ജെ.ആര്‍.ജി. ഇന്‍റര്‍നാഷണലിന് പുരസ്കാരം

May 9th, 2010

പ്രമുഖ ബ്രോക്കര്‍ ആന്‍ഡ് ക്ലിയറിംഗ് സ്ഥാപനമായ ജെ. ആര്‍. ജി. ഇന്‍റര്‍നാഷണലിന് അറബ് അച്ചീവ് മെന്‍റ് അവാര്‍ഡ് ലഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള നോമിനേഷനുകളില്‍ നിന്നാണ് ജെ. ആര്‍. ജി. യെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

ഉപഭോക്താക്കള്‍ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് സഹിതം പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക കമ്പനി, ഫ്യൂച്ചര്‍ എക്സ് ചേഞ്ച് വഴി സ്റ്റീല്‍ ഡെലിവറി തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് ജെ. ആര്‍. ജി. ചെയര്‍മാനും എം. ഡി. യുമായ ഹസ്സ ബിന്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡയറക്ടറും സി. ഇ. ഒ. യുമായ പി. കെ. സജിത് കുമാര്‍, ഡയറക്ടര്‍ ബാബു കെ. ലോനപ്പന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെ.എം.സി.സി തവനൂര്‍ മണ്ഡലം മുഹാജിര്‍ സാഹിബ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു.

May 9th, 2010

കെ.എം.സി.സി തവനൂര്‍ മണ്ഡലം ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ മുഹാജിര്‍ സാഹിബ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ് മദ് അല്‍ നൂര്‍ പോളി ക്ലിനിക് എം.ഡി ഡോ. പി. അഹ് മദില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ദുബായ് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എം.ടി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.

ഇബ്രാഹിം എളേറ്റില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി.പി.വി ഖാസിം ഉപഹാര സമര്‍പ്പണവും അലി ഹാജി പുറത്തൂര് പ്രശംസാപത്ര വിതരണവും നടത്തി.

സഅദ് പുറക്കാട് മുഖ്യ പ്രഭാഷണം നടത്തി. വി.എം ബാവ, പുന്നക്കന്‍ മുഹമ്മദലി, എം.എസ് അലവി, ഇബ്രാഹിം വട്ടംകുളം, ശരീഫ്

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്

May 9th, 2010

കുട്ടികള്‍ക്കായി ദുബായില്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ആരോഗ്യ ബോധവത്ക്കരണം എന്ന ലക്ഷ്യത്തോടെയാണ് ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

കുട്ടികള്‍ക്കായി ഇത് രണ്ടാം വര്‍ഷമാണ് ദുബായില്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. കരാട്ടെ മാസ്റ്റേഴ്സ് അസോസിയേഷന്‍റെ സഹകരണത്തോടെ ഷാര്‍ജയിലെ ഒക്കിനാവ കരാട്ടെ സെന്‍ററാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

സ്കൂളില്‍  ഒരു ദിവസം നീണ്ട പരിപാടിയില്‍  അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ പങ്കെടുത്തു.

ചാമ്പ്യന്‍ഷിപ്പില്‍ 83 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. പ്രധാനമായും കത്ത, കുമിതേ, ടീം കത്ത എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.

കുട്ടികളെ ആരോഗ്യത്തെക്കുറിച്ച് ബോധവാ ന്മാരാക്കാനാണ് ഈ ചാമ്പ്യന്‍ഷിപ്പെന്ന് സംഘാടകന്‍ പ്രിന്‍സ് ഹംസ പറഞ്ഞു. തികച്ചും വ്യത്യസ്തമായ അനുഭവമാണിതെന്ന് പാരന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ്  വ്യക്തമാക്കി. കുട്ടികളില്‍ സമാധനത്തിന്‍റെ സന്ദേശം കൂടി ഉയര്‍ത്താന്‍ ഇതിനാകുമെന്ന് ഹരികുമാര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌

May 7th, 2010

അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ സ്വന്തമാക്കാനായി ഒരു ദിവസം രജിസ്റ്റര്‍ ചെയ്തത് ആറായിരം പേര്‍.
 
ഗതാഗത വകുപ്പിലെ ഇടപാടുകള്‍ക്ക് നാഷണല്‍ ഐ. ഡി. നിര്‍ബ്ബന്ധമാക്കിയത്തിനു പുറകെ മറ്റു വകുപ്പുകളിലും  ഐ. ഡി കാര്‍ഡ്‌ വേണ്ടി വരുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ് തിരക്ക് കൂട്ടാന്‍ ഇടയാക്കിയത്.
 
തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിക്കാന്‍ ഈ വര്‍ഷം അവസാനം വരെ  സമയം അനുവദിച്ചിരുന്നുവെങ്കിലും ധാരാളം പേര്‍ ഇനിയും കാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായും ബാങ്ക് ഇടപാടുകള്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തിരക്ക് നിയന്ത്രിക്കാനായി താല്‍ക്കാലിക ടെന്‍റ് കെട്ടിയാണ് രജിസ്ട്രേഷന്‍ തുടരുന്നത്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍

May 7th, 2010
samuel-mathai

സാമുവല്‍ മത്തായി

അബുദാബി: വൈ. എം. സി. എ. യുടെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.  ഭാരവാഹികളായി സാമുവല്‍ മത്തായി (പ്രസിഡന്‍റ്), റെജി. സി. യു. (ജന. സെക്രട്ടറി), ബിനു തോമസ്‌ (ട്രഷറര്‍), ജേക്കബ്ബ്‌ മാത്യു (രക്ഷാധികാരി), ജോണ്‍സണ്‍ കാട്ടൂര്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അജിന്‍ കോശി സാം, അനില്‍ ജോര്‍ജ്ജ്, കെ. കെ. സ്റ്റീഫന്‍, മോളി മാത്യു, ഓ. റ്റി. മാത്തുക്കുട്ടി,  സെലിന്‍ ബിജു ജോണ്‍,  സതീഷ്‌ ഡാനിയേല്‍ എന്നീ ഏഴംഗ ഡയരക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.

reji-cu

റെജി

binu-thomas

ബിനു തോമസ്‌

പൊതു യോഗത്തില്‍ ഷെഫി തോമസ്‌ സ്വാഗത മാശംസിക്കുകയും  റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയും ചെയ്തു. ഷാജി വര്‍ഗ്ഗീസ്‌ കണക്കുകളും അവതരിപ്പിച്ചു. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്‌ നന്ദി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 4 of 9« First...23456...Last »

« Previous Page« Previous « കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌
Next »Next Page » നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine