അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍

October 24th, 2010

ഷാര്‍ജ : കവിതയുടെ സ്വാഭാവിക രീതി ശാസ്ത്രങ്ങളെ തിരസ്കരിച്ചു കൊണ്ട് തനിക്കു മാത്രം അവകാശപ്പെട്ട ഒരു കാവ്യ രീതിയിലുടെ സഞ്ചരിച്ച മലയാള കവിതയിലെ അത്ഭുതമായിരുന്ന ശ്രീ എ. അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

കാല്‍പനിക വല്കരിക്കപ്പെട്ട പ്രണയത്തെ കോറിയിടുമ്പോഴും തെല്ലും ചിതറി തെറിക്കാത്ത മൂര്‍ത്തമായ രാഷ്ട്രീയ ബോധത്തിന്റെ തീ പൊരികള്‍ വാക്കുകളില്‍ അദ്ദേഹം കാത്തു വെച്ചു. അനാഥവും അരക്ഷിതവുമായ ജീവിതങ്ങളെ ശ്ളഥ ബിംബങ്ങളിലൂടെ കാവ്യവല്‍കരിക്കുകയും അത് സ്വ ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തു അദ്ദേഹം. കാല്പനികമായ ഒരു അന്യഥാ ബോധം അദ്ദേഹത്തിന്റെ കവിതകളിലെ അന്തര്‍ധാര യായിരുന്നു.

സമകാല മലയാള കവിതയിലെ ഏറ്റവും തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ശ്രീ അയ്യപ്പന്റെ മരണത്തോടെ അവസാനിച്ചത്‌. ജീവിതം മുഴുവന്‍ കാവ്യ ഭിക്ഷയ്ക്കായി നീക്കി വെച്ച കവിയായിരുന്നു അദ്ദേഹം. പൊയ്മുഖമില്ലാതെ ജീവിച്ചു മരണത്തിലേക്ക് അനാഥനായി നടന്നു പോയ മലയാളത്തിന്റെ മനുഷ്യ ഭാവം അയ്യപ്പന് മാസ് ഷാര്‍ജയുടെ ആദരാഞ്ജലികള്‍. രൂപത്തേക്കാള്‍ ഉള്ളടക്കം തന്നെയാകാന്‍ ഇഛിച്ച അയ്യപ്പന്റെ വിയോഗ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു.

സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം , 25 /10 /2010 തിങ്കളാഴ്ച വൈകുന്നേരം ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ മാസ്സ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനുശോചന യോഗത്തിലേക്ക് അയ്യപ്പനെ സ്നേഹിച്ച എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മാസ് ഷാര്‍ജ സെക്രട്ടറി അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെണ്ണെഴുത്തുകാര്‍ പടയണി ചേരണം : കുരീപ്പുഴ ശ്രീകുമാര്‍

October 18th, 2010

sabeena-m-sali-epathram
റിയാദ്‌: മലയാള കവിതയില്‍ പുരുഷാധിപത്യം ശക്തമാണെന്നും അതിനെതിരെ സ്ത്രീ മുന്നേറ്റത്തിന്‌ സ്ത്രീ കവികളുടെ പടയണി ഉണ്ടാവണമെന്നും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രവാസി എഴുത്തുകാരി സബീന എം. സാലിയുടെ ‘ബാഗ്ദാദിലെ പനിനീര്‍പ്പൂക്കള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

kureepuzha-audience

മറ്റെല്ലാ മേഖലയിലുമെന്ന പോലെ തന്നെ വല്ലാത്തൊരു പുരുഷ മേധാവിത്വമാണ്‌ കവിതയിലും. എന്നാല്‍ സ്ത്രീ സ്വരം ശക്തമായി കേട്ടു തുടങ്ങിയ കാലമാണിത്‌. തമിഴിലെ അവ്വയാര്‍ എന്ന കവിയത്രിയെ പോലൊരു സ്ത്രീ ശബ്ദം നേരത്തെ അത്ര ശക്തമായി, പുരുഷനൊപ്പം നില്‍ക്കും വിധം മലയാളത്തിലുണ്ടായില്ല. ബാലാമണിയമ്മ, സുഗത കുമാരി, വിജയ ലക്ഷ്മി, ലളിതാ ലെനിന്‍, മ്യൂസ്‌ മേരി, റോസ്‌ മേരി എന്നിവരില്‍ തുടങ്ങി സ്കൂള്‍ വിദ്യാര്‍ഥിനിയായ അഭിരാമിയിലൂടെ ഒരു ശക്തമായ സ്ത്രീ സാന്നിദ്ധ്യത്തിന്റെ തുടര്‍ച്ചയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്‌. എങ്കിലും പുരുഷ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ സംവരണത്തിന്റെ ഈ കാലത്തും കഴിഞ്ഞിട്ടില്ല എന്നത്‌ വസ്തുതയാണ്‌. സാഹിത്യത്തിലും സ്ത്രീക്ക്‌ ഇടം വേണം. അതു കൊണ്ടു തന്നെ പെണ്ണെഴുത്തു വേണം. ദളിത്‌ സാഹിത്യം എന്ന പോലെ പെണ്ണഴുത്തു പ്രത്യേക വിഭാഗമായി തന്നെ ശക്തിപ്പെടണം. താന്‍ ദളിതയായ പുരുഷ മേല്‍ക്കോയ്മക്കെതിരെ കവിതയില്‍ സ്ത്രീകളുടെ മുന്നേറ്റമുണ്ടാവണം. അതിന്‌ പടയണി ചേരണം. മലയാളത്തിലെ ആദ്യത്തെ താരാട്ടു പാട്ടുണ്ടാക്കിയത്‌ നാമൊക്കെ പഠിച്ചു വെച്ചിരിക്കുന്നതു പോലെ ഇരയിമ്മന്‍ തമ്പിയല്ല. ഏതെങ്കിലും ഒരു കര്‍ഷക തൊഴിലാളി അമ്മയായിരിക്കും അത്‌. അവരുടെ കുട്ടിയെ ഉറക്കാന്‍ പാടിയുണ്ടാക്കി യതായിരിക്കുമത്‌. ‘വാവോ…വാവോ…’ എന്ന്‌ തുടങ്ങുന്ന അത്തരമൊരു താരാട്ട്‌ പാട്ടു കേട്ട ഓര്‍മ്മയുണ്ട്‌.

അധിനിവേശ ശക്തികള്‍ക്കെ തിരെയുള്ള ഏറ്റവും വലിയ വാക്കായുധമാണ്‌ ‘ബാഗ്ദാദ്‌’ എന്ന്‌ സബീനയുടെ കവിതാ സമാഹാരത്തിന്റെ പേര്‌ സൂചിപ്പിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. ബാഗ്ദാദ്‌ എന്ന വാക്ക്‌ ഇന്ന്‌ അധിനിവേശ ത്തിനെതിരെയുള്ള രോഷമാണ്‌. മഹത്തായ ഒരു സംസ്കാരത്തിന്റെ കേന്ദ്രം എന്ന നിലയില്‍ നാം കേട്ട്‌ പഠിച്ച ആ വാക്ക്‌ ഇന്ന്‌ അധിനിവേശ ശക്തികള്‍ക്കെതിരെ നമുക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും തീ പാറുന്ന ആയുധമാണ്‌ – കവി പറഞ്ഞു.

ന്യൂ ഏജ്‌ ഇന്ത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബഥയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സക്കീര്‍ വടക്കുംതല അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്കിന്‌ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കി കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. എ. പി. അഹമ്മദ്‌, ജോസഫ്‌ അതിരുങ്കല്‍, റഫീഖ്‌ പന്നിയങ്കര, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, രഘുനാഥ്‌ ഷോര്‍ണൂര്‍, മൊയ്തീന്‍ കോയ, സിദ്ധാര്‍ഥനാശാന്‍, അബൂബക്കര്‍ പൊന്നാനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവിതയിലൂടെ മലയാളത്തിലേക്ക്‌ വീണ്ടും ജ്ഞാനപീഠ പുരസ്കാരം എത്തിച്ച ഒ. എന്‍. വി. കുറുപ്പിനെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം സമീര്‍ അവതരിപ്പിച്ചു. ചിലിയിലെ ഖനി ദുരന്തം സംബന്ധിച്ച പ്രമേയം ഷാനവാസ്‌ അവതരിപ്പിച്ചു. ഒ. എന്‍. വി. യെ അഭിനന്ദിച്ചു കൊണ്ട്‌ എഴുതിയ സ്വന്തം കവിത ഷൈജു ചെമ്പൂര്‌ ആലപിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ’ എന്ന കവിത ബിലാല്‍ എം. സാലിയും, സബീനയുടെ ‘ബാഗ്ദാദിലെ പനീനീര്‍പ്പൂക്കള്‍’ ഫാത്തിമ സക്കീറും അവതരിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാറിനെ സുബാഷ്‌, ഷാജിബ സക്കീര്‍, കൃപ കൃഷ്ണകുമാര്‍ എന്നിവര്‍ പൂച്ചെണ്ട്‌ നല്‍കിയും ഷാള്‍ അണിയിച്ചും വേദിയിലേക്ക്‌ സ്വീകരിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വര്‍ത്തമാനങ്ങളും വാര്‍ത്തകളുമായി കുഴൂര്‍ വിത്സണ്‍

October 9th, 2010

kuzhoor-vilsan-epathram

അജ്മാന്‍ : ഗോള്ഡ്  101.3 എഫ്. എം. വാര്ത്താധിഷ്ഠിത പരിപാടിയായ വ്യക്തി / വാര്ത്ത / വര്ത്തമാനം ഇന്ന് (ഒക്ടോബര്‍ 9) മുതല്‍ പ്രക്ഷേപണം ആരംഭിക്കും. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് വാര്ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തികളുമായുള്ള വര്ത്തമാനം പ്രക്ഷേപണം ചെയ്യുക.

വ്യക്തി / വാര്ത്ത / വര്ത്തമാനത്തിന്റെ ആദ്യ ലക്കത്തില്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം മനസ്സ് തുറക്കും.

അടുത്തയിടെ ഗോള്‍ഡ്‌ എഫ്. എം. വാര്‍ത്താ വിഭാഗത്തിന്റെ തലവനായി ചുമതല ഏറ്റെടുത്ത ഗള്‍ഫ്‌ റേഡിയോ മാധ്യമ രംഗത്തെ പ്രഗല്‍ഭനായ കുഴൂര്‍ വിത്സനാണ് പരിപാടിയുടെ അവതാരകന്‍. നേരത്തേ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ഇദ്ദേഹം വിഭാവനം ചെയ്തു അവതരിപ്പിച്ച ന്യൂസ് ഫോക്കസ്‌ എന്ന വാര്‍ത്താ പരിപാടിയിലൂടെ ലക്ഷക്കണക്കിന് പ്രവാസി ശ്രോതാക്കളുടെ പ്രിയങ്കരനായ റേഡിയോ അവതാരകനായി പ്രശസ്തി നേടിയതാണ് കുഴൂര്‍ വിത്സണ്‍. സമകാലീന മലയാള കവിതയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവ കവി കൂടിയായ ഇദ്ദേഹം അവതരിപ്പിച്ചിരുന്ന ചൊല്‍ക്കാഴ്ച്ച എന്ന കവിതാ പരിപാടിയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഗോള്ഡ് 101.3 എഫ്. എമ്മിലെ ആദ്യത്തെ വാര്ത്താധിഷ്ഠിത പരിപാടിയാണ് വ്യക്തി / വാര്ത്ത / വര്ത്തമാനം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ ഓണാഘോഷം – ഓ.എന്‍.വി. യെ ആദരിച്ചു

September 30th, 2010

akcaf-onam-onv-honoured-epathram

ദുബായ്‌ : അക്കാഫിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തിയ ഓ.എന്‍.വി. കുറുപ്പിന് അന്നേ ദിവസം തന്നെ ജ്ഞാന പീഠം പുരസ്കാരം ലഭിച്ചതായുള്ള വാര്‍ത്ത ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ആവേശമായി. കാത്തിരുന്ന ആയിരങ്ങളെ കാണാന്‍ കൃത്യ സമയത്ത് തന്നെ എത്തിയ ഓ.എന്‍.വി. യെയും സഹധര്‍മ്മിണി സരോജിനിയും കാണികള്‍ ആവേശപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു.

അധികാര കൊതി പൂണ്ട തലമുറയിലെ അതൃപ്തരായ ചെറുപ്പക്കാര്‍ ജാതിയും, മതത്തെയും, ഭാഷയും, വര്‍ഗീയതയെയും, വംശീയതയെയും കൂട്ട് പിടിച്ചു രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. സാഹോദര്യത്തിന്റെ നാടാണ് കേരളം. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്. സ്നേഹ മതത്തിന്റെ പ്രചാരകര്‍ ആകുവാന്‍ അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.

കൊണ്സല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ ഉദ്ഘാടനം ചെയ്ത പൊതു സമ്മേളനത്തില്‍ അക്കാഫ്‌ പ്രസിഡണ്ട് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊണ്ഫിഡന്റ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. റോയ്‌ സി. ജെ., മേള വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷൌക്കത്ത് അലി എരോത്ത്, ജനറല്‍ കണ്‍വീനര്‍ ആസാദ്‌ മാളിയേക്കല്‍, ഷാജി നാരായണന്‍, സജിത്ത് കെ. വി. എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായ ഷിനോയ് സോമന്‍, സലിം ബാബു, വര്‍ഗീസ്‌ ജോര്‍ജ്‌, വിന്‍സ്‌ കെ. ജോസ്‌, നൌഷാര്‍ കല്ല എന്നിവര്‍ ഓണക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. മണികണ്ഠനെ ആദരിക്കുന്നു

September 22nd, 2010

shakthi-theatres-poetry-evening-epathramഅബുദാബി. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 2010ലെ വിജ്ഞാന സാഹിത്യ ത്തിനുള്ള പുരസ്കാരം നേടിയ പി. മണികണ്ഠനെ അബുദാബി ശക്തി തിയേറ്റേഴ്സ് ആദരിക്കുന്നു. സെപ്തംബര്‍ 25 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ സമകാലീന കവിതകളുടെ സായാഹ്നമായ സമകാലീനം എന്ന പരിപാടിയോ ടനുബന്ധിച്ചാണ് ആദരിക്കല്‍ ചടങ്ങ്. കവി സമ്മേളനത്തില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ പങ്കെടുക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « ഇന്ത്യാ യു.എ.ഇ. രാഷ്ട്രീയ ചര്‍ച്ച
Next »Next Page » പ്രേരണ ദെയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine