കവി അയ്യപ്പന്റെ നിര്യാണത്തില്‍ അനുശോചിച്ചു

October 27th, 2010

ദുബായ് : പ്രമുഖ കവി എ. അയ്യപ്പന്‍റെ ആകസ്മിക വേര്‍പാടില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന “കടന്നപ്പള്ളി പ്രവാസ വേദി” അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാളമില്ലാത്ത പാമ്പ്‌ വെയിലില്‍ വീണു മരിച്ചെന്നും ആ മരണം കേരളത്തിലെ സാംസ്കാരിക ലോകത്തിന്റെയും സാധാരണ മനുഷ്യരുടെയും മനസ്സുകളില്‍ ആഴമേറിയ ദുഃഖമേല്‍പ്പിച്ചെന്നും പ്രസിഡണ്ട് പ്രകാശന്‍ കടന്നപ്പള്ളി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍

October 24th, 2010

ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.

സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്‌. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.

സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനം

October 5th, 2010

ms-sreenivasan-kerala-kaumudi-epathram

അബുദാബി : കേരള കൌമുദി മാനേജിംഗ് ഡയറക്ടര്‍ ശ്രീ എം. എസ്. ശ്രീനിവാസന്റെ നിര്യാണത്തില്‍ അബുദാബി മലയാളി സമാജം യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ജനറല്‍ സെക്രട്ടറി യേശുശീലന്‍ ബി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷുക്കൂര്‍ ചാവക്കാട്, ഇടവ സൈഫ്, ട്രഷറര്‍ ജയപ്രകാശ് വി., ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കരീം, ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ പട്ടാമ്പി, ആര്ട്സ് സെക്രട്ടറി ബിജു കിഴക്കനേല, നിസാര്‍ ടി. എം., അനില്‍ കുമാര്‍ കെ. കെ., അബ്ദുല്‍ റഹ്മാന്‍ കെ., ഷക്കീര്‍ ഹുസൈന്‍ കെ. കെ. എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുശോചിച്ചു

September 25th, 2010

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെ രക്ഷാധികാരിയും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകനും സബാ ഗ്രൂപിന്റെ എം. ഡി. യുമായ സബാ ജോസഫിന്റെ പിതാവ് ജോബിന്‍ ജോസഫിന്റെ നിര്യാണത്തില്‍ പാം സാഹിത്യ സഹകരണ സംഘം അനുശോചിച്ചു. പാം പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എല്ലാ എക്സിക്യൂട്ടിവ്‌ അംഗങ്ങളും പങ്കെടുത്തു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

റോയല്‍ ഫോട്ടോഗ്രാഫര്‍ നൂര്‍ അലി റാഷിദ് അന്തരിച്ചു

August 20th, 2010

noor-ali-rashid-epathram

അബുദാബി : യു. എ. ഇ.  രാജ കുടുംബ ത്തിന്‍റെ  ഫോട്ടോ ഗ്രാഫര്‍ നൂര്‍ അലി റാഷിദ് (80) അന്തരിച്ചു. അബൂദാബി യുടെ ഭരണം കൈയ്യാളുന്ന അല്‍ നഹ്‌യാന്‍ കുടുംബ ത്തിന്‍റെത് അടക്കമുള്ള നിരവധി ഭരണാധികാരി കളുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിരുന്നു.  ലോകത്തിലെ പ്രമുഖരായ നേതാക്കളുടെ എല്ലാം ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തി യിരുന്നു.  ‘ഫോട്ടോഗ്രാഫര്‍ ഓഫ് ദ മില്ല്യെനിയം’ അടക്കം എണ്‍പതോളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 3 of 612345...Last »

« Previous Page« Previous « ഗള്‍ഫ്‌ ജീവിതാവിഷ്ക്കാരം ബ്ലോഗിലൂടെ
Next »Next Page » റമളാന്‍ കാരുണ്യത്തിന്‍റെ സ്നേഹ വസന്തം: പേരോട് »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine