ജിദ്ദയില്‍ എയ്ഡ്സ് പിടിപെട്ട ഇന്ത്യക്കാരന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ കാരുണ്യവും പ്രതീക്ഷിച്ച് കഴിയുന്നു. ഉത്തര്‍പ്രദേശിലെ ദേവാറിയ ജില്ലയിലെ റാംസാഗരാണ് ജിദ്ദയിലെ കിംഗ് സൗദ് ആശുപത്രിയില്‍ കഴിയുന്നത്. ആറ് മാസം മുമ്പ് റിയാദില്‍ എത്തിയ റാംസാഗറിന് ഇതുവരെ ജോലിയെടുക്കാന്‍ സാധിക്കുകയോ വേതനം ലഭിക്കുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുറിയിലും ജയിലിലുമായി കഴിയുകയായിരുന്നു ഇദ്ദേഹം.
സ്വദേശത്തേക്ക് കയറ്റി വിടുന്നതിനായി ജിദ്ദയില്‍ കൊണ്ടുവന്ന ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വദേശത്തേക്ക് കയറ്റി വിടാനുള്ള ടിക്കറ്റ് ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് തരാമെന്ന് സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ അറിയിച്ചിട്ടുണ്ട്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്