ഇത് ശ്രീജില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരി ക്കുമ്പോള്‍ അണലി പ്പാമ്പിന്‍റെ കടിയേറ്റു. നിരന്തരമായ ചികിത്സക ള്‍ക്കൊടുവില്‍ ശ്രീജിലിന്‍റെ ആയുസ്സ് തിരികെ കിട്ടിയെങ്കിലും വളര്‍ച്ച മുരടിച്ചു പോയി. ഇപ്പോള്‍ എട്ടു വയസ്സു കാരനായ ശ്രീജിലിന് രണ്ടു വയസ്സുകാരന്‍റെ വളര്‍ച്ചയേ ഉള്ളൂ. ഹോര്‍മോണ്‍ ചികിത്സയിലൂടെ ഈ കുട്ടിയുടെ ആരോഗ്യവും വളര്‍ച്ചയും വീണ്ടെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒരു ദിവസത്തെ ചികിത്സക്കു മാത്രം ഇരുനൂറ്റി അമ്പതോളം രൂപയിലധികം ചിലവു വരും. പ്രായ പൂര്‍ത്തിയാകും വരെ ഈ ചികിത്സ തുടരുകയും വേണം.
തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍ഡോക്രൈ നോളജിസ്റ്റ് ഡോക്ടര്‍ ബിസ്റ്റോ അക്കരയുടെ ചികിത്സയുടെ ഫലമായി ശ്രീജിലിന് മുന്ന് സെന്‍റിമീറ്റര്‍ ഉയരം കൂടിയിട്ടുണ്ട്.
ഈ ഹോര്‍മോണ്‍ ചികിത്സ തുടര്‍ന്നു പോന്നില്ലാ എങ്കില്‍ ശാരീരികവും മാനസികവുമായ വളര്‍ച്ച മുരടിക്കും, ശരീരത്തിലെ എല്ലുകള്‍ ദ്രവിച്ച് പൊടിഞ്ഞു പോകും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതു വരെയുള്ള ചികിത്സയിലൂടെ കട ക്കെണിയിലായ മാതാ പിതാക്കള്‍, ലക്ഷങ്ങള്‍ ചെലവു വരുന്ന തുടര്‍ ചികിത്സയെ ക്കുറിച്ച് ചിന്തിക്കാനേ കഴിയാത്തവരാണ്. ഒരു തുണി ക്കടയിലെ ജീവനക്കാരനായ ഷാജിയും കേരള സാഹിത്യ അക്കാദമിയിലെ ദിവസ വേതനക്കാരിയായ ശ്രീദേവിയുമാണ് ഹതഭാഗ്യരായ ആ മാതാ പിതാക്കള്‍. ജീവിത പ്രാരാബ്ധങ്ങളുടെ നടു ക്കടലില്‍ തുണയറ്റു നില്‍ക്കുന്ന ഈ നിര്‍ദ്ധന കുടുംബത്തിന് കാരുണ്യ മതികളായ നമ്മുടെ സഹായം മാത്രമാണ് ഏക ആശ്രയം. ഈ കുരുന്നിനെ സഹായി ക്കുന്നതിനായി വൈശാഖന്‍ ചെയര്‍മാനായി ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ രൂപീകരിച്ചിട്ടുണ്ട്.
ടി. പി. ബെന്നിയാണ് കണ്‍വീനര്‍. ഈ സമിതി യുടെ രക്ഷാധി കാരികളായി ഡോ. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ., ബാബു എം. പിലാശ്ശേരി എം. എല്‍. എ., ടി. ആര്‍. ചന്ദ്ര ദത്ത്, പി. ടി. കുഞ്ഞു മുഹമ്മദ്, പുരുഷന്‍ കടലുണ്ടി, ജയരാജ് വാര്യര്‍ എന്നിവരുമാണ്.
സുമനസ്സുകളുടെ സഹായം ആവശ്യമായ ഈ ഘട്ടത്തില്‍ ശ്രീജിലിനെ സഹായിക്കേണ്ടത് നമ്മുടെ കടമയായി കണക്കിലെടുത്ത് ഓരോരുത്തരുടേയും സഹായങ്ങള്‍ എസ്. ബി. ടി. തൃശൂര്‍ മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍ എത്തിക്കാന്‍ ‘ശ്രീജില്‍ ചികിത്സാ സഹായ സമിതി’ അഭ്യര്‍ത്ഥിക്കുന്നു.
അക്കൌണ്ട് വിവരങ്ങള്‍:
Sreejil Relief Committee,
SB A/C NO: 67078967356,
SBT main branch,
Post box no: 528,
Thrissur - 680 020.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : വൈശാഖന്‍ 0091 94470 24 154
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്