ദുബായ്‌ കെ. എം. സി. സി. രക്തദാന ക്യാമ്പ്

November 24th, 2010

blood-donation-epathram

ദുബായ്‌ : ദുബായ്‌ കെ. എം. സി. സി. മുപ്പത്തൊമ്പതാമത് യു. എ. ഇ. ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നവംബര്‍ 25 ന് ആരോഗ്യ വകുപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാം നല്‍കുന്ന രക്ത തുള്ളികള്‍ കൊണ്ട് ഒരു മനുഷ്യ ജീവിതം രക്ഷിക്കാനായാല്‍ അതൊരു മഹത്തായ സല്‍കര്‍മ്മ മായിരിക്കുമെന്നും, രക്തദാനവുമായി എല്ലാ കെ. എം. സി. സി. പ്രവര്‍ത്തകരും മനുഷ്യ സ്‌നേഹികളും സഹകരിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. താഴെ കാണുന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ആര്‍. ഷുക്കൂര്‍ (055-6077543), സി. എച്ച്. നൂറുദ്ദിന്‍ (050-6983151), അലി ടി. കെ. (050-3525205), ജമാല്‍ കെ. എം. (050-4690786) എന്നിവരുമായി ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍ഡ്യ സംഘം രൂപീകരിച്ചു

November 21st, 2010

mazhar-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌ യു.എ.ഇ. എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രൂപം കൊണ്ട കൂട്ടായ്മയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. ദുരിത ബാധിതര്‍ക്ക്‌ ആശ്വാസം എത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ കൂട്ടായ്മയില്‍ വാഗ്ദാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നിരുല്‍സാഹപ്പെടുത്തിയ അനുഭവങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന് എതിരെ നിരാഹാര സമരം അനുഷ്ഠിച്ച ശശി തോരോത്ത് ചടങ്ങില്‍ സംസാരിക്കവെ സദസ്സുമായി പങ്കു വെച്ചു.

nissar-syed-speaking-on-endosulfan-epathram

പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ സദുദ്യമത്തിന് ഉണ്ടാവും എന്ന് കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നിസാര്‍ സയിദ്‌ പ്രത്യാശ പ്രകടിപ്പിച്ചു. ദുരിത ബാധിതര്‍ക്ക്‌ സഹായം എത്തിക്കാനുള്ള ശ്രമങ്ങളില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാഗമാവും എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ. എം. അബ്ബാസ്‌, സാദിഖ്‌ കാവില്‍, മസ്ഹര്‍ എന്നിവര്‍ സംസാരിച്ചു.

endosulfan-victims-support-group-uae-audience-epathram

ചടങ്ങിനു മുന്‍പായി e പത്രം പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ ചിത്രീകരിക്കുന്ന “പുനര്‍ജനിക്കായി” എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

November 20th, 2010

free-medical-camp-dubai-epathram

ദുബായ്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബര്‍ദുബായ് ജാന്‍സണ്‍സ് മെഡിക്കല്‍ സെന്ററില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. പ്രമേഹ രോഗ നിര്‍ണയവും നടന്നു. ഇരുനൂറിലേറെ രോഗികളെ പരിശോധിച്ചു. ഡോ. ഷമീമ അബ്ദുല്‍ നാസര്‍ നേതൃത്വം നല്‍കി. രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ ക്കുറിച്ച് ബോധവത്കരണവും നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : കൂട്ടായ്മ ഇന്ന്

November 19th, 2010

endosulfan-victim-epathram

ദുബായ്‌ : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാന്‍ യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനാ പ്രതിനിധികളുടെയും ആദ്യ യോഗം ഇന്ന് (വെള്ളി) ദുബായ്‌ ആശുപത്രിക്ക് സമീപമുള്ള മര്‍ക്കസു സ്സഖാഫത്തി സുന്നിയ കെട്ടിടത്തില്‍ വൈകീട്ട് നാലിന് ചേരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മലബാറിലെ സംഘടനകള്‍, വിശിഷ്യാ കാസര്‍കോടുകാരുടെ സംഘടനകള്‍ എന്നിവ കൂട്ടായ്മയില്‍ സഹകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 6749971, 050 8856798

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്‍

November 19th, 2010

jayson-joseph-speaking-epathram

ഷാര്‍ജ : ജനകീയ പ്രധിരോധ സമിതി, സംസ്ഥാന സെക്രട്ടറി ജയ്സന്‍ ജോസഫ്‌ ഇന്ന് വൈകുന്നേരം ഷാര്‍ജയില്‍ പ്രഭാഷണം നടത്തുന്നു. 45 മീറ്റര്‍ ബി. ഓ. റ്റി. വ്യവസ്ഥയില്‍ ദേശീയ പാത നിര്‍മ്മിക്കുവാനുള്ള രണ്ടാം സര്‍വ്വ കക്ഷി യോഗ തീരുമാനം റദ്ദാക്കണമെന്നും, 30 മീറ്ററില്‍ സ്ഥലമെടുത്തു, 21 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിക്കണം എന്നും, അര്‍ഹമായ നഷ്ട പരിഹാരം നല്കി മാത്രമേ കുടി ഒഴിപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് കേരളത്തില്‍ നടക്കുന്ന മുന്നേറ്റത്തോടൊപ്പം ചേര്‍ന്ന്‍ പ്രവര്‍ത്തി ക്കുവാനായി കുടി ഒഴിപ്പിക്കപ്പെടുന്ന വരുടെ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷകനായിട്ടാണ് ജയ്സന്‍ ജോസഫ്‌ സംസാരിക്കുന്നത്. ഇന്ന് (നവംബര്‍ 19, വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് ഷാര്‍ജ ഏഷ്യ മ്യൂസിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടക്കുന്ന കൂട്ടായ്മയില്‍ സാമൂഹ്യ പ്രവര്‍ത്തകനും കോളമിസ്റ്റുമായ രാജീവ് ചേലനാട്ട് അദ്ധ്യക്ഷനായിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 2 of 712345...Last »

« Previous Page« Previous « ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘത്തിന് പുതിയ സാരഥികള്‍
Next »Next Page » എന്‍ഡോസള്‍ഫാന്‍ : കൂട്ടായ്മ ഇന്ന് »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine