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ അംഗീകരിച്ചു കഴിഞ്ഞതാണ്. ഓണ്‍ലൈന്‍ മാധ്യമ സാദ്ധ്യതകള്‍ പലപ്പോഴും പരമ്പരാഗത അച്ചടി മാധ്യമത്തെ ഒരു പുരാവസ്തു ആക്കി മാറ്റുന്നു എന്നും കരുതുന്നവരുണ്ട്. പല പ്രമുഖ അന്താരാഷ്‌ട്ര പത്രങ്ങളും നേരിട്ട നഷ്ടത്തിന്റെ കണക്കുകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള “ക്രിസ്റ്റ്യന്‍ സയന്‍സ് മോണിട്ടര്‍” 2008ല്‍ തന്നെ തങ്ങളുടെ ശ്രദ്ധ ഓണ്‍ലൈനിലേക്ക് തിരിക്കുകയുണ്ടായി. ഏപ്രില്‍ 13, 2005ല്‍ മാധ്യമ രാജാവായ ന്യൂസ് കോര്‍പ്പൊറേയ്ഷന്‍ മേധാവി റൂപേര്‍ട്ട് മര്‍ഡോക്ക്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് പേപ്പര്‍ എഡിറ്റര്‍സിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

“ഓണ്‍ലൈന്‍ പത്രങ്ങള്‍ പ്രിന്റ്‌ മാധ്യമങ്ങളുടെ ചരമക്കുറിപ്പ് എഴുതുമെന്ന് നാമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍ ഇത് നമ്മെ അത്രയൊന്നും ബാധിക്കാതെ അരികത്ത്‌ കൂടി പതുക്കെ കടന്നു പോകും എന്ന് നാമൊക്കെ ആഗ്രഹിച്ചതുമാണ്. എന്നാല്‍ ഇത് നടന്നില്ല. ഇനിയും ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ നമുക്ക് അവഗണിക്കാന്‍ ആവില്ല. കാര്‍ണഗീ കോര്‍പ്പൊറേയ്ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 18-34 വയസ്സ് വരെയുള്ള ആളുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പരമ്പരാഗത പത്രങ്ങള്‍ വായിക്കുന്നത്. 9 ശതമാനം പേര്‍ മാത്രമേ ഇത്തരം പത്രങ്ങള്‍ വിശ്വാസയോഗ്യം ആണെന്ന് കരുതുന്നുമുള്ളൂ. സംശയമുണ്ടെങ്കില്‍ പുതിയ തലമുറയെ, നിങ്ങളുടെ മക്കളെ നിരീക്ഷിക്കുക.”

ഓണ്‍ലൈന്‍ പത്രങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ച് യു.എ.ഇ. യിലെ “പരമ്പരാഗത” മാധ്യമ കൂട്ടായ്മകളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അബുദാബിയിലെ മാധ്യമ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അസോസിയേഷന്‍ ഈ കാര്യത്തില്‍ തികച്ചും പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. e പത്രം അടക്കമുള്ള ഓണ്‍ലൈന്‍ പത്രങ്ങള്‍ അബുദാബി ഇന്ത്യന്‍ മീഡിയ അസോസിയേഷനില്‍ അംഗങ്ങളാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിരന്തന പുരസ്കാരം ഇന്ന് സമ്മാനിക്കും

August 6th, 2010

km-abbas-nm-aboobackerദുബായ്‌ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ചിരന്തന സാംസ്കാരിക വേദി എല്ലാ വര്‍ഷവും നല്‍കി വരുന്ന 2009ലെ ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും (സിറാജ് ദിനപത്രം), എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ ന്യൂസ്) എന്നിവര്‍ക്ക്‌ ഇന്ന് (ഓഗസ്റ്റ്‌ 6, 2010) വെള്ളിയാഴ്ച രാത്രി 8 മണിക്ക് ദെയറയിലുള്ള ഫ്ലോറ അപ്പാര്‍ട്ട്മെന്റ് ഹോട്ടല്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സമ്മാനിക്കും എന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദാലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പ്രശംസാ പത്രം, പൊന്നാട, ഉപഹാരം എന്നിവ അടങ്ങിയതാണ് പുരസ്കാരം. യു.എ.ഇ. യിലെ സാമൂഹ്യ സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

