31 October 2009

ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു.

ബ്ലഡ് മണി നല്‍കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വാഹനാപകട കേസില്‍പ്പെട്ട് ഒരു വര്‍ഷത്തിലേറെയായി ജിദ്ദയിലെ ജയിലില്‍ കഴിയുന്ന മലയാളി ഉദാരമതികളുടെ സഹായം തേടുന്നു. മലപ്പുറം ചങ്ങരംകുളം കാഞ്ഞൂര്‍ സ്വദേശി കുറവങ്ങാട്ട് പുത്തന്‍വീട്ടില്‍ രാമനുണ്ണിയാണ് ജിദ്ദാ ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് രാമനുണ്ണി ഓടിച്ചിരുന്ന ട്രെയിലറില്‍ ഒരു സ്വദേശിയുടെ വാഹനം ഇടിച്ച് സ്വദേശി മരിച്ചതാണ് കേസ്. മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 1,36,000 റിയാല്‍ നല്‍കാന്‍ കോടതി വിധിച്ചു. ലൈറ്റ് ഡ്രൈവിംഗ് ലൈസന്‍സുള്ള രാമനുണ്ണി ട്രെയിലര്‍ ഓടിച്ചതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി കൊയ്യൊഴിഞ്ഞു. അമ്മയും ഭാര്യയും കുട്ടിയുമുള്ള ദരിദ്ര കുടുംബത്തില്‍ പെട്ട രാമനുണ്ണി നഷ്ടപരിഹാര തുകയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 October 2009

സൌദിയില്‍ മലയാളിയെ കാണാനില്ല

പതിനാറുകാരനായ മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ കാണാതായി. റിയാദ് റൗദയില്‍ ബക്കാല നടത്തുന്ന കൊല്ലം തേവലക്കര മുള്ളിക്കാല സ്വദേശി കിഴക്കുമുറിയില്‍ മുഹമ്മദ് ഇഖ്ബാലിന്‍റെ മകന്‍ മുനീര്‍ഷാ യെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നുവത്രെ. വെളുത്ത് മെലിഞ്ഞ ഉയരമുള്ള ഈ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 050 703 2351 എന്ന നമ്പറില്‍ വിളിക്കണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 October 2009

തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ബാലേരി ഹംസക്കോയക്ക് വേണ്ടി 10 വര്‍ഷമായി കാത്തിരിക്കുന്നു

സൗദി അറേബ്യയില്‍ പത്ത് വര്‍ഷം മുമ്പ് കാണാതായ മലയാളി യുവാവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് ഇനിയും വിവരം ലഭിച്ചില്ല. റിയാദിലെ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ബാലേരി ഹംസക്കോയെയാണ് 1999 ഓഗസ്റ്റ് മുതല്‍ കാണാതായത്.

ഹംസക്കോയയോടൊപ്പം സ്പോണ്‍സറായ ബദ്ധ അബ്ദുല്‍ അസീസിനേയും കാണാതായിട്ടുണ്ട്. പോലീസ് കണ്ടെത്തിയ അന്വേഷണത്തില്‍ ഇരുവരും താമസിച്ചിരുന്ന മുറിയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ ക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 056 748 9931 എന്ന നമ്പറില്‍ വിളിക്കണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്