തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തു ല്ലസിച്ച് നടക്കുമ്പോള്‍ അവരോടൊപ്പം കൂടി ച്ചേരാന്‍ ആവാതെ, വിധിയുടെ നിയോഗം പോലെ നിസ്സാഹയരായി പകച്ചു നില്‍ക്കുകയാണ് ഈ രണ്ടു കുരുന്നുകള്‍. മനുഷ്യ സഹജമായ ആശയ സംവേദനത്തിന്റെ ആ മഹാഭാഗ്യം ആസ്വദിക്കാനും അനുഭവിക്കാ നുമാവാതെ ശൈശവ ത്തിന്റെയും ബാല്യത്തിന്റേയും പാത യോരങ്ങളില്‍ കനിവിനു വേണ്ടി കേഴുകയാണിവര്‍...
ഒന്നര വയസ്സുകാരി ബത്തൂല്‍, എട്ടു വയസ്സുകാരി ആയിശത്ത് സിദ്ദീഖ എന്നിവര്‍. ജന്മനാ ബധിരരും മൂകരുമാണ് ഈ സഹോദരിമാര്‍. കാസര്‍കോഡ് ഉപ്പള സ്വദേശി കംബള അബ്ദുള്‍ റഹിമാന്റെ നാലു മക്കളില്‍ ഇളയവരാണ് ഈ ഹതഭാഗ്യര്‍. മംഗലാപുരം ഇ.എന്‍.റ്റി. ആശുപത്രിയിലെ ഡോക്റ്റര്‍ ഹെബ്ബാരിന്റെ ചികിത്സയി ലാണിവര്‍. COCHLEAR IMPLANTATION വഴി ഇവര്‍ക്ക് കേള്‍വിയും സംസാര ശേഷിയും ലഭിക്കുമെങ്കിലും, ഓരോരുത്ത ര്‍ക്കുമായി സര്‍ജറിക്ക് പത്തു ലക്ഷം രൂപയോളം വീതം ചെലവു വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അബുദാബിയില്‍ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാരനായ പിതാവ് അബ്ദുള്‍ റഹിമാന്‍, ഭീമമായ ഈ തുക എങ്ങിനെ സംഘടിപ്പിക്കു മെന്നറിയാതെ നെടുവീര്‍ പ്പിടുകയാണ്.
ഇത്തരം അനേകം ഹതഭാഗ്യര്‍ക്ക് സാന്ത്വനമേകിയ,കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസ്സുകളുടെ സഹായം ഈ കുരുന്നുകള്‍ക്ക് ആവശ്യമാണ്. കരുണയുടെ കര സ്പര്‍ശന ത്തിലൂടെ ഇവര്‍ക്ക് കേള്‍ക്കാനും പറയാനു മാവുമെങ്കില്‍ ആ പുണ്യത്തില്‍ നമുക്കും പങ്കാളികളാവാം.
കംബള അബ്ദുള്‍ റഹിമാനുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 00 971 50 512 41 60
-
പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്