മഞ്ഞ - പച്ചയ്ക്കും ചുവപ്പിനും ഇടയില്‍ മലയാളത്തിന്റെ മഞ്ഞ മുഖം

അച്ചടിയില്‍ മഞ്ഞയോളം തെറി കേട്ട നിറം വേറെയില്ല. യെല്ലോ ജേര്‍ണ്ണലിസത്തിന്റെ മലയാളത്തില്‍, മഞ്ഞ തെറിയുടെ പര്യായമായി.

എഴുത്തിന്റെ വഴിയില്‍ സുവര്‍ണ്ണ മുദ്രകളും, കറുപ്പും വെളുപ്പും പച്ചയും നീലയുമെല്ലാം ആഘോഷിക്കപ്പെട്ടപ്പോള്‍, അടയാളപ്പെട്ടപ്പോള്‍ ഇതിനെല്ലാമിടയില്‍ മങ്ങി മങ്ങി മഞ്ഞ.

മഞ്ഞ അതിന്റെ ഇടം തേടുകയാണ്. ഒറ്റയ്ക്ക് തെളിയുന്നതിന്റെ ആത്മവിശ്വാസത്തിലാണ്.

മഞ്ഞയായിരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അതിനു മുന്നിലുള്ളൂ. കലര്‍പ്പില്ലാത്ത ഒന്നായിരിക്കും മഞ്ഞ എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

e പത്രത്തിന്റെ "മഞ്ഞ" വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

പത്രാധിപര്‍
മഞ്ഞ മാഗസിന്‍