കാസര്‍ക്കോട് സ്വദേശിയെ അബുദാബിയില്‍ വച്ച് കാണാതായതായി പരാതി. കാസര്‍ക്കോട് ആദൂര്‍ ഇരിങ്ങളം മാഹിന്‍ കുഞ്ഞിയുടെ മകന്‍ മൂസയെയാണ് കാണാതായത്. 38 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 25 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിക്ക് താമസ സ്ഥലത്ത് നിന്ന് പോയ ഇദ്ദേഹം അവിടെ എത്തിയിട്ടില്ലെന്ന് സഹോദരന്‍ യൂസുഫ് പറഞ്ഞു. മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 055 3960 819 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്