റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്‌

January 11th, 2010

റിയാദ്: റിയാദിലെ മലയാളികള്‍ക്ക് ഉന്നതമായ ജോലി ലഭ്യമാക്കു ന്നതിനു വേണ്ടി സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ച ഇന്സ്ടിട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 ജനുവരി 2010 വ്യാഴാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി എന്നീ ദിവസ ങ്ങളിലാണ് ക്ലാസ്സ്‌ നടത്തുക.
 
അടിസ്ഥാന വിദ്യാഭ്യാസ മുള്ളവര്‍ക്കും ഇല്ലാത്ത വര്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലി പ്പിക്കാന്‍ കഴിയുന്ന പ്രത്യേക സിലബ സനുസരിച്ചു കഴിവുറ്റ അധ്യാപകരുടെ കീഴിലാണ് ക്ലാസ്സ്‌ നടത്തുന്നത്. ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് ഇന്സ്ടിട്ട്യൂട്ടിന്റെ കോ – ഓര്‍ഡിനേ റ്റര്‍മാരായ നൌഷാദ് ഹുദവി (0561313391 ), സുബൈര്‍ ഹുദവി (0507873738), നൌഷാദ് അന്‍വരി ( 0551316015 ) എന്നിവരുമായി ബന്ധപ്പെടാം.
 
നൌഷാദ് അന്‍വരി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷിഫ അല്‍ ജസീറ റിക്രിയേഷന്‍ ക്ലബ്‌ ഉദ്ഘാടനവും കലാ വിരുന്നും

January 10th, 2010

shifa-al-jazeeraറിയാദ്‌: ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്‌ റിക്രിയേഷന്‍ ക്ലബിന്റെ പ്രവര്‍ത്ത നോദ്ഘാടന ത്തോട നുബന്ധിച്ച്‌ കുടുംബ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. ബഥയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോ റിയത്തില്‍ നടന്ന സംഗമം ക്ലിനിക്ക്‌ മാനേജര്‍ അഷ്‌റഫ്‌ വേങ്ങാട്ട്‌ ഉദ്ഘാടനം ചെയ്തു. റിക്രിയേഷന്‍ ക്ലബ്‌ പ്രസിഡണ്ട് അബ്ദുല്‍ അസീസ്‌ കോഡൂര്‍ അധ്യക്ഷത വഹിച്ചു.
 
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജ്‌ ശേഖര്‍, ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ്‌ മംഗലത്ത്‌, ഡോ. പ്രേമാനന്ദ്‌, ഡോ. ഇക്രം, ഡോ. ജോസ്‌ ചാക്കോ, ഡോ. ഓവൈസ്‌ ഖാന്‍, ഡോ. അലക്സാണ്ടര്‍, ഡോ. ഫ്രീജോ, ഡോ. അഷ്‌റഫ്‌, ഡോ. റൂഹുല്‍ അമീന്‍, ഡോ. വക്കാര്‍, ഡോ. റീന, ഡോ. മിനി, ഡോ. സുമതി, ഡോ. ഇളമതി, ഡോ. ഷെമീം, ഡോ. ഷീല, കെ. ടി. മൊയ്തു, അബ്ദുല്‍ അസീസ്‌ പൊന്മുണ്ടം, യൂസുഫ്‌ ഖാന്‍, അക്ബര്‍ മരക്കാര്‍, നൗഫല്‍ പാലക്കാടന്‍, എസ്‌. നജിം, ബഷീര്‍ കടലുണ്ടി, സിസ്റ്റര്‍ മിനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹനീഫ മുസല്യാര്‍ ഖിറാഅത്ത്‌ നടത്തി. റിക്രിയേഷന്‍ ക്ലബ്‌ കണ്‍വീനര്‍ ദീപക്‌ സോമന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ മുനീര്‍ കിളിയണ്ണി നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ സ്റ്റാഫംഗ ങ്ങളുടെയും കുടുംബാം ഗങ്ങളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ഡോ. ഉമേഷ്‌ കുമാര്‍, ഡോ. സജിത്‌, ജാഫര്‍ ഷാലിമാര്‍, മായ (സാഗരിക), മാളവിക, ജയ്‌മോന്‍, റഫീഖ്‌, ജിനു മോള്‍, ബബ്ലു സ്മിത തുടങ്ങിയവര്‍ ഗാനങ്ങ ളാലപിച്ചു. മുരളി, അക്ബര്‍ മരക്കാര്‍ എന്നിവര്‍ കാവ്യാ ലാപനം നടത്തി.
 

shifa-polyclinic

 
ആശുപത്രി യിലെത്തുന്ന വിവിധ രാജ്യക്കാരായ രോഗികളുടെ വ്യത്യസ്ത ഭാവ പ്രകടനങ്ങള്‍ നര്‍മ്മ രസത്തോടെ അവതരിപ്പിച്ച ‘സോറി സര്‍, താങ്ക്യൂ സര്‍’ എന്ന സ്കിറ്റ്‌ ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഡോ. പ്രേമാനന്ദി​‍െന്‍റ നേതൃത്വത്തില്‍ ഡോ. ഷെമീം, ജയ്‌മോന്‍, ജാഫര്‍ കോഡൂര്‍, ഉബൈദ്‌ എന്നിവര്‍ ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്തു. ഡോ. ഓവൈസ്‌ ഖാനും ജോയിയും ചേര്‍ന്നവ തരിപ്പിച്ച സ്കിറ്റും ദീപക്‌ സോമന്‍ അവതരിപ്പിച്ച ‘ചാന്ത് പൊട്ട്‌’ നൃത്തവും മിമിക്സും സദസിന്‌ ഹരം പകര്‍ന്നു. സാഗരിക, സുരഭി രാജ്‌, ഫഹ്മ അഷ്‌റഫ്‌, ഹദിയ ഷാഹുല്‍ എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു. നാഫിഹ്‌ അനുഭവങ്ങള്‍ അവതരിപ്പിച്ചു. മാസ്കിംഗ്‌ ദ പ്രോഡക്ട്‌ മല്‍സരത്തില്‍ സഹ്‌റാ ഷാഹുല്‍ സമ്മാനം നേടി. ഡോ. സുരേഷും ഡോ. ജോസ്‌ ചാക്കോയും നയിച്ച ക്വിസ്‌ മല്‍സരത്തില്‍ അഷ്‌റഫ്‌ കാസര്‍കോഡ്‌ വിജയിയായി. ഉബൈദ്‌ പരിപാടിയുടെ അവതാര കനായിരുന്നു. വി. കുഞ്ഞി മുഹമ്മദ്‌, ഉമ്മര്‍ വേങ്ങാട്ട്‌, ബാവ താനൂര്‍, റഫീഖ്‌ കാസര്‍ഗോഡ്‌, കെ. ടി. അബ്ബാസ്, ബഷീര്‍ മക്കര പ്പറമ്പ്‌, കെ. ടി. ഉമ്മര്‍, രാജ്‌ തിരുവല്ല, വി. ഫിറോസ്‌, സുബൈര്‍, മന്‍സൂര്‍, മര്‍സൂഖ്‌, ഷിജു, സൈദു, ഷഫ്സീര്‍, ആബിദ്‌, ജലീല്‍ തെക്കതില്‍, മുഹമ്മദ്‌, ഫൈസല്‍, മുബാറക്ക്‌ പൂക്കയില്‍, നിസാം ഓച്ചിറ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
 
നജിം കൊച്ചുകലുങ്ക്, റിയാദ്‍
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

എസ്. വൈ. എസ്. ഓഫീസ് ഉദ്ഘാടനം ചെയ്തു

January 5th, 2010

sys-riyadh-officeറിയാദ് :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടി ഉസ്താദ്‌ എം. കെ. കോടശ്ശേരി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനു വേണ്ടി ഓരോ പ്രവര്‍ത്തകരും ഈ പ്രവാസ ജീവിതത്തിലും സമയം കണ്ടെത്ത ണമെന്നും ഇഖലാ സ്സോടെയും പര ലോക വിജയ ലക്‌ഷ്യം മുന്‍നിറുത്തി യുള്ളതാവണം നമ്മുടെ ഓരോ പ്രവര്‍ത്തന ങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
 
വി. കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബൂബക്കര്‍ ഫൈസി വെള്ളില, കരീം ഫൈസി ചേരൂര്‍, മൊയ്ദീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്‌, മുസ്തഫ ബാഖവി , ജലലുധീന്‍ അന്‍വരി കൊല്ലം, ബഷീര്‍ താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം വാവൂര്‍ സ്വാഗതവും ഷാഫി ഹാജി ഒമാച്ചപ്പുഴ നന്ദിയും പറഞ്ഞു.
 
നൌഷാദ് അന്‍‌വരി, റിയാദ്
 
 

regards

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 212

« Previous Page « ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും
Next » കേരളോത്സവത്തിന് വര്‍ണാഭമായ പരിസമാപ്തി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine