ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം

May 25th, 2010

sakthi-theaters-logoഅബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ്‌ 27, 2010 വ്യാഴാഴ്ച രാത്രി 08:30ന് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സി. വി. സലാമിന്റെ “അയഞ്ഞ അതിരുകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രിയനന്ദനില്‍ നിന്നും പുസ്തകം തോമസ്‌ വര്‍ഗ്ഗീസ്‌ ഏറ്റുവാങ്ങും. ജലീല്‍ ടി. കെ. പുസ്തകം പരിചയപ്പെടുത്തും.

പുസ്തക പ്രകാശനത്തെ തുടര്‍ന്ന് “പുതുലോകം പുതുവായന” എന്ന വിഷയത്തില്‍ ഡോ. കെ. എം. ഖാദര്‍ സെമിനാര്‍ അവതരിപ്പിക്കും. അനില്‍ അമ്പാട്ട്, ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീഭൂവിലസ്ഥിര ഐ. എസ്. സി. യില്‍

May 21st, 2010

shreebhuvilasthiraഅബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഡ്രാമ ക്ലബ്ബ്‌ ഉദ്ഘാടന ത്തോട് അനുബന്ധിച്ച് മെയ്‌ 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് “ശ്രീഭൂവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അരങ്ങിലെത്തും.  മഹാ കവി കുമാരനാശാന്‍റെ വീണപൂവ്‌ എന്ന ഖണ്ഡ കാവ്യത്തെ അധികരിച്ച് പ്രൊഫ. ജി. ഗോപാല കൃഷ്ണന്‍ രചിച്ച ശ്രീഭൂവിലസ്ഥിര, മൂല കൃതിയുടെ ആശയ ങ്ങള്‍ക്കും ഭാവുക ത്വത്തിനും മികവ് നല്‍കി കവിതയുടെ തനിമ നഷ്ടപ്പെടാതെ സംവിധാനം ചെയ്ത് രംഗത്ത്‌ അവതരി പ്പിക്കുന്നത് പ്രവാസി മലയാളിയായ അജയ ഘോഷ്‌.  1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ കലാ സൃഷ്ടി പുനര വതരിപ്പിക്കുന്നത് അബുദാബി സോഷ്യല്‍ ഫോറം.  ആരതി ദേവദാസ്‌, ഷദാ ഗഫൂര്‍, ഐശ്വര്യാ ജയലാല്‍, സുലജാ കുമാര്‍,  യമുനാ ജയലാല്‍, ആര്‍ദ്രാ വികാസ്‌, മന്‍സൂര്‍ കോഴിക്കോട്‌, വിനോദ് കരിക്കാട്‌, ഹരി അഭിനയ, സലിം ചേറ്റുവ, ഇരട്ടയം രാധാകൃഷ്ണന്‍, സജീവന്‍, കണ്ണന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ആശാ നായര്‍, സാബിര്‍, ഫറൂഖ്‌ ചാവക്കാട് എന്നിവര്‍ ചിട്ട പ്പെടുത്തിയ നൃത്തങ്ങള്‍ ഈ നാടകത്തെ ആകര്‍ഷക മാക്കുന്നു. ഗാന രചന: രഘുനാഥ്, പി. എസ്. പറക്കോട്.  സംഗീതം: അമ്പലം രവി.  ഗായകര്‍: കല്ലറ ഗോപന്‍, രഞ്ജിനി.  വസ്ത്രാലങ്കാരം: രാമ കൃഷ്ണന്‍,  ചമയം: വക്കം ജയലാല്‍.  പുത്തന്‍ നാടക സങ്കേതങ്ങള്‍ കണ്ടു ശീലിച്ച ഗള്‍ഫിലെ പുതിയ തല മുറയിലെ നാടക പ്രേമികള്‍ക്ക്‌ ഈ നൃത്ത സംഗീത നാടകം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ യു.എ.ഇ. തിയേറ്റര്‍ ഫെസ്റ്റ് 2010

