എ. പി. ഇബ്രാഹിന് യാത്രയയപ്പ്

December 18th, 2010

mass-sharjah-farewell-epathram

ഷാര്‍ജ : പ്രവാസി സമൂഹം നേടി ത്തരുന്ന വിദേശ മൂലധനത്തെ കുറിച്ചും, അതിന്റെ പുനര്‍ വിന്യാസങ്ങളെ ക്കുറിച്ചും എങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോഴും, ജീവിതത്തിന്റെ ആഹ്ലാദവും സന്താപവും ഏകാന്തനായി മാത്രം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെയും മാനസിക സംഘര്‍ഷങ്ങളെ ക്കുറിച്ച് സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുന്‍ എം. പി. എ. വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. നീണ്ട 38 വര്‍ഷ ക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എ. പി. ഇബ്രാഹിന് 17/12/2010 വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍് അസോസിയേഷന്‍ ഹാളില്‍ നടന്ന വിപുലമായ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഏകാന്തനായി പ്രവാസിയും, നാട്ടിലുള്ള നാഥനില്ലാത്ത കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പൊതു സമൂഹത്തിന്റെ വിഷയമെന്ന നിലയില്‍ തിരിച്ചറിയ പ്പെടേണ്ടതുണ്ട്. ഏറെ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ നേരിടുന്ന അന്യതാ ബോധത്തിന് പരിഹാര മെന്നോണം, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒന്നിച്ചു ചേരാനുള്ള ഒരു സങ്കേതത്തിന്റെ പണിപ്പുരയിലാണ് തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍ അനുബന്ധ പ്രഭാഷണം നടത്തി

എ. പി. ഇബ്രാഹിമിന് എ. വിജയ രാഘവനും, ശ്രീമതി സുലേഖ ഇബ്രാഹിമിന് മാസ് വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി ഉഷാ പ്രേമരാജനും പ്രശസ്തി ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എ. പി. ഇബ്രാഹിം.

മാസ് ഷാര്‍ജയുടെ സെക്രട്ടറി, അബുദാബി ശക്തി തിയേറ്റേഴ്സിന്റെ സെക്രട്ടറി, പ്രസിഡന്ട്, കേരള സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 മുതല്‍ 98 വരെ 25 വര്‍ഷക്കാലം അബുദാബിയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മാസ് എന്നിവയുടെ ഭാഗമായി ഷാര്‍ജയിലെ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷത്തോളം എ. പി. വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.

ചടങ്ങില്‍ വെച്ച് 2011 ജനുവരിയില്‍ മാസ് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം എ. വിജയരാഘവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രെഷറര്‍ പി. പി. ദിലീപിന് നല്‍കി ക്കൊണ്ട് നിര്‍വഹിച്ചു.

mass-sharjah-logo

മാസ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം

യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യാസീന്‍ (ഐ. എം. സി. സി.), ജോയ്‌ തോട്ടുംകല്‍ (ഇന്ത്യന്‍ എക്കോസ്), ഉണ്ണി (അജ്മാന്‍ വീക്ഷണം), ബാബു വര്‍ഗീസ് (ഐ. ഓ. സി.), അബ്ദുള്ളക്കുട്ടി (ദല ദുബായ്), പ്രഭാകരന്‍ (ചേതന) എന്നിവരും മാസ് ഷാര്‍ജയുടെ മുന്‍ ഭാരവാഹികളായ മുരളീധരന്‍, ഹമീദ്‌, മാധവന്‍ പാടി എന്നിവരും സംസാരിച്ചു. എ. പി. ഇബ്രാഹിം മറുപടി പ്രസംഗം നടത്തി.

മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന അധ്യക്ഷത വഹിച്ച ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്‌ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശിഹാബ് തങ്ങളുടെ ആര്‍ദ്ര സ്മരണകള്‍ ഉണര്‍ത്തിയ ഫോട്ടോ പ്രദര്‍ശനം

November 6th, 2010

shihab-thangal-photo-exhibition-epathram

അബൂദാബി : പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത ത്തിലെ അപൂര്‍വ്വ നിമിഷങ്ങളെ  ക്യാമറയില്‍ പകര്‍ത്തി, സര്‍ഗ്ഗധാര ഒരുക്കിയ  ‘ആര്‍ദ്ര മൗനത്തിലേക്കൊരു ജാലകം’ എന്ന ചിത്ര പ്രദര്‍ശനം,  ശിഹാബ് തങ്ങളുടെ ആത്മ മിത്രവും  വ്യവസായ പ്രമുഖനുമായ അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി ഉദ്ഘാടനം ചെയ്തു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പത്മശ്രീ ബി. ആര്‍. ഷെട്ടി, റവ. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ഇ.  പി. മൂസ്സ ഹാജി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി, അബ്ദുള്ള ഫാറൂഖി  തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
 
ശിഹാബ് തങ്ങളുടെ  ചെറുപ്പം മുതല്‍  വ്യക്തി ജീവിത ത്തിലെയും   സാമൂഹിക ജീവിത ത്തിലെയും നിരവധി അവിസ്മരണീയ  മുഹൂര്‍ത്തങ്ങള്‍  പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ വന്‍ വന്‍ ജനാവലി യാണ് കെ. എസ്. സി. അങ്കണത്തില്‍ എത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍ദ്ര മൌനത്തിലേക്കൊരു ജാലകം

November 3rd, 2010

shihab-thangal-exhibition-epathram

അബുദാബി: സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഓര്‍മ്മ ചിത്രങ്ങള്‍ നിരത്തി അബുദാബി സര്‍ഗ്ഗധാര ഒരുക്കുന്ന  ‘ആര്‍ദ്ര മൌനത്തിലേക്കൊരു ജാലകം’ എന്ന ഫോട്ടോ പ്രദര്‍ശനം നവംബര്‍ 5 വൈകീട്ട് 4 .30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍.
ചന്ദ്രിക ദിനപ്പത്ര ത്തിന്‍റെ ഫോട്ടോഗ്രാഫര്‍ ഷംസീര്‍, ശിഹാബ്‌ തങ്ങളുടെ കൂടെ നടന്ന് എടുത്തിരുന്ന അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ പരിപാടിയോടനു ബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കായി ചിത്ര രചനാ മത്സരവും ഒരുക്കിയിരിക്കുന്നു. അന്നേ ദിവസം ഉച്ച തിരിഞ്ഞ് 3 മണി മുതല്‍‍ മത്സരം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ / രക്ഷിതാക്കള്‍, 056 134 70 59  എന്ന ‍നമ്പറിലോ sargadharaabudhabi അറ്റ്‌gmail ഡോട്ട് കോം  എന്ന ഇ-മെയില്‍‍ വിലാസത്തിലോ ബന്ധപ്പെടുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കി

October 27th, 2010

vellappally-natesan-abudhabi-epathram

അബുദാബി : എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അബുദാബി മലയാളി സമാജത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. അബുദാബി മലയാളി സമാജത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യേശുശീലന്‍ , രാജന്‍ അമ്പലതര, ട്രഷറര്‍ ജയപ്രകാശ്‌ എന്നിവര്‍ പ്രസംഗിച്ചു. ജോ. സെക്രട്ടറി അഷ്‌റഫ്‌ പട്ടാമ്പി നന്ദി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണ സദ്യക്ക് ഭക്ഷ്യ മന്ത്രിയും

September 29th, 2010

minister-divakaran-ksc-epathram

അബുദാബി: യു. എ. ഇ. യിലെ പ്രവാസി കളുടെ സാംസ്കാരിക പ്രവര്‍ത്തന രംഗത്ത്‌ പുതിയ ഒരു അദ്ധ്യായം എഴുതി ചേര്‍ത്തു കൊണ്ട് കേരളാ സോഷ്യല്‍ സെന്‍റര്‍ തയ്യാറാക്കിയ ഓണസദ്യ യില്‍, സംസ്ഥാന ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍റെ മഹനീയ സാന്നിദ്ധ്യം പ്രവാസി സമൂഹത്തിന് ഇരട്ടി മധുരമുള്ളതായി തീര്‍ന്നു. അബുദാബിയിലെ തന്നെ മറ്റൊരു ചടങ്ങില്‍ നിന്നും കെ. എസ്. സി. യില്‍ എത്തിച്ചേര്‍ന്ന മന്ത്രി, പ്രവര്‍ത്തകരുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒരു രണ്ടാമൂണിന് തയ്യാറായത്.

ambassador-in-sadhya-epathram
ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖല കളിലെ പ്രശസ്തരും, പ്രഗല്‍ഭരും, മറ്റു സംഘടനാ പ്രതിനിധി കളും പങ്കെടുത്ത ഓണ സദ്യക്ക് നേതൃത്വം നല്‍കിക്കൊണ്ട് സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, ജനറല്‍ സിക്രട്ടറി ബക്കര്‍ കണ്ണപുരം, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ബി. ജയകുമാര്‍, വൈസ്‌ ക്യാപ്റ്റന്‍ മോഹന്‍ദാസ്‌, വനിതാ കണ്‍വീനര്‍ പ്രീതാ വസന്ത് എന്നിവര്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

ksc-onam-sadhya-epathram
അബുദാബി ശക്തി തിയ്യറ്റേഴ്സ്, യുവകലാ സാഹിതി, കല അബുദാബി, നാടക സൌഹൃദം, ഫ്രണ്ട്സ് എ. ഡി. എം. എസ്, ശാസ്ത്ര സാഹിത്യ പരിഷത്ത്‌ തുടങ്ങി അബുദാബിയിലെ അമേച്വര്‍ സംഘടനകളുടെ ഭാരവാഹികളും, സെന്‍റര്‍ പ്രവര്‍ത്തകരുമായ ഒട്ടനവധി വളണ്ടിയര്‍മാരുടെ ചിട്ടയായ പ്രവര്‍ത്തന ത്തിലൂടെ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി തീര്‍ന്നു ഈ സംരംഭം.
ksc-sadhya-epathram

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 612345...Last »

« Previous Page« Previous « അബൂദാബി പോലീസ്‌ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
Next »Next Page » ഉമ ഓണം – 2010 »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine