22 October 2008

നമുക്ക് ഈ നാലു വയസ്സുകാരിയെ സഹായിക്കാം


ആര്യ എന്ന നാലു വയസ്സു കാരിയുടെ ജീവന്‍ രക്ഷിയ്ക്കാനുള്ള പരിശ്രമ ത്തിലാണ് തലശ്ശേരിയ്ക്ക ടുത്തുള്ള മേപ്പയൂര്‍ ഗ്രാമത്തിലെ ഒരു കൂട്ടം നല്ലവരായ ആള്‍ക്കാര്‍. ക്രോണിക് മൈലോയിഡ് ലുക്കീമിയ രോഗം കൊണ്ട് കഷ്ടപ്പെടുന്ന ഈ കുഞ്ഞ് ഇപ്പോള്‍ തിരുവനതപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഒരു ലക്ഷ ത്തിലധികം രൂപാ ഇതിനകം ചെലവായി ക്കഴിഞ്ഞു.




മജ്ജ മാറ്റി വെക്കലിലൂടെ ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാ നാവുമെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കേളേജില്‍ മജ്ജ മാറ്റി വെക്കലിനായി 12 ലക്ഷ ത്തിലധികം രൂപ ചെലവാകും. 2 ലക്ഷം രൂപയോളം ആശുപത്രി അധികൃതര്‍ ഇളവു നല്‍കും. ബാക്കി തുക കണ്ടെത്തു ന്നതിനായി നാട്ടുകാര്‍ പഞ്ചായ ത്തംഗം ശ്രീ എന്‍. എം. കുഞ്ഞി ക്കണ്ണന്‍ പ്രസിഡന്റായും ശ്രീ വി.സത്യന്‍ സെക്രട്ടറി ആയും ഒരു സഹായ നിധിയ്ക്ക് രൂപം കൊടുക്കുകയും മേപ്പയൂര്‍ എസ്. ബി. റ്റി. ശാഖയില്‍ 'ആര്യ മെഡിക്കല്‍ ട്രീറ്റ്മെന്റ് എയ് ഡ് ഫണ്ട്'' എന്നൊരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.




ശ്രീ സി. പി. അബൂബേക്കര്‍ മുന്‍കൈ എടുത്ത് ഓര്‍കുട്ട് എന്ന സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റില്‍ ഒരു ഓണ്‍ലൈന്‍ കമ്യൂണിറ്റിയിലൂടെയും സഹായം തേടുന്നു.




കേരള ക്ലിക്സ് എന്ന ഫ്ലിക്കര്‍ ഫോട്ടോ ഗ്രൂപ്പ് കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന 'ദൃശ്യം 2008' എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടെയും ഈ കുഞ്ഞിനെ സഹായിയ്ക്കാനുള്ള ശ്രമത്തിലാണ്.




ഈ കുഞ്ഞിനെ സഹായിയ്ക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് താഴെ കൊടുത്തിരിയ്ക്കുന്ന അക്കൌണ്ടിലേക്ക് അത് എത്തിയ്ക്കാം:
എസ്.ബി.റ്റി മേപ്പയൂര്‍, അക്കൌണ്ട് നമ്പര്‍ 67063828706.




(ബാങ്ക് മാനെജറുടെ ഫോണ്‍ നമ്പര്‍: 0496-2676241)




ഡിഡി ആയി അയയ്ക്കുന്നവര്‍ക്ക് അത് മുകളില്‍ കാണിച്ച അക്കൌണ്ട് നമ്പറില്‍, 'ആര്യ മെഡിക്കല്‍ ട്രീറ്റ്മെന്റ് എയ് ഡ് ഫണ്ട്'ല്‍ മാറത്തക്ക വിധം തപാലില്‍ താഴെ ക്കാണുന്ന വിലാസത്തില്‍ തപാലില്‍ അയയ്ക്കാവുന്നതാണ്:




Sri.C.P Aboobaker,
Thanal,
Meppayoor P.O.
Kozhikkode
PIN 673524
(Ph 09447287569)




ഈ വിഷയം ഓര്‍ക്കൂട്ടില്‍

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 October 2008

ആറ് മാസത്തോളമായി റിയാദിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍

റോഡപകടത്തില്‍പ്പെട്ട് മലയാളി യുവാവ് ആറ് മാസത്തോളമായി റിയാദിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നു. എറണാകുളം പറവൂര്‍ സ്വദേശി ഷാജിക്കാണ് കഴിഞ്ഞ ഏപ്രീല്‍ 15 ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു സൗദി പൗരന്‍റെ വാഹനമിടിച്ച് പരിക്കേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും മാരകമായ ക്ഷതമേറ്റ ഇദ്ദേഹം ഇപ്പോള്‍ റിയാദിലെ അല്‍ ഇമാന്‍ ആശുപത്രിയിലാണുള്ളത്. ആറു മാസമായിട്ടും ആരോഗ്യ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലാത്ത ഇദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 October 2008

നവജാത ശിശുവിന് AB-, A- രക്തം ആവശ്യമുണ്ട്


ഈ കുഞ്ഞിന് ആവശ്യമായ രക്തം ലഭിച്ചു. ഇന്നലെ വൈകീട്ട് blood transfusion നടന്നു. കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു. ഒരു പാട് പേര്‍ രക്ത ദാനത്തിന് സന്നദ്ധത കാണിച്ചിരുന്നു. വാര്‍ത്തയില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ കിട്ടാതെ വന്ന ഒരു പാട് പേര്‍ e പത്രത്തിലേയ്ക്ക് ഇക്കാര്യം അറിയിക്കുകയും കുഞ്ഞിന്റെ സുഖ വിവരം തിരക്കുകയും ചെയ്തു. സന്മനസ്സ് കാണിച്ച എല്ലാവര്‍ക്കും നന്ദി.




e പത്രം ടീം (12 October 2008)



ദുബായ് അല്‍ വാസല്‍ ആശുപത്രിയില്‍ കഴിയുന്ന നവ ജാത ശിശുവിന് AB -ve അല്ലെങ്കില്‍ A-ve രക്തം ആവശ്യം ഉണ്ട്. ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ കുഞ്ഞിന്റെ അച്ഛനുമായി ഈ നമ്പരില്‍ ബന്ധപ്പെടുക:

ഇഫ്തിക്കര്‍ അഹമദ് ഖാന്‍ - 050 7682968

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്