30 July 2009

കാസര്‍കോഡ് സ്വദേശിയെ അബുദാബിയില്‍ കാണ്മാനില്ല

കാസര്‍ക്കോട് സ്വദേശിയെ അബുദാബിയില്‍ വച്ച് കാണാതായതായി പരാതി. കാസര്‍ക്കോട് ആദൂര്‍ ഇരിങ്ങളം മാഹിന്‍ കുഞ്ഞിയുടെ മകന്‍ മൂസയെയാണ് കാണാതായത്. 38 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 25 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. രാവിലെ ജോലിക്ക് താമസ സ്ഥലത്ത് നിന്ന് പോയ ഇദ്ദേഹം അവിടെ എത്തിയിട്ടില്ലെന്ന് സഹോദരന്‍ യൂസുഫ് പറഞ്ഞു. മൂസയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 055 3960 819 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 July 2009

മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍

മോചന ദ്രവ്യം നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍ മലയാളി ആറ് മാസമായി സൗദിയിലെ അസീറില്‍ ജയിലില്‍ കഴിയുന്നു. രിജാല്‍ അല്‍മ ബലദിയയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം എളങ്കൂര്‍ ചെറുകുളം സ്വദേശി കെ.എം ഷംസുദ്ദീനാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഒരു സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ജയിലിലായത്. ഒരു ലക്ഷം റിയാലാണ് മോചന ദ്രവ്യമായി മരിച്ച സ്വദേശിയുടെ കുടുംബത്തിന് നല്‍കേണ്ടത്.

ഭീമമായ ഈ തുക നല്‍കാന്‍ ദരിദ്ര കുടുംബത്തില്‍ പെട്ട ഷംസുദ്ദീന് സാധിക്കുന്നില്ല. നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുള്ള ഷംസുദ്ദീന്‍ മോചന ദ്രവ്യം സംഘടിപ്പിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ്.

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ദുബായ് ജയിലില്‍ 24 വര്‍ഷമായി കഴിയുന്ന പോള്‍ ജോര്‍ജ് എന്ന വ്യക്ക്തിയെ ക്ക്‌ിച്ചു ഒരു ഫീച്ചര്‍ വേണം.

August 30, 2009 5:56 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 July 2009

രമേഷ് ബാബുവിനെ കാണാനില്ല

ഖത്തറിലെ അല്‍ ഖോറിലുള്ള അലീസ റെഡി മിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ രമേഷ് ബാബുവിനെ കാണാനില്ലെന്ന് പരാതി. ഈ മാസം ഒന്ന് മുതലാണ് ഇദ്ദേഹത്തെ കാണാതായതെന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തെ കാണാനില്ലന്ന കാര്യം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ യാത്രാ രേഖകളും മറ്റും ബന്ധപ്പെട്ട അധികാരികളെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കമ്പനി വക്താക്കള്‍ പറ‍ഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 July 2009

റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി.

റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ സുലെയില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ നാസറിനെയാണ് കഴിഞ്ഞ നവംബര്‍ ഒന്‍പത് മുതല്‍ കാണാതായത്. 24 വയസുണ്ട്. ഇദ്ദേഹത്തിന്‍റെ കുടുംബം റിയാദ് ഇന്ത്യന്‍ എംബസി പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 055 664 1170 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 July 2009

ഒരു ജീവന്‍ രക്ഷിക്കാന്‍...

stethoscopeകൊടലൂര്‍ കക്കാട് വീട്ടില്‍ രാമചന്ദ്രന്‍ തന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ രാമചന്ദ്രന് തന്റെ ജീവന്‍ നില നിര്‍ത്താന്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തണം. രാമചന്ദ്രനു ചികിത്സയ്ക്ക് ഒരു മാസം 8,000 രൂപയോളം വേണം. രാമചന്ദ്രന് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു വേണ്ടി വരുന്ന എട്ടു ലക്ഷവും തുടര്‍ ചെലവുകള്‍ക്കുള്ള പണവും എങ്ങനെ സ്വരൂപിക്കണം എന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. ഭാര്യ റീജ പട്ടാമ്പിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ രാമചന്ദ്രന്റെ കുടുംബം കഴിയുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളായ രജതും രജ്നയും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.
 
ഒരു വര്‍ഷം മുന്‍പാണ് 43 കാരനായ രാമചന്ദ്രന്റെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായത്. റേഷന്‍ കട ജോലിക്കാരനായ രാമചന്ദ്രന്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗം അടഞ്ഞു.
 
വാര്‍ഡ് അംഗമായ പി മുഹമ്മദു കുട്ടി ചെയര്‍മാനായി ഒരു സഹായ നിധി നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്കില്‍ 9056 എന്ന നമ്പറില്‍ ഒരു അക്കൌണ്ട് തുറന്നിട്ടുണ്ട്.
 
പത്തു ലക്ഷയോളം രൂപ അടിയന്തിരമായി സമാഹരിച്ചില്ലെങ്കില്‍ രെജ്‌നയുടെ അച്ഛനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല. എല്ലാ മനുഷ്യ സ്നേഹികളും കഴിയുന്നത് ചെയ്യുക... നമുക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലോ...
 
രാമചന്ദ്രന്റെ ഫോണ്‍ നമ്പര്‍ : 00 9846069019
 


രാമചന്ദ്രന്‍ ഇന്ന് മരിച്ചു (11 ജൂലായ് 2009)


 
 

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 July 2009

ജിദ്ദയില്‍ എയ്ഡ്സ് ബാധിച്ച ഇന്ത്യാക്കാരന്‍ ദുരിതത്തില്‍

ജിദ്ദയില്‍ എയ്ഡ്സ് പിടിപെട്ട ഇന്ത്യക്കാരന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ കാരുണ്യവും പ്രതീക്ഷിച്ച് കഴിയുന്നു. ഉത്തര്‍പ്രദേശിലെ ദേവാറിയ ജില്ലയിലെ റാംസാഗരാണ് ജിദ്ദയിലെ കിംഗ് സൗദ് ആശുപത്രിയില്‍ കഴിയുന്നത്. ആറ് മാസം മുമ്പ് റിയാദില്‍ എത്തിയ റാംസാഗറിന് ഇതുവരെ ജോലിയെടുക്കാന്‍ സാധിക്കുകയോ വേതനം ലഭിക്കുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുറിയിലും ജയിലിലുമായി കഴിയുകയായിരുന്നു ഇദ്ദേഹം.

സ്വദേശത്തേക്ക് കയറ്റി വിടുന്നതിനായി ജിദ്ദയില്‍ കൊണ്ടുവന്ന ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വദേശത്തേക്ക് കയറ്റി വിടാനുള്ള ടിക്കറ്റ് ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് തരാമെന്ന് സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ അറിയിച്ചിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്