April 29th, 2010

yermaഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ഏപ്രില്‍ 30-ന് വൈകുന്നേരം 3 മണി മുതല്‍ ഷാര്‍ജയിലെ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് തിയറ്ററിക്കല്‍ ആര്‍ട്ട്‌സില്‍ വെച്ച് ഒരു ഏകദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ‘എമിഗ്രന്റ് തിയറ്ററിക്കല്‍ എക്സ്പ്രഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ നാടകോ ത്സവത്തില്‍ മൂന്നു നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

ആദ്യ നാടകത്തിനു ശേഷം നാടക പ്രവര്‍ത്തകരെയും നാടക പ്രേമികളെയും ഉദ്ദേശിച്ച് ഓപ്പണ്‍ ഫോറവും ഉണ്ടായിരി ക്കുന്നതാണ്.

നാടകങ്ങളെയും നാടക ഗ്രൂപ്പുകളെയും കുറിച്ച് ഒരു വാക്ക്:

കണ്ണാടി – അവതരിപ്പിക്കുന്നത് പ്ലാറ്റ്ഫോം ഗ്രൂപ്പ് (രചന – ജയപ്രകാശ് കുളൂര്‍; സംവിധാനം – സഞ്ജീവ്)

ആധുനിക മലയാള നാടക വേദിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സാന്നിധ്യമാണ്‌ ജയപ്രകാശ്‌ കുളൂര്‍. ജയപ്രകാശിന്റെ ‘പതിനെട്ട്‌ നാടകങ്ങള്‍’ എന്ന പുസ്തകത്തിന്‌ 2008-ലെ സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ചു. കേരളത്തിനകത്തും പുറത്തും നിരവധി തവണ അവതരിപ്പി ക്കപ്പെടുകയും, ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ്‌ ജയപ്രകാശിന്റേത്. ദുബായിലെ പ്ളാറ്റ്‌ഫോം തിയേറ്റര്‍ ഈ നാടകത്തിന്‌ രംഗഭാഷ്യം നല്‍കുന്നു. രണ്ട്‌ ദശകങ്ങളായി നാടക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സഞ്ജീവാണ്‌ ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്‌.

വണ്‍ ഫോര്‍ ദ് റോഡ് – അവതരിപ്പിക്കുന്നത് പ്രേരണ യു.എ.ഇ. (രചന – ഹാരോള്‍ഡ് പിന്റര്‍; സംവിധാന സഹായം – ജോളി ചിറയത്ത്)

2005-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഹാരോള്‍ഡ് പിന്റര്‍ തിരക്കഥാ കൃത്ത്‌, സംവിധായകന്‍, നടന്‍, കവി, ആക്റ്റിവിസ്റ്റ്‌ എന്നീ മേഖല കളിലെല്ലാം പ്രശസ്ത നായിരുന്നു. താന്‍ ജീവിച്ച കാലഘട്ടത്തെയും അതിന്റെ ചലനങ്ങളെയും തന്റെ രചനകളിലൂടെ സത്യസന്ധമായി അവതരിപ്പിക്കാന്‍ ജീവിതാവസാനം വരെ അദ്ദേഹം ജാഗരൂകത പാലിച്ചു.

എന്‍. യു. ഉണ്ണിക്കൃഷ്ണന്‍ പരിഭാഷ പ്പെടുത്തിയ ഈ നാടകത്തിന്റെ സംവിധാന സഹായം നിര്‍വ്വഹിച്ചിരിക്കുന്നത്‌, യു. എ. ഇ. യിലെ പ്രമുഖ തിയേറ്റര്‍ ആക്റ്റിവിസ്റ്റായ ജോളി ചിറയത്താണ്‌. പ്രേരണ യു. എ. ഇ. യുടെ പ്രഥമ ദൃശ്യാവിഷ്ക്കാര സംരംഭം കൂടിയാണ്‌ ഈ നാടകം.

യെര്‍മ – അവതരിപ്പിക്കുന്നത് ദുബായ് തിയേറ്റര്‍ ഗ്രൂ‍പ്പ് (രചന – ലോര്‍ക്ക ; സംവിധാനം – സുവീരന്‍)

സ്പാനിഷ്‌ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭ നാളുകളില്‍ നാഷണലിസ്റ്റുകളാല്‍ കൊല്ലപ്പെട്ടവരില്‍ പ്രമുഖനായിരുന്നു, പ്രശസ്ത സ്പാനിഷ്‌ നാടക കൃത്തും, കവിയുമായിരുന്ന ഫ്രെഡറിക്‌ ഗാര്‍ഷ്യ ലോര്‍ക്ക. നിരവധി കവിതകളും നാടകങ്ങളും ഹ്രസ്വ നാടകങ്ങളും രചിച്ച ലോര്‍ക്ക, നാടക രംഗത്ത്‌ ശക്തവും നൂതനവുമായ പരീക്ഷണങ്ങളാണ്‌ നടത്തിയത്‌. ജീവിച്ചി രിക്കുമ്പോള്‍ തന്നെ വിവാദ നായകനായിരുന്ന ലോര്‍ക്കയുടെ രചനയാണ്‌ ‘യെര്‍മ’.

സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം ദുബായ്‌ തിയേറ്റര്‍ ഗ്രൂപ്പ്‌ രംഗത്ത്‌ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്ന്‌ ബിരുദമെടുത്ത സുവീരന്റെ ‘ഉടമ്പടി ക്കോലം‘, ‘അഗ്നിയും വര്‍ഷവും‘ എന്നീ നാടകങ്ങള്‍ക്ക്‌ 1997-ലെയും 2002-ലെയും അമേച്വര്‍ നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരങ്ങള്‍ ലഭിക്കുക യുണ്ടായി.

yerma-epathram

യെര്‍മ യില്‍ നിന്ന് ഒരു രംഗം

അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009ല്‍ മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

യര്‍മ അരങ്ങേറുന്നു

April 27th, 2010

yermaദുബായ്‌ : പ്രമുഖ സ്പാനിഷ് എഴുത്തുകാരനായ ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്ക എഴുതിയ “യര്‍മ” എന്നാ സ്പാനിഷ് നാടകത്തിന്റെ മലയാള രംഗാവിഷ്കാരം “തിയറ്റര്‍ ദുബായ്‌” യുടെ ബാനറില്‍ ഏപ്രില്‍ 29ന് വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് ദുബായിലുള്ള സുഡാനി ക്ലബില്‍ അരങ്ങേറുന്നു. സുവീരനാണ് മലയാള നാടകാ വിഷ്കാരം നിര്‍വഹിച്ചി രിക്കുന്നത്.
 
തലമുറ കള്‍ക്ക് വേണ്ടി വെമ്പി നില്‍ക്കുന്ന വൈകാരികമായി അടിച്ചമര്‍ത്ത പ്പെട്ട നിസ്സഹായരായ ഒരു സ്ത്രൈണ ജന്മവും, സമ്പന്നതയുടെ നിധി പേടകം മാത്രമായി ജീവിതത്തെ കാണുകയും ചെയ്യുന്ന ഷണ്ഡത്വം ബാധിച്ച ഒരു ദുഷിച്ച സാമൂഹിക അവസ്ഥയുടെ പരിഛേദമായി പുരുഷ പുരുഷ മേധാവി ത്വത്തേയും നാടകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-8838264, 050-8227295 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വീണപൂവ്‌ നാടകം അബുദാബിയില്‍

April 16th, 2010

shreebhuvilasthiraമഹാ കവി കുമാരനാശാന്റെ വീണപൂവ്‌ എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ്‌ സംവിധാനം ചെയ്ത “ശ്രീഭുവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘ശ്രീഭുവിലസ്ഥിര’ എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.

പ്രവേശനം സൌജന്യമായിരിക്കും

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 5 of 6« First...23456

« Previous Page« Previous « വെണ്മ സംഗമം 2010 ദുബായില്‍
Next »Next Page » വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ ആല്‍ബര്‍ട്ട് അലക്സിന് »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine