നിളോത്സവം ഈ മാസം 21 ന്

May 10th, 2010

ഖത്തറിലെ പാലക്കാടന്‍ നാട്ടരങ്ങിന്‍റെ നിളോത്സവം ഈ മാസം 21 ന് നടക്കും.

പാലക്കാട് ശ്രീരാമിന്‍റെ ഫ്യൂഷന്‍ സംഗീതം, എം. ജയചന്ദ്രന്‍റെ നേതൃത്വത്തില്‍ ഗായകരായ ബിജു നാരായണന്‍, കാര്‍ത്തിക്, സിതാര എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടാകും. ടിനി ടോമിന്‍റെ നേതൃത്വത്തില്‍ കോമഡി ഷോയും ഉണ്ടാകും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും

May 10th, 2010

ഖത്തറിലെ അല്‍ മിസ്നാദ് എജ്യുക്കേഷന്‍ സെന്‍ററിന്‍റേയും ഭാരതീയ വിദ്യാഭവന്‍റേയും സംയുക്ത സംരഭവമായ ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര മാനവ വിഭവ വകുപ്പ് സഹമന്ത്രി ഭഗുപതി പുരന്തരേശ്വരിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കേരള വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, ഭാരതീയ വിദ്യാഭവന്‍ ട്രഷറര്‍ ഈശ്വര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

എല്‍. കെ. ജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കുകയെന്ന് സ്കൂള്‍ ചെയര്‍മാന്‍ സി. കെ. മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ഗിരിജ ബൈജു, സലിം പൊന്നമ്പത്ത്, പി. എന്‍. ബാബുരാജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടൂറിസം രംഗത്ത്‌ ഖത്തറിന് മികച്ച നേട്ടം

May 10th, 2010

അന്താരാഷ്ട്ര ടൂറിസം രംഗത്ത് ഖത്തര്‍ മികച്ച നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. ടൂറിസം വഴിയുള്ള വരുമാനത്തിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ല്‍ ഒരു മില്യണിലേറെ ടൂറിസ്റ്റുകള്‍ ഖത്തറില്‍ എത്തിയതായാണ് കണക്ക്.

2010 ല്‍ ഇതിലേറെ പേര്‍ എത്തുമെന്നാണ് ഖത്തര്‍ ടൂറിസം അഥോറിറ്റി കണക്ക് കൂട്ടുന്നത്. വിദേശ ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനായി ടൂറിസം രംഗത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പണി പൂര്‍ത്തിയായി വരുന്ന എക്സിബിഷന്‍ സെന്‍റര്‍ ഇതിന്‍റെ ഭാഗമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍

April 11th, 2010

ഖത്തറിലെ ഓണ്‍ അറൈവല്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. പുതിയ നിയമ പ്രകാരം അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ 33 രാജ്യങ്ങളി ലുള്ളവര്‍ക്ക് ഇനി വിസ ലഭിക്കണ മെങ്കില്‍ മുന്‍കൂട്ടി അപേക്ഷിക്കണം. ബ്രിട്ടിഷ് പൌരന്മാര്‍ക്ക് ഇനി മുതല്‍ വിസയുടെ അപേക്ഷ യോടൊപ്പം അവസാന മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റുമെന്റും അക്കൌണ്ടില്‍ കുറഞ്ഞത് 1300 ഡോളര്‍ ഉണ്ടായിരിക്കുകയും വേണം. ഫ്രാന്‍സ്, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, ഇറ്റലി, ജര്‍മ്മനി, ന്യൂ സിലാന്റ്, ജപ്പാന്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ പെടുന്നുണ്ട്. കൂടാതെ ഖത്തറില്‍ ബിസിനസ് ആവശ്യത്തിനായി എത്തുന്നവരും മുന്‍കൂറായി അപേക്ഷിക്കണം. ഇതിന് ഖത്തര്‍ പൌരനായ സ്പോണ്സര്‍ കൂടി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ നിയമം മെയ്‌ ഒന്നു മുതലാണ് നിലവില്‍ വരിക.

-

വായിക്കുക:

Page 2 of 3123

« Previous Page« Previous « ‘യോഗശക്തി’ ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു
Next »Next Page » ഖത്തര്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ »

ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine