വെബ്ബന്നൂരില്‍

മലയാളം ടൈപ്പ് ചെയ്യാന്‍

 

ഇത്രയും നാള്‍ കീമാന്‍ ഉപയോഗിച്ചു തളര്‍ന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി കീമാന്‍ വേണ്ട. താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ ലഭിയ്ക്കുന്ന പേജില്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ടൈപ്പ് ചെയ്‌താല്‍ അത് മലയാളം ആവും.

 

Type Malayalam

 

ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്ന ഈ സൌകര്യം നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രൂപത്തില്‍ ഇവിടെ ലഭ്യമാണ്.

 

 

നേരത്തെ നിങ്ങള്‍ കീമാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഒരല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കാരണം ഇതിന്റെ transliteration scheme കീമാനില്‍ ഉപയോഗിയ്ക്കുന്ന വരമൊഴി അല്ല.

 

 

ഇത് ഒരു ഇന്ടലിജന്റ്റ് സ്കീം ആണ്. നിങ്ങള്‍ മലയാളം പദത്തെ നേരെയങ്ങ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൊണ്ട് എഴുതിയാല്‍ മതി. ദീര്‍ഘങ്ങളും മറ്റും ശ്രദ്ധിയ്ക്കാതെ ടൈപ്പ് ചെയ്താലും ഇതു പദങ്ങള്‍, ഇതിലുള്ള നിഘണ്ടുവില്‍ നോക്കി ശരിയാക്കും.

 

 

ഇനി അഥവാ ശരിയായില്ലെങ്കില്‍ തന്നെ പ്രശ്നമില്ല. രണ്ടു തവണ Backspace അമര്‍ത്തിയാല്‍ പ്രോഗ്രാം അതിന് ശരി എന്ന് തോന്നുന്ന പദങ്ങളുടെ ഒരു ലിസ്റ്റ് കാണിച്ചു തരും. അതില്‍ നിന്നും ശരിയായ പദം തിരഞ്ഞെടുക്കാവുന്നതാണ്. ഇതിലും ഇല്ലെങ്കില്‍ മാത്രം അക്ഷരങ്ങള്‍ ഒന്നു മാറ്റി ഉപയോഗിച്ചു നോക്കുക. ഈ സ്കീം പരിചയപ്പെടുന്നത്‌ വരെ മാത്രമെ ഇതിന്റെ ആവശ്യം വരൂ.

 

 

ടൈപ്പ് ചെയ്തു കഴിഞ്ഞാല്‍ [Copy to Memory] എന്ന ബട്ടന്‍ അമര്‍ത്തിയാല്‍ ടൈപ്പ് ചെയ്തത് കമ്പ്യൂട്ടര്‍ന്റെ മെമ്മറി യിലേക്ക് കോപ്പി ചെയ്യപ്പെടും. ഇനി നിങ്ങള്‍ക്ക് ഇതു വേറെ ഏതെങ്കിലും പ്രോഗ്രാമില്‍ പേസ്റ്റ് ചെയ്യാം.

 

 

മെമ്മറി യിലേക്ക് കോപ്പി ചെയ്യാനുള്ള സൌകര്യം ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ശരിയായില്ലെന്ന് വരാം. ഈ സൌകര്യം പ്രധാനമായും ഇന്‍റര്‍നെറ്റ് എക്സ്‌പ്ലോറര്‍ എന്ന ബ്രൌസറില്‍ ആണ് ലഭിയ്ക്കുക. നിങ്ങള്‍ ഫയര്‍ ഫോക്സ് പോലുള്ള ഏതെങ്കിലും ബ്രൌസര്‍ ആണ് ഉപയോഗിയ്ക്കുന്നത് എങ്കില്‍ നിങ്ങളുടെ മെമ്മറി യിലേക്ക് ഉള്ള പ്രവേശന സൌകര്യം അത് തടയും. ഇതു ഒരു സുരക്ഷാ ക്രമീകരണം ആണ്. അത് പോലെ തന്നെ ചില ആന്റി വയറസ് പ്രോഗ്രാമുകളും മെമ്മറി തടഞ്ഞു വയ്ക്കും.

 

 

ഈ അവസരത്തില്‍ നിങ്ങള്‍ക്ക് Ctrl+c ഉപയോഗിച്ചു നിങ്ങളുടെ ടെക്സ്റ്റ് കോപ്പി ചെയ്യാവുന്നതാണ്. ടെക്സ്റ്റില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് കോപ്പി ചെയ്യുകയും ആവാം.

 

 

ഇനി നിങ്ങള്‍ക്ക് എവിടെ നിന്നും മലയാളം കൈകാര്യം ചെയ്യാം. വേറൊരു സുഹൃത്തിന്റെ വീട്ടിലായാലും ശരി കീമാന്‍ ഇല്ലാത്ത ഒരു ഇന്റര്‍നെറ്റ് കഫെയില്‍ ആയാലും ശരി, മലയാളം നിങ്ങളുടെ കൈപിടിയില്‍ തന്നെ ഉണ്ടാവും.

 

 

 

 

 

.


ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts


സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2008

Powered by Blogger