യു.എ.ഇ. യില്‍ എത്തിയ തമിഴ്നാട് സ്വദേശി വിസാ തട്ടിപ്പില്‍ പെട്ട് ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ വിഷമിക്കുന്നു. തഞ്ചാവൂര്‍ പടുകോട്ട സ്വദേശി സുന്ദരേശനാണ് തൊഴിലിന് വേണ്ടി അലയുന്നത്. നാല് മാസം മുമ്പാണ് തമിഴ്നാട് തഞ്ചാവൂര്‍ പടുകോട്ട സ്വദേശി സുന്ദരേശന്‍ യു. എ. ഇ. യില്‍ എത്തിയത്. നാട്ടില്‍ കൃഷിയുമായി ജീവിക്കുക യായിരുന്ന ഇദ്ദേഹം ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് കടം വാങ്ങിയും മറ്റും സ്വരൂപിച്ച 85000 രൂപ നല്‍കി വിസ സമ്പാദിച്ചത്. അകന്ന ഒരു ബന്ധു തന്നെയാണ് യു. എ. ഇ. വിസ നല്‍കിയത്. എന്നാല്‍ ഇവിടെ എത്തിയ ശേഷമാണ് തൊഴില്‍ വിസ എന്ന് പറഞ്ഞ് നല്‍കിയത് സന്ദര്‍ശക വിസയായിരുന്നു എന്ന് ഇദ്ദേഹത്തിന് മനസിലായത്.
ആകെ തകര്‍ന്നു പോയെങ്കിലും ജീവിക്കാന്‍ വേണ്ടി ഈ 46 കാരന്‍ ഷാര്‍ജയിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ ജോലി ചെയ്തു. പിന്നീട് സാമ്പത്തിക മാന്ദ്യം ആയതോടെ ജോലി ലഭിക്കാത്ത അവസ്ഥ വന്നു.
ഭക്ഷണം കഴിക്കാന്‍ പോലും വഴിയില്ലാതെ പട്ടിണിയിലായിരുന്നു പലപ്പോഴും ഇദ്ദേഹം. ഷാര്‍ജ റോള സ്ക്വയറില്‍ വിശന്ന് വലഞ്ഞു കിടക്കുന്നത് കണ്ട് ഒരു മലയാളിയാണ് ഭക്ഷണം വാങ്ങി തന്ന് അദ്ദേഹത്തിന്‍റെ മുറിയില്‍ കിടക്കാന്‍ ഇടം അനുവദിച്ചതെന്ന് സുന്ദരേശന്‍ പറഞ്ഞു.
ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിരിക്കുന്നു. നാട്ടിലെ കടം വീട്ടാതെ അവിടേക്ക് തിരിച്ച് പോകാനാവില്ല. തന്‍റെ കടം വീട്ടാനുള്ള കാലത്തേക്കെങ്കിലും യു. എ. ഇ. യില്‍ വിസയോട് കൂടിയ ഒരു ജോലി. അതാണ് സുന്ദരേശന്‍ പ്രതീക്ഷിക്കുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്