എം.സി.എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്‌, കെ. ചന്ദ്രസേനന്‍, ഷാര്‍ലി ബെഞ്ചമിന്‍, ഇ.എം. അഷ്‌റഫ്‌, എം.കെ.എം. ജാഫര്‍, നിസാര്‍ സയിദ്‌, ജലീല്‍ പട്ടാമ്പി, ടി.പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമ്മദ്‌, പ്രൊഫ. ബി. മൊഹമ്മദ്‌ അഹമ്മദ്‌, പി.പി. ശശീന്ദ്രന്‍ എന്നിവര്‍ക്ക്‌ ഇതിനു മുന്‍പ്‌ ചിരന്തന മാധ്യമ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മാധ്യമ സെമിനാര്‍ ശ്രദ്ധേയമായി

August 5th, 2010

media-seminar-epathramദുബായ്: ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’  എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ നടത്തിയ   മാധ്യമ സെമിനാര്‍   ശ്രദ്ധേയമായി. സൃഷ്ടിയും സംഹാരവും, മാധ്യമങ്ങള്‍ വാര്‍ത്ത കളിലൂടെ നിര്‍വ്വഹി ക്കുന്നത് വഞ്ചനാ പരമാണ് എന്നും നിജസ്ഥിതി യാണ് ജനങ്ങളില്‍ എത്തിക്കേണ്ടത് എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

media-seminar-cvm-epathram

സി. വി. എം. വാണിമേല്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

 
മലയാള മനോരമ മുഖ്യ പത്രാധിപര്‍ കെ. എം. മാത്യു വിന്‍റെ നിര്യാണ ത്തില്‍ അബ്ദുള്ള ക്കുട്ടി ചേറ്റുവ അനുശോചനം രേഖപ്പെടുത്തി. ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്ന പരിപാടി സി. വി. എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു.

media-seminar-jabbari-epathram

കെ. എം. ജബ്ബാരി സെമിനാറില്‍ സംസാരിക്കുന്നു

പ്രമുഖ മാധ്യമ പ്രവര്‍ത്ത കരായ കെ. എം. ജബ്ബാരി, വി. എം. സതീഷ്‌, ഷീലാ പോള്‍, ഇ. സാദിഖ്‌ അലി, ഓ.കെ. ഇബ്രാഹിം, ബീരാവുണ്ണി തൃത്താല, മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്മായില്‍ ഏറാമല  വിഷയം അവതരിപ്പിച്ചു.  അഷ്‌റഫ്‌ കിള്ളിമംഗലം, അബ്ദുല്‍ സലാം എലാങ്കോട്, ഉമര്‍ മണലാടി, സലാം ചിറനെല്ലൂര്‍, അഷ്‌റഫ്‌ പിള്ളക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസ മയൂരം പുരസ്കാര സമര്‍പ്പണം ശനിയാഴ്ച

July 30th, 2010

pravasa-mayooram-awards-epathramദുബായ് :  എം. ജെ. എസ്. മീഡിയ (M. J. S. Media) യുടെ വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ഏഴു വിശിഷ്ട വ്യക്തി ത്വങ്ങളെ ആദരിക്കുന്ന തിനായി പ്രഖ്യാപിച്ച ‘പ്രവാസ മയൂരം’  പുരസ്കാരങ്ങള്‍ ജൂലായ്‌ 31 ശനിയാഴ്ച  വൈകീട്ട്  7 മണിക്ക്  ദുബായ്‌ ഹയാത്ത് റീജന്‍സി  യില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍  വിതരണം ചെയ്യും.

പ്രവാസി സമൂഹത്തിന് നിരവധി സംഭാവന കള്‍ നല്‍കി, വിശിഷ്യാ തങ്ങളുടെ സ്ഥാപനങ്ങ ളില്‍  നിരവധി പേര്‍ക്ക് ജോലി നല്‍കി,  തങ്ങള്‍ വളരുന്നതി നോടൊപ്പം പൊതു സമൂഹത്തെ യും വളരാന്‍ അനുവദിക്കുകയും നിരവധി കുടുംബങ്ങള്‍ക്ക്‌ കൈത്താങ്ങായി വര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌ എന്നിവരെയാണ്  ‘പ്രവാസ മയൂരം’  പുരസ്കാരം  നല്‍കി ആദരിക്കുന്നത്.

അതോടൊപ്പം തന്നെ കലാ – സാംസ്കാരിക – മാധ്യമ രംഗത്തും മറ്റു വിവിധ മേഖല കളിലും തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച  ഒരു ഡസന്‍ വ്യക്തിത്വങ്ങളെയും എം. ജെ. എസ്. മീഡിയ വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നുണ്ട്.  പ്രസ്തുത ചടങ്ങില്‍  യു. എ. ഇ. യിലെ ചലച്ചിത്ര കാരന്‍  അലി ഖമീസ്‌,  ചലച്ചിത്ര നടന്‍ ഇന്നസെന്‍റ് എന്നിവര്‍ മുഖ്യാതിഥികളായി  പങ്കെടുക്കുന്ന തായിരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമ സെമിനാര്‍ ദുബായില്‍

July 29th, 2010

media-seminar-epathramദുബായ് : ‘സൃഷ്ടി സ്ഥിതി സംഹാരം – വര്‍ത്തമാന മാധ്യമ വിവക്ഷ’  എന്ന വിഷയത്തെ ആസ്പദമാക്കി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. പത്ര പ്രവര്‍ ത്തന രംഗത്ത് ചരിത്ര പരമായ ദൗത്യം നിര്‍ വ്വഹിച്ച കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകരില്‍ ഒരാളായ കെ. എം. സീതി സാഹിബിന്റെ സ്മരണക്കായി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായിട്ടാണ് സീതി സാഹിബ് വിചാര വേദി ഈ സെമിനാര്‍ ഒരുക്കുന്നത് .

ആഗസ്റ്റ്‌ 2 തിങ്കളാഴ്ച രാത്രി 8 മണിക്ക്  ദുബായ് കെ. എം. സി. സി. ഹാളില്‍ നടക്കുന്ന സെമിനാറില്‍  സി. വി. എം. വാണിമേല്‍ മോഡറേറ്റര്‍ ആയിരിക്കും. പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം അബുദാബി കറസ്പോണ്ടന്റ്), കെ. എം. ജബ്ബാരി (സലഫി ടൈംസ്), ഷീലാ പോള്‍ (മലയാള നാട്), വി. എം. സതീഷ് (എമിറേറ്റ്സ് 24/7), കെ. കെ. മൊയ്തീന്‍ കോയ (യു.എ.ഇ. എക്സ്ചേഞ്ച്), ഇസ്മായില്‍ മേലടി (ദുബായ്‌ മുന്‍സിപ്പാലിറ്റി), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), എന്‍. വിജയ് മോഹന്‍ (അമൃത),  ജലീല്‍ പട്ടാമ്പി (മിഡില്‍ ഈസ്റ്റ്‌ ചന്ദ്രിക), ബഷീര്‍ തിക്കൊടി, ഫൈസല്‍ ബിന്‍ അഹമ്മദ് (ഏഷ്യാനെറ്റ്), ഷാബു  കിളിത്തട്ടില്‍ (ഹിറ്റ്‌ എഫ്. എം.), റീനാ സലീം, ബഷീര്‍ അഹമ്മദ് ബുര്‍ഹാനി, മസ് ഹറുദ്ധീന്‍ തുടങ്ങി യു. എ. ഇ. യിലെ സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്‌ വിളിക്കുക : അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ 050 37 67 871

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 5 of 6« First...23456

« Previous Page« Previous « ചങ്ങാതി ക്കൂട്ടം ശ്രദ്ധേയമായി
Next »Next Page » പരിസ്ഥിതിയും വികസനവും: സെമിനാര്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine