സൗദി അറേബ്യയില്‍ പത്ത് വര്‍ഷം മുമ്പ് കാണാതായ മലയാളി യുവാവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് ഇനിയും വിവരം ലഭിച്ചില്ല. റിയാദിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ബാലേരി ഹംസക്കോയെയാണ് 1999 ഓഗസ്റ്റ് മുതല്‍ കാണാതായത്.
ഹംസക്കോയയോടൊപ്പം സ്പോണ്‍സറായ ബദ്ധ അബ്ദുല്‍ അസീസിനേയും കാണാതായിട്ടുണ്ട്. പോലീസ് കണ്ടെത്തിയ അന്വേഷണത്തില്‍ ഇരുവരും താമസിച്ചിരുന്ന മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ ക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 056 748 9931 എന്ന നമ്പറില്‍ വിളിക്കണം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്