
കൊടലൂര്‍ കക്കാട് വീട്ടില്‍ രാമചന്ദ്രന്‍ തന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ രാമചന്ദ്രന് തന്റെ ജീവന്‍ നില നിര്‍ത്താന്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തണം. രാമചന്ദ്രനു ചികിത്സയ്ക്ക് ഒരു മാസം 8,000 രൂപയോളം വേണം. രാമചന്ദ്രന് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു വേണ്ടി വരുന്ന എട്ടു ലക്ഷവും തുടര്‍ ചെലവുകള്‍ക്കുള്ള പണവും എങ്ങനെ സ്വരൂപിക്കണം എന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. ഭാര്യ റീജ പട്ടാമ്പിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ രാമചന്ദ്രന്റെ കുടുംബം കഴിയുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളായ രജതും രജ്നയും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.
ഒരു വര്‍ഷം മുന്‍പാണ് 43 കാരനായ രാമചന്ദ്രന്റെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായത്. റേഷന്‍ കട ജോലിക്കാരനായ രാമചന്ദ്രന്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗം അടഞ്ഞു.
വാര്‍ഡ് അംഗമായ പി മുഹമ്മദു കുട്ടി ചെയര്‍മാനായി ഒരു സഹായ നിധി നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്കില്‍ 9056 എന്ന നമ്പറില്‍ ഒരു അക്കൌണ്ട് തുറന്നിട്ടുണ്ട്.
പത്തു ലക്ഷയോളം രൂപ അടിയന്തിരമായി സമാഹരിച്ചില്ലെങ്കില്‍ രെജ്‌നയുടെ അച്ഛനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല. എല്ലാ മനുഷ്യ സ്നേഹികളും കഴിയുന്നത് ചെയ്യുക... നമുക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലോ...
രാമചന്ദ്രന്റെ ഫോണ്‍ നമ്പര്‍ : 00 9846069019
രാമചന്ദ്രന്‍ ഇന്ന് മരിച്ചു (11 ജൂലായ് 2009)
